തെന്നിന്ത്യൻ സിനിമാലോകത്ത് അനവധി മികച്ച വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച താരമാണ് ശോഭന. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകലിൽ ശോഭന അഭിനയിചിരുന്നു.
പതിനാലാം വയസ്സിൽ തന്‍റെ സിനിമയിൽ നായികയായെത്തിയ ശോഭനയെ ചോക്ലേറ്റുകൊടുത്താണ് സെറ്റിൽ പിടിച്ചിരുത്തിയതെന്ന് മുമ്പൊരു അഭിമുഖത്തിൽ ബാലചന്ദ്രമേനോൻ പറഞ്ഞിട്ടുണ്ട്. അഭിനയലോകത്ത് ശ്രദ്ധേയരായ മമ്മൂട്ടി, രജിനികാന്ത്, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി ശോഭന തിളങ്ങി. യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലെയിലെ മായ, കളിക്കളത്തിലെ ആനി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, മണിച്ചിത്രതാവിിലെ ഗംഗ, തേന്മാവിൻ കൊമ്പത്തിലെ കാര്‍ത്തുമ്പി, മിന്നാരത്തിലെ നീന, മാനത്തെ വെള്ളിത്തേരിലെ മെർലിൻ, ഹിറ്റ്‍ലറിലെ ഗൗരി, തിരയിലെ ഡോ. രോഹിണിയൊക്കെ ശോഭന അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്.
