Film News

പ്രസവത്തിന്റെ തലേന്ന് വരെ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നു, സുഖപ്രസവത്തിന് വേണ്ടി ഞാൻ പലതും ട്രൈ ചെയ്തിരുന്നു

ബാലതാരമായി വന്ന് നായികയും നർത്തകിയുമായി നിറഞ്ഞു നിൽക്കവെയാണ് വിവാഹം കഴിഞ്ഞ് പെട്ടെന്നൊരുനാൾ ശരണ്യ മോഹൻ വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഇന്നിപ്പോൾ ഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഭാര്യയായി, രണ്ട് കുഞ്ഞു മക്കളുടെ അമ്മയായി ജീവിതം ആസ്വദിക്കുകയാണ് ശരണ്യ.  തന്റെ മക്കളുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, വളരെ മികച്ച പിന്തുണയാണ് ശരണ്യക്ക് ആരാധകരിൽ നിന്നും ലഭിയ്ക്കാറുള്ളത്, ശരണ്യ മാത്രമല്ല ശരണ്യയുടെ ഭർത്താവും സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്, ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്.

ഇപ്പോൾ പ്രസവശേഷം താൻ വണ്ണം കുറച്ചതിനെ കുറിച്ച് പറയുകയാണ് താരം. പ്രസവം കഴിഞ്ഞപ്പോള്‍ 58 കിലോ ആയിരുന്നു ശരീരഭാരം. പ്രസവം കഴിഞ്ഞ് ശരീരത്തിന്റെ ഭംഗി നഷ്ടമാകുമെന്ന് കരുതി കുഞ്ഞിനെ മുലയൂട്ടാതെ ഇരിക്കരുത്. മൂത്ത കുട്ടിയ്ക്ക് രണ്ട് വയസ് വരെ പാല്‍ കൊടുത്തിരുന്നു. അതിന് ശേഷം മുന്‍പത്തെ പോലെ ലൈറ്റായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഡാന്‍സ് പ്രാക്ടീസും ഭക്ഷണ നിയന്ത്രണവും യോഗയുമൊക്കെ തുടങ്ങിയപ്പോള്‍ ശരീരഭാരം കുറയാന്‍ തുടങ്ങി. രണ്ടാമത് ഗര്‍ഭിണിയായപ്പോഴും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമായിരുന്നു. പക്ഷേ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും പ്രസവത്തിന്റെ തലേന്ന് വരെ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. സുഖപ്രസവത്തിന് വേണ്ടി ഞാൻ പലതും ട്രൈ ചെയ്തിരുന്നു, എന്നാൽ സിസേറിയൻ വേണ്ടി വന്നു എന്നാണ് താരം പറയുന്നത്. കുഞ്ഞിന് മുലയൂട്ടുന്നത് കൊണ്ട് നന്നായി ഭക്ഷണവും കഴിച്ചു, സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ പലരും കാലിയാക്കലുമായി എത്തിയിരുന്നു, എന്നാൽ അതൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല എന്നാണ് താരം പറയുന്നത്.

Most Popular

To Top