ഒരുകാലത്ത് മലയാള സിനിമയിൽ നിറസാന്നിദ്യം ആയ താരമാണ് ശോഭന. സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം തന്നെ നായിക വേഷം ചെയ്തു ശ്രദ്ധ നേടിയ താരം സിനിമ പ്രേമികളുടെ ഇഷ്ട്ട താരം കൂടി ആയിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ സൂപ്പർസ്റാറുകൾക്കൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം അപ്രത്യക്ഷ ആകുന്നത്. മികച്ച നർത്തകി കൂടിയായ താരം പതിയെ പതിയെ അഭിനയത്തേക്കാൾ കൂടുതൽ പ്രാധാന്യം നൃത്തത്തിന് നൽകുകയായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. വരനെ ആവിശ്യമുണ്ട എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ ഗംഭീര തിരിച്ച് വരവ് നടത്തിയത്.
ഇപ്പോഴിതാ ശോഭനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ. പുതിയ സിനിമയിൽ നിന്നുള്ളതാണോ ഈ ചിത്രങ്ങൾ എന്നൊക്കെയും ആരാധകർ ചോതിക്കുന്നുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യം ആണ് ഇപ്പോഴും താരത്തിന് എന്നും ആരാധകർ പറയുന്നു. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു.
View this post on Instagram
എന്തായാലും താരത്തിന്റെ പുതിയ ലുക്ക് തകർത്തു എന്നാണു ആരാധകർ പറയുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് പ്രതികരണങ്ങളുമായി എത്തിയത്.
