സിനിമകളിലും സീരിയലുകളിലും വളരെ സജീവമായിട്ടുള്ള താരമാണ് ശാലു മേനോൻ. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശാലുമേനോൻ മിനിസ്ക്രീനിലൂടെ ആണ് ശ്രദ്ധേയമാവുന്നത്. നിരവധി പരമ്പരകളിൽ ആണ് ശാലുമേനോൻ ഇതിനോടകം അഭിനയിച്ചത്. പരമ്പരകളിൽ നായികയായും വില്ലത്തി ആയും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ഇടയ്ക്ക് സോളാർ വിവാദങ്ങളിൽ അകപ്പെട്ടു എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം. സോളാർ വിഷയത്തിൽ സരിതാ നായർക്കും ബിജു രാധാകൃഷ്ണനും ഒപ്പം ഉയർന്നു കേട്ടിരുന്നത് പേരാണ് ശാലുവിന്റെത്.
കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി താരത്തിന് ഉണ്ടായിരുന്ന സൗഹൃദമാണ് പ്രശ്നമായത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ആ അനുഭവങ്ങൾ തുറന്നു പറയുകയാണ് ശാലു. 49 ദിവസമാണ് കേസുമായി ബന്ധപ്പെട്ട് ശാലു മേനോൻ ജയിൽ വാസത്തിൽ ആയിരുന്നത്. ഒരു വ്യക്തി എന്ന നിലയിൽ സ്വയം മാറി ചിന്തിക്കുവാൻ ജയിലിലെ ആ ദിവസങ്ങൾ തന്നെ പാകപ്പെടുത്തി എന്ന് ശാലു തുറന്നുപറയുന്നു. അന്നുവരെ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ജയിലിൽ കഴിഞ്ഞപ്പോൾ പലതരം മനുഷ്യരെ കാണാൻ സാധിച്ചു. നിസ്സഹായരായ വരും കുടുംബത്തിൽ ഉപേക്ഷിക്കപ്പെട്ടവരും ആയി ഒരുപാട് പേരെ കണ്ടു.
എല്ലാ മതങ്ങളെയും വിശ്വസിക്കാൻ തുടങ്ങിയത് അന്നുമുതലാണ് എന്ന് താരം പറയുന്നു. ചെയ്തുപോയ തെറ്റ് ഓർത്ത് പശ്ചാത്തപിക്കുന്നവരും, ജാമ്യം കിട്ടിയിട്ടും പോകാൻ ഇടം ഇല്ലാത്ത, സാഹചര്യങ്ങൾ കൊണ്ട് സെറ്റിലെത്തിയ ഒരുപാട് മനുഷ്യർ അവിടെ ഉണ്ടായിരുന്നു. അവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ തന്റെ പ്രശ്നങ്ങളൊന്നും അല്ല എന്ന് ശാലു തിരിച്ചറിയുകയായിരുന്നു. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും പിന്നീട് യാതൊന്നും ബാധിക്കാതെ യായി. പലരും ശാലു പുറത്തിറങ്ങിയാൽ ആത്മഹത്യ ചെയ്യുമോ എന്ന് ഭയന്നിരുന്നു. എന്നാൽ ജയിലിൽ നിന്ന് ജീവിതം പഠിപ്പിച്ച പാഠങ്ങൾ ശാലുവിനെ മാറ്റിയെടുക്കുക യായിരുന്നു. പുറത്തിറങ്ങിയപ്പോൾ ഒരു തീരുമാനം മാത്രമായിരുന്നു ശാലുവിന് ഉണ്ടായിരുന്നത്.
എല്ലാം തിരിച്ചുപിടിക്കണമെന്ന്. അതൊരു വാശി കൂടി ആയിരുന്നു. അതിനായി നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ്സ് വീണ്ടും ആരംഭിച്ച് പ്രോഗ്രാമുകളിൽ സജീവമായി. ഒരിടത്തുനിന്ന് പോലും ഒരു കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നില്ല എന്ന് ശാലു തുറന്നുപറയുന്നു. മിനിസ്ക്രീൻ പ്രേക്ഷകരും ശാലുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തെറ്റൊന്നും ചെയ്യാത്തത് കൊണ്ടു യാതൊരു വിഷമവും തോന്നിയില്ല എന്ന് ശാലു കൂട്ടിച്ചേർത്തു. ഇപ്പോൾ മുത്തശ്ശൻ അരവിന്ദാക്ഷമേനോൻ തുടങ്ങിവച്ച നൃത്തകലാലയം നടത്തിക്കൊണ്ടു പോവുകയാണ് ശാലുമേനോൻ. പരമ്പരകളിലും സജീവമാണെങ്കിലും വൃത്തത്തിലാണ് ശാലു കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇപ്പോൾ പലയിടങ്ങളിലായി 8 ഡാൻസ് സ്കൂളുകളാണ് ശാലുമേനോൻ നടത്തുന്നത്.
