Film News

പണ്ട് കളിയാക്കൽ കൂടിയപ്പോൾ നാട് വിട്ടു – തനിക്ക് വേണ്ടി ട്രോളുകൾ ഉണ്ടാക്കുന്നവരോട് നന്ദി അറിയിച്ച് ഷിബു തുമ്പൂർ!

ട്രോളുകൾ സോഷ്യൽ മീഡിയയുടെ ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പലപ്പോഴും ട്രോളുകൾ വളരെ രസകരവും തമാശ നിറഞ്ഞതും ആണെങ്കിലും ചിലപ്പോഴൊക്കെ ട്രോളുകൾ പരിധി വിടാറുണ്ട്.

മറ്റുള്ളവരെ പരിഹസിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്ന നിലവാരത്തിലേക്ക് ട്രോളുകൾ ചിലപ്പോഴൊക്കെ അധപ്പതിക്കാറുണ്ട്. ട്രോളുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ നടി ഗായത്രി സുരേഷ് ലൈവിൽ എത്തിയതും ഏറെ ചർച്ച ചെയ്തിട്ടുണ്ട്.

ട്രോളൻ മാരുടെ ഇഷ്ട നായികയാണ് ഗായത്രി സുരേഷ്. ഇപ്പോൾ തന്നെ കുറിച്ചുള്ള ട്രോളുകൾ സൃഷ്ടിച്ച ട്രോളന്മാർക്ക് നന്ദി അറിയിക്കുകയാണ് ഷിബു തുമ്പൂർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് “ബ്രോ ഡാഡി”. ഹോട്ട് സ്റ്റാർ വഴി പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയുടെ മുന്നേറുന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.

അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് ഷിബു തുമ്പൂർ. “ബ്രോ ഡാഡി” എന്ന ചിത്രത്തിൽ വളരെ ചെറിയ രംഗങ്ങളിൽ മാത്രമേ ഉയരം കൂടിയ ഷിബു എത്തിയിട്ടുള്ളൂ എങ്കിലും ട്രോളൻമാരുടെ കരവിരുത് കാരണം ഷിബു ശ്രദ്ധേയം ആയിരിക്കുകയാണ്. വിനയൻ സംവിധാനം ചെയ്‌ത്‌ പൃഥ്വിരാജ് സുകുമാരനും ഗിന്നസ് പക്രുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “അത്ഭുതദ്വീപ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ഷിബു.

“കായംകുളം കൊച്ചുണ്ണി”, “പറയിപെറ്റ പന്തിരുകുലം” എന്ന സീരിയലുകളിലൂടെയാണ് ഷിബു അഭിനയരംഗത്തെത്തുന്നത്. പിന്നീട് നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ എത്തി. ഈ പരിപാടിയിൽ ഷിബുവിനെ കണ്ട സംവിധായകൻ വിനയൻ ആയിരുന്നു അത്ഭുതദ്വീപിലേക്ക് നരഭോജിയായി അഭിനയിക്കാൻ ഉയരമുള്ള കഥാപാത്രമായി ഷിബുവിനെ തിരഞ്ഞെടുത്തത്. കേരളത്തിലെ ടോൾ മെൻ അസോസിയേഷനുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകൻ വിനയൻ താരത്തിനെ വിളിച്ചത്.

അങ്ങനെ “അത്ഭുതദ്വീപ്” എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ച ഷിബുവിന് പിന്നീട് 7 സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു. ഏഴാമത്തെ ചിത്രമാണ് “ബ്രോ ബാബി”. പൃഥ്വിരാജ് ആയിരുന്നു ഷിബുവിനെ ചിത്രത്തിലേക്ക് വിളിച്ചത്. അത്ഭുത ദ്വീപിലെ ലുക്ക് വെച്ചിട്ട് ആയിരുന്നു ആദ്യം ഒക്കെ ഷിബു ട്രോളുകളിൽ ഇടംപിടിച്ചത്. ആദ്യമൊക്കെ ഒരുപാട് വിഷമം തോന്നി. തന്നെ മോശമായി ചിത്രീകരിക്കുകയാണ് എന്ന് എല്ലാം ഷിബുവിന് തോന്നി. പിന്നീട് നല്ല നല്ല ട്രോളുകൾ വരാൻ തുടങ്ങി. മണിച്ചിത്രത്താഴിൽ തിലകൻ പറയുന്ന ഡയലോഗ് വെച്ചുള്ള ട്രോളുകൾ എല്ലാം വരാൻ തുടങ്ങിയപ്പോൾ സന്തോഷമായി.

അതെല്ലാം ഹിറ്റാവുകയും ചെയ്തു. ഇപ്പോൾ ബ്രോ ഡാഡിയിലെ രംഗം കൂടി ചേർത്തുള്ള ട്രോളുകൾ ആണ് പുറത്തു വരുന്നത്. തനിക്കു വേണ്ടി ട്രോളുകൾ ഡിസൈൻ ചെയ്യുന്നവരോട് നന്ദി പറയുകയാണ് ഷിബു. ട്രോളന്മാർ ഉള്ളതുകൊണ്ടാണ് തന്നെ പോലുള്ള കലാകാരന്മാർക്ക് ചെറിയ റോൾ ആണെങ്കിൽ പോലും ഇത്രയും പബ്ലിസിറ്റി ലഭിക്കുന്നത് എന്നും എല്ലാവരും ഏറ്റെടുക്കുന്നതിനും കാരണം എന്ന് ഷിബു തുറന്നു പറഞ്ഞു. അതുകൊണ്ടുതന്നെ ട്രോളൻമാർക്ക് തന്റെ സല്യൂട്ട് എന്ന് ഷിബു കൂട്ടിച്ചേർത്തു

The Latest

To Top