പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയിട്ടുള്ള താരദമ്പതികൾ ആണ് സ്നേഹയും ശ്രീകുമാറും. ഇരുവരുടെയും വിവാഹശേഷം ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ആയിരുന്നു ശ്രീകുമാറിന്റെ പിറന്നാൾ. ശ്രീകുമാറിന്റെ പിറന്നാലിനു സ്നേഹ സർപ്രൈസ് നൽകി ബര്ത്ഡേ ആഘോഷിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത സ്നേഹ നടത്തിയ ഒരു ക്യൂ ആൻഡ് എ പരിപാടിയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. നിരവധി ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ താരം മറുപടി നൽകി. അമ്മയാകാൻ പോകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളും ആരാധകർ താരത്തിനോട് ചോദിച്ചിരുന്നു.
അതിനും വ്യക്തമായ രീതിയിൽ തന്നെ താരം മറുപടിയും നൽകിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടിട്ട് വിശേഷം ആയോ എന്നുള്ള ചോദ്യങ്ങളുമായി ഒരുപാട് കോളും മെസെജുകളും വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നാണ് സ്നേഹ പറയുന്നത്. വിശേഷം ആകുമ്പോൾ അറിയിക്കാം എന്നും നടി പറയുന്നു. ഇതോടെ കുറച്ച് നാളത്തേക്ക് ഇത്തരത്തിൽ ഉള്ള വാർത്തകൾക്ക് അവസാനം വന്നിരിക്കുകയാണ്. ശരീര വണ്ണത്തെ കുറിച്ചും താരത്തിനോട് പ്രേക്ഷകർ ചോദ്യങ്ങൾ ചോദിച്ചിരുന്നു. തന്റെ ശരീരം പണ്ട് മുതൽ തന്നെ തടിച്ചത് ആണെന്നും തടി കുറക്കണം എന്ന് തനിക്ക് ഇത് വരെ തോന്നിയിട്ടില്ല എന്നും താരം പറഞ്ഞു.
