ക്ലീൻ ഇങ്ങിനെ വേണ്ടി തൽക്കാലത്തേക്ക് അടച്ചിരുന്ന് ടോയ്‌ലറ്റിനു മുൻപിൽ ഒരു ബോർഡ് ഇരിക്കുന്നത് ഞാൻ കണ്ടു. അതൊന്നും വകവയ്ക്കാതെ ഞാൻ അതിനുള്ളിൽ കയറി,കാരണം മതിയായ മൂത്രശങ്ക സഹിക്കാനാവാത്ത അതു കൊണ്ടാണ്. എന്തായാലും അകത്തുകയറി കാര്യം സാധിച്ചു. തിരിച്ചിറങ്ങിയ എപ്പോഴാണ് ഞാൻ ആ സ്ത്രീയെ കണ്ടത്. യുകെയിലെ ജോലിസ്ഥലത്തും, ോയ്‌ലറ്റിലും, കാൻറീൻ ഉം, ഭക്ഷണം കഴിക്കുന്ന ടേബിളിലും, തറയും, ഒക്കെ വൃത്തിയാക്കുന്ന ഒരു ഇംഗ്ലീഷുകാരി ആയിരുന്നു ആ സ്ത്രീ. ഏകദേശം ഒരു 50-60 പ്രായം കാണുമായിരിക്കും.
ടോയ്‌ലറ്റിന് മുൻപിൽ ബോർഡ് വെച്ചിട്ടുണ്ട് എന്നിട്ടും, അതിനകത്തേക്ക് കയറിയതിന് അവർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. സഹിക്കാൻ വയ്യാത്തത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞു, അവരോട് ഞാൻ ക്ഷമ ചോദിച്ചു. എന്നിട്ട് അവിടെ നിന്നും ഇറങ്ങി. ഇപ്പോഴുള്ള ജോലിസ്ഥലത്ത് എൻറെ ആദ്യ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ ആണ് ഇതൊക്കെ. അതിനുശേഷം ഞാൻ ആ സ്ത്രീയെ വീണ്ടും കണ്ടപ്പോൾ, ചിരിച്ചു കാണിച്ചു അവരെ വിഷ് ചെയ്തു. പക്ഷേ അവർ അതൊന്നും മൈൻഡ് പോലും ചെയ്തില്ല. അവിടെ റേസിസം കൊണ്ടു നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ ആയിരിക്കും അവർ എന്ന് ഞാൻ കരുതി .
പിന്നീട് ഒരു ദിവസം ഞാൻ അവരെ വീണ്ടും കണ്ടപ്പോൾ, അവരുടെ അതേ പ്രായമുള്ള വേറൊരു സ്ത്രീയോട് സംസാരിക്കുന്നത് കണ്ടു. അവിടെയുള്ള വേറെ ആരുമായിട്ടും അവർ ഇങ്ങനെ സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.അവരുടെ സ്വഭാവം കണ്ടിട്ടോ, അവരുടെ സ്ഥിരമായുള്ള ആ മുഖത്തെ വിഷാദഭാവം കണ്ടിട്ടും,അവരിലുള്ള ആ നിശബ്ദത കണ്ടിട്ട് ആവാം, എനിക്ക് അവരോട് ഒരു താല്പര്യം തോന്നി.അവരെപ്പറ്റി കൂടുതൽ അറിയണമെന്ന് തോന്നി. ആരാണ്, എന്താണ് ,പിന്നെ അവരോട് കൂടുതൽ സംസാരിക്കണം എന്ന് തോന്നി.
അവരെ കാണുമ്പോൾ ഉള്ള ചിരിയും ,അവരെ വിഷ് ചെയ്യുന്നതും ,ഒന്നും ഞാൻ നിർത്തിയില്ല അതെല്ലാം തുടർന്നുകൊണ്ടിരുന്നു. ഞാൻ കാൻഡിൽ പോകുന്ന സമയത്ത് അവരവിടെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് എങ്കിൽ, ഞാൻ അവരെ സഹായിക്കുക ചെയ്തു. അങ്ങനെ പതിയെ അവരോട് സംസാരിക്കാൻ ആയി തുടങ്ങി. ടിഷ്യുപേപ്പർ, സാനിറ്റൈസർ, എന്നിവ തീർന്നിട്ട് ഉണ്ടെങ്കിൽ നിറച്ചു വയ്ക്കുക. വെള്ളം കുടിക്കുന്ന ഗ്ലാസ് തീർന്നിട്ട് ഉണ്ടെങ്കിൽ അത് നിറച്ചു വയ്ക്കുക. ഡസ്റ്റ് ബിൻ നിറഞ്ഞിട്ടുണ്ട് എങ്കിൽ അത് എടുത്തുകളയുക.
