മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ നടന് കഴിഞ്ഞു.
ഏത് തരത്തിലുള്ള വേഷവും നിസാരമായി ചെയ്യാൻ ഷൈൻ ടോം ചാക്കോയ്ക്ക് അധിക സമയമൊന്നും വേണ്ട. മലയാളത്തിൽ തിളക്കമാർണ അഭിനയ പ്രകടനം കാഴ്ചവെക്കുന്ന ഷൈൻ ടോം ഇപ്പോൾ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്നാ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൈൻ ടോം ചാക്കോ ചില ക്രൂ ര മാ യ ചില ട്രോളുകളുടെ ഇരയായി മാറികൊണ്ടിരിക്കുകയാണ്.
താരത്തിന്റെ കഴിഞ്ഞ ദിവസം ചെയ്ത അഭിമുഖമാണ് ഇതിന്റെ കാരണമായി വന്നിരിക്കുന്നത്. ഷെയ്ൻ നിഗം കേന്ദ്രകഥാപാത്രമായി എത്തുന്ന ചലചിത്രമാണ് വെയിൽ. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഷൈൻ നൽകിയ അഭിമുഖമായിരുന്നു ട്രോൾ വീഡിയോകളായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഈ ട്രോളുകളുടെ ഇടയിൽ ഷൈൻ ടോം ചാക്കോയ്ക്ക് പിന്തുണയായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രഷോഭ് വിജയൻ. ഷൈനിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന അടി എന്ന സിനിമയുടെ സംവിധായകനാണ് പ്രഷോഭ് വിജയൻ.പ്രഷോഭ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ മലയാളി പ്രേഷകർ ഏറ്റെടുക്കുന്നത്. കുറിപ്പ് ഇങ്ങനെ പ്രിയപ്പെട്ട ഷൈൻ ടോം ചാക്കോ. നിങ്ങൾക്കും നിങ്ങളുടെ സമീപകാലത്തെ അഭിമുഖങ്ങളുടെ ഇടയിൽ എന്താണെന്നു സംഭവിക്കുന്നതെന്ന് എനിക്കറിയാം. കാലിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഷൈന്റെ ചിത്രം പങ്കുവെച്ചതോടെയാണ് സംവിധായകന്റെ പ്രതികരണം ജനശ്രെദ്ധ നേടിയത്.
“അവർക്ക് ഇതിനൊരു അവസരം നൽകരുത്. അവരെ അവഗണിക്കുക. ഈ ആളുകളെയൊക്കെ അവഗണിക്കുക. പരുക്കിൽ നിന്നും എത്രെയും പെട്ടെന്ന് മുക്താനാവുക. തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർനെറ്റ് ലോകം വേഗത്തിൽ വിധികളിലേക്ക് കടക്കും. അവരുടെ ചിന്തകളെ ഒരിക്കലും തിരുത്താൻ സാധിക്കില്ല. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന്റെ ഉത്തരവാദിത്തമുള്ള മറ്റ് താരങ്ങൾ ഇവിടെയുണ്ട്. ഇത്രത്തോളം വേദന അനുഭവിക്കാൻ എല്ലാ ഭാരവും സ്വന്തം തോളിൽ ഏറ്റെടുക്കേണ്ടതില്ല. നിങ്ങൾക്ക് വേഗം തന്നെ സുഖം പ്രാപിക്കാനും സെറ്റിൽ തിരിച്ചുയെത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു”.
ഷൈൻ ടോം ചാക്കോയുടെ അഭിമുഖത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വെക്തമാക്കുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. തല്ലുമാല, ഫെയർ ആൻഡ് ലൗലി എന്ന സിനിമകളുടെ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിൽ താരത്തിന്റെ കാലിൽ ഒടിവ് സംഭവിക്കുകയായിരുന്നു. ശേഷം ഡോക്ടർ ഒരു മാസം റസ്റ്റ് പറയുകയായിരുന്നു. ഇതിന്റെ ഇടയിലാണ് പ്രൊമോഷന്റെ ഭാഗമായി ഇന്റർവ്യൂ നൽകേണ്ടി വന്നത്. എന്നാൽ ഈ ഇന്റർവ്യൂകൾക്ക് ശേഷമാണ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എന്നാൽ സത്യാവസ്ഥ എല്ലാവരും അറിഞ്ഞപ്പോൾ നിരവധി പേരാണ് പിന്തുണയായി മുന്നോട്ട് വന്നത്.
