ഒരുകാലത്ത് മലയാള സിനിമയിൽ നായികയായി നിറഞ്ഞു നിന്നിരുന്ന താരമാണ് ശാന്തി കൃഷ്ണ. നിരവധി താരങ്ങളുടെ കൂടെ നായിക വേഷത്തിൽ എത്തിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അതോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ആദ്യ വിവാഹം പരാചയമായതിനെ തുടർന്ന് രണ്ടാമതും വിവാഹിതയായ താരം ആ ബന്ധം വർഷങ്ങൾക്ക് ശേഷം അവസാനിപ്പിക്കുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടി താരം വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഗംഭീര സ്വീകരണം ആണ് താരത്തിന്റെ തിരിച്ച് വരവിന് ആരാധകർ നൽകിയത്. ഇപ്പോൾ പഴയകാല സിനിമയും പുതിയ കാല സിനിമയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ.
പണ്ടത്തേക്കാൾ ഇന്നത്തെ സിനിമ സാങ്കേതികപരമായി ഒരുപാട് മുന്നിൽ ആയെന്നും തിരിച്ചു വരവിന്റെ ആദ്യ ദിവസം തന്നെ അത് തനിക്ക് മനസ്സിലായെന്നും താരം പറയുന്നു. പണ്ടൊക്കെ സംവിധായകൻ ക്യാമറയുടെ അടുത്ത് നിന്നായിരുന്നു ഷോട്ട് തുടങ്ങാൻ നേരം ആക്ഷൻ പറയുന്നത്. എന്നാൽ ഞാൻ വർഷങ്ങൾക്ക് ശേഷം അഭിനയിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചിത്രത്തിൽ എവിടെ നിന്നോ അത്താഫിന്റെ ആക്ഷൻ കേട്ട്, ഞാൻ നോക്കിയപ്പോൾ ക്യാമറയുടെ അടുത്ത് അൽത്താഫില്ല. ഞാൻ ഇവിടെ ഉണ്ട് മാഡം എന്ന് അൽതാഫ് കുറച്ച് മാറി ഒരു മോണിറ്ററിന്റെ മുന്നിൽ നിന്ന് വിളിച്ച് പറഞ്ഞു. അത് പോലെ തന്നെയാണ് ഇന്നുള്ള കാരവാൻ. പണ്ടൊന്നും അങ്ങനെ ഒരു കാര്യം ലൊക്കേഷനിൽ ഇല്ലായിരുന്നു എന്നും എന്നാൽ ഇന്ന് സാങ്കേതികമായി മലയാള സിനിമ ഒരുപാട് മാറിയെന്നും താരം പറഞ്ഞു.
