Film News

അമ്മയാകാൻ ഒരുങ്ങി ശ്രയാൽ ഘോഷാൽ, ചിത്രങ്ങൾ പങ്കുവെച്ച് താരം!

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ ഒരുപോലെ സന്തോഷിപ്പിക്കാൻ കഴിവുള്ള ഗായികയാണ് ശ്രയാ ഘോഷാൽ. ഏകദേശം പന്ത്രണ്ടോളം ഭാഷകളിൽ ആണ് ശ്രയ ഘോഷാൽ ഗാനം ആലപിച്ചത്. മമ്മൂട്ടി ചിത്രം ബിഗ് ബി യിൽ വിടപറയുകയാണോ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് ശ്രയ ഘോഷാൽ മലയാളത്തിലേക്ക് കടന്നു വരുന്നത്. അതിനുശേഷം നിരവധി മലയാള ഗാനങ്ങൾ ആണ് ശ്രയ ആലപിച്ചിരിക്കുന്നത്. മലയാളി ഗായകരേക്കാൾ കൂടുതൽ ഉച്ചാരണ ശുദ്ധിയിലും ഫീലിലും ആണ് ശ്രയ ഗാനങ്ങൾ ആലപിക്കുന്നത്. പാടുന്ന വരികളുടെ അർഥം മനസ്സിലാക്കി അതിനു ആ രീതിയിൽ ഉള്ള ഫീൽ നൽകി ഗാനം ആലപിക്കുന്ന ശ്രയാ മലയാളികൾക്ക് എന്നും ഒരു അത്ഭുതം ആണ്. മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് താരം ആലപിച്ചിരിക്കുന്നത്.

ഇപ്പോൾ തന്റെ ജീവിതത്തിലെ വലിയ ഒരു സന്തോഷം പങ്കുവെക്കുകയാണ് താരം. താൻ അമ്മയാകാൻ പോകുന്ന വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 2015 ൽ ആയിരുന്നു ശ്രയ വിവാഹിതയാകുന്നത്. ശൈലാദിത്യ മുഖോപാധ്യായയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ താരം കൂടിയാണ് ശ്രയാ. മലയാളം, ഹിന്ദി, ബംഗാളി, ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ആണ് ശ്രയ ഗാനം പാടുന്നത്.

 

The Latest

To Top