അങ്ങനെ ചെറിയ ചെറിയ ജോലികൾ അവരുടെ കൂടെ ഞാൻ ചെയ്യാൻ തുടങ്ങി.ഇതൊക്കെ ഞാൻ ചെയ്യുന്നത് അവിടെ നിന്ന് കാണുന്നുണ്ടായിരുന്നു എങ്കിലും അവർ ഒന്നും മിണ്ടിയില്ല.ദൂരെ നിന്ന് എന്നെ നോക്കിക്കൊണ്ട് നിൽക്കുക മാത്രമാണ് അവര് ചെയ്തുകൊണ്ടിരുന്നത്.അങ്ങനെ വന്നപ്പോൾ
രണ്ടുമൂന്നുദിവസം അസുഖം കാരണം ഞാൻ ലീവ് എടുക്കേണ്ടി വന്നു.നാലാം ദിവസം ഞാൻ തിരിച്ചു വന്നപ്പോൾ, എൻറെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു.അവർ എന്നെക്കുറിച്ച് ആ സുഹൃത്തിനോട് അന്വേഷിച്ചു എന്ന്.അത് കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി.
അന്ന് ഭക്ഷണം കഴിക്കാനായി ഞാൻ കാൻഡി ലേക്ക് ചെന്ന്,ഒരു ടേബിളിൽ ഇരുന്നു.അവരവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും എൻറെ മുൻപിലത്തെ ടേബിളിൽ എന്നെ അഭിമുഖീകരിച്ചു ഇരുന്നു കൊണ്ടു എന്നോട് ചോദിച്ചു, എന്താ പറ്റിയത്? ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു, എനിക്ക് സുഖമില്ലായിരുന്നു എന്ന്.അതു പറഞ്ഞു നിർത്തി ബാഗിൽ നിന്നും കഴിക്കാനുള്ള ലഞ്ച് ബോക്സ് പുറത്തെടുത്ത് ടേബിളിൽ വെച്ചതും, ആ സമയം എൻറെ മനസ്സിലേക്ക് ഒരു കാര്യം ഓർമ്മവന്നു.മൂന്നു ദിവസത്തെ ലീവിന് ശേഷം വന്നതുകൊണ്ട് എൻറെ സ്പൂൺ എടുക്കാൻ ഞാൻ മറന്നു പോയി. (ഇവിടെ ആരും കൈകൊണ്ട് ഭക്ഷണം കഴിക്കാറില്ല).
അവർക്ക് അതു മനസ്സിലായി വേഗം പോയി അവരുടെ സ്പൂൺ കഴുകി വൃത്തിയാക്കി അവരത് എനിക്ക് കൊണ്ട് തന്നു, അങ്ങനെ ഞങ്ങൾ വീണ്ടും സംസാരം തുടർന്നു .ഞാൻ അപ്പൊ അവരോട് ചോദിച്ചു ,എൻറെ സുഹൃത്തിനോട് ഞാൻ വയ്യാതെ കിടന്നപ്പോൾ എന്നെപ്പറ്റി അന്വേഷിച്ചിരുന്നു എന്ന്. അവര് വളരെ ആവേശത്തോടെ അതിനു മറുപടി പറഞ്ഞു,അതെ ഞാൻ ചോദിച്ചു. ഞാൻ വിചാരിച്ചു ചിലപ്പോൾ വേറെ എന്തെങ്കിലും ജോലി കിട്ടി പോയി കാണുമെന്ന്.അവർ എന്നോട് പറഞ്ഞു ,ഞാൻ ഇതുവരെ ആരോടും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല. ഞാനാരോടും അങ്ങനെ സംസാരിക്കാറില്ല, അതുകൊണ്ടുതന്നെ ആരും എന്നോട് സംസാരിക്കാറില്ല.
നീ എന്നോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു വാക്കുപോലും സംസാരിക്കാൻ പറ്റാതെ നീ ഇവിടുന്ന് പോയിരുന്നു എങ്കിൽ എനിക്ക് വലിയ സങ്കടം ആയേനെ. അങ്ങനെ അവർ സംസാരിച്ചു സംസാരിച്ചു വളരെയധികം പരിചയത്തിലായി. അങ്ങനെ ഒരു സന്തോഷം നിമിഷത്തിൽ കൂടെ അവരുടെ രണ്ടുപേരുടെയും ജീവിതം കടന്നുപോയി. മനുഷ്യരുടെ മനസ്സ് കീഴടക്കാൻ സാധിക്കുന്ന ഏറ്റവും വലിയ മാർഗ്ഗം അവരെ സ്നേഹിക്കുക എന്നതാണ്.
എത്ര വലിയ കഠിന ഹൃദയമുള്ള വരും അതിനു മുമ്പിൽ തോറ്റുപോകും.കാരണം, അവരുടെ ഉള്ളിലും ഉണ്ടാകും ഉപയോഗശൂന്യമായി പോയ ഉറങ്ങിക്കിടക്കുന്ന ഒരുപാട് സ്നേഹം.കുറച്ച് സമയം എടുത്താലും ആ സ്നേഹം എന്നെങ്കിലുമൊരിക്കൽ പുറത്തു തന്നെ വരും.അതുകൊണ്ടുതന്നെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക. ജീവിതം ഒന്നല്ലേ ഉള്ളൂ, എല്ലാവരോടും സന്തോഷത്തോടെ സ്നേഹിക്കുക.
