കഴിഞ്ഞ ദിവസം ആണ് കേരളത്തിലും തമിഴ് നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഇലക്‌ഷൻ നടന്നത്. ജനങ്ങൾ എല്ലാം തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. തമിഴ് നാട്ടിൽ കമൽ ഹാസൻ നേതാവായ മക്കൾ നീതിമയം എന്ന പാർട്ടിയ്ക്ക് വേണ്ടി താരം മത്സരിക്കുന്നുണ്ടായിരുന്നു. നേതാവും തന്റെ അച്ഛനുമായ കമൽ ഹാസനൊപ്പം പോളിംഗ് ബൂത്ത് സന്ദർശിച്ചു എന്ന കുറ്റം ആരോപിച്ച് കൊണ്ട് നടി ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകി. താരത്തിന്റെ പേരിൽ ക്രിമിനൽ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ബിജെപി. എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളില്‍ ആയിരുന്നു കമല്‍ഹാസനും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കമല്‍ഹാസന്‍ താന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലേക്ക് മക്കള്‍ക്കൊപ്പം പോവുകയായിരുന്നു. വോട്ടിങ്ങിന്റെ നില അറിയുന്നതിനാണ് താരം അങ്ങോട്ടേയ്ക്ക് പോയത്.
ബൂത്ത് ഏജന്റുകള്‍ അല്ലാതെ മറ്റാരും ബൂത്തില്‍ പോകാന്‍ പാടില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാൽ തന്റെ പിതാവിനൊപ്പം ശ്രുതി ഹാസനും പോളിങ് ബൂത്ത് സന്ദർശിച്ചിരുന്നു. ഈ കുറ്റം ആരോപിച്ച് കൊണ്ടാണ് ബിജെപി ദേശീയ മഹിള വിംഗിന്റെ നേതാവ് വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് നന്ദകുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ക്രിമിനൽ കുറ്റത്തിന് ശ്രുതി ഹാസന്റെ പേരിൽ കേസ് എടുക്കണം എന്നാണ് ഇവർ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്.
