വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്വേതാ മേനോൻ. നിരവധി ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് മുന്നിൽ എത്തിയ താരം മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നഡ ചിത്രങ്ങളിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും അഭിനയിച്ച താരം കൂടിയാണ് ശ്വേതാ മേനോൻ. വിവാഹശേഷം ശ്വേതാ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഗര്ഭകാലത്തെ ആയിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിൽ അഭിനയിച്ചത് ആണ് അതിന്റെ കാരണം. ചിത്രത്തിൽ തന്റെ പ്രസവം ചിത്രീകരിക്കാൻ താരം അനുമതി നൽകിയിരുന്നു. ഇത് തന്നെയാണ് താരത്തെ ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടിക്കൊടുത്തത്. അതിനു ശേഷം പല പരിപാടികൾ അവതരിപ്പിച്ച് കൊണ്ടും താരം വീണ്ടും ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ കുടുംബ വിശേഷം തമാശ രൂപേണ പറയുകയാണ് ശ്വേതാ മേനോൻ.
ലോക്ക് ഡൌൺ തുടങ്ങിയതിനു ശേഷം ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയാണ് താരം. ഇപ്പോൾ അതിനെകുറിച്ച് മനസ്സ് തുറക്കുകയാണ് ശ്വേതാ. ഏപ്രിൽ അവസാനം വരെ ഞങ്ങൾ രണ്ടുപേരും വളരെ സ്നേഹത്തിലും സന്തോഷത്തിലും ആയിരുന്നു. പാചക പരീക്ഷണവും വിഷു ആഘോഷവും ഒക്കെയായി പരസ്പ്പരം നല്ല സ്നേഹത്തിലും ബോണ്ടിങ്ങിലും ആയിരുന്നു ഞങ്ങൾ. എന്നാൽ മെയ് മാസം തുടങ്ങിയതോടെ ഞങ്ങൾക്ക് പരസ്പ്പരം കണ്ടുകൂടാ എന്ന അവസ്ഥയിൽ ആയി. വെറുതെ വഴക്കുണ്ടാക്കാൻ വേണ്ടി ഓരോ ചെറിയ കാരണം പോലും കണ്ടെത്താൻ തുടങ്ങി. കറിക്ക് ഉപ്പ് കൂടി എരി കുറഞ്ഞു എന്നൊക്കെയുള്ള കാരണമായിരുന്നു ഞങ്ങൾക്ക് എന്നും ശ്വേതാ ചിരിച്ച് കൊണ്ട് പറഞ്ഞു.
