സമൂഹത്തിൽ ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ നിയമം ലംഘിച്ചാൽ പിന്നെ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും. പോലീസ് ഡിപ്പാർട്ട്മെന്റിന് തന്നെ നാണക്കേട് ആയി മാറിയിരിക്കുകയാണ് മംഗലാപുരത്ത് നടന്ന സംഭവം. ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽഫോൺ മോഷ്ടിച്ചതിന് ചാത്തന്നൂർ എസ് ഐ ജ്യോതി സുധാകരനെ ആണ് സസ്പെൻഡ് ചെയ്തത്. നിലവിൽ ചാത്തന്നൂർ എസ് ഐ ആയിട്ടുള്ള ജ്യോതി സുധാകർ മംഗലാപുരത്ത് ആയിരിക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്.
ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ ഫോൺകോളുകളുടെ വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മരിച്ചയാളുടെ മൊബൈൽഫോൺ ബന്ധുക്കൾക്ക് നൽകിയിരുന്നില്ല. ഇതോടെ സംഭവത്തിൽ ദുരൂഹതയേറുകയായിരുന്നു. അങ്ങനെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇഎംഐ നമ്പർ ഉപയോഗിച്ച് ഫോണിനായുള്ള തിരച്ചിൽ നടത്തി. ഈ പരിശോധനയിലാണ് ഫോൺ എസ്ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മരിച്ചയാളുടെ ഫോൺ മംഗലാപുരം സ്റ്റേഷനിൽ എസ്ഐ തിരികെ ഏൽപ്പിച്ചു.
നമ്മൾ മലയാളികൾ സ്വതവേ മറ്റുള്ളവരുടെ മുന്നിൽ ആളാവാനും, മിനുട്ട് വെച്ച് മലയാളി വേറെ ലെവൽ ആണ്, തേങ്ങ ആണെന്നൊക്കെ പറയാറുണ്ട്. കൂടാതെ നോർത്ത് ഇന്ത്യയെയും മറ്റുള്ളവരെയും കളിയാക്കാനും നമ്മൾ മിടു മിടുക്കന്മാരാണ്. എന്നാൽ ഇന്ന് കേരളത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ട അവസ്ഥ ആയി വരുന്നുണ്ട് ഒരു സാധാരണ മലയാളിക്ക്. കാരണം അത്രയ്ക്ക് പറയിപ്പിക്ക തരത്തിലുള്ള സംഭവ വികാസങ്ങൾ ആണ് ഇവിടെ ദിനം പ്രതി കൂടി വരുന്നത്. സാക്ഷരത കൂടിയത് കൊണ്ടാണോ അതോ എല്ലാത്തിലും പൊക്കി പറഞ്ഞു ശീലിച്ചത് കൊണ്ടാണോ എന്നറിയില്ല, ചെയ്ത തെറ്റുകൾ അത് എപ്പോഴാണെലും പുറത്ത് വരുക തന്നെ ചെയ്യും.
ഈ കേസിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ, അഥവ ഉത്തരവാദിത്ത പെട്ട ആള് തന്നെ ഇതുപോലൊരു കാര്യം ചെയ്യുമ്പോൾ സാധാരണക്കാരിൽ ഉണ്ടാകുന്ന ആശങ്ക വലുതാണ്. കാരണം പരാതി കൊടുക്കുവാൻ പോകുന്ന ആളുടെ കീശയുടെ കനം അവർ നോക്കില്ല എന്ന് ആർക്ക് പറയാൻ ആകും. ഒരു മേലുദ്യോഗസ്ഥൻ ഇത്ര തരം താഴ്ന്ന പ്രവൃത്തി ചെയ്യുമ്പോൾ ആ സ്റ്റേഷനിൽ ഉള്ള മറ്റുള്ളവർ എന്തൊക്കെ ചെയ്യുന്നുണ്ടാകും എന്നും ഊഹിക്കാം. എന്ത് തന്നെ വന്നാലും കൃത്യമായ നിയമ നടപടിയിലൂടെ ഇതുപോലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും കാവൽ ആകേണ്ടവർ ഇതുപോലെ തരം താഴ്ന്ന പ്രവൃത്തി ചെയ്യുന്നതിനെ ജോലിയിൽ നിന്ന് തന്നെ പിരിച്ചു വിടകയാണ് ചെയ്യേണ്ടത്. കൃത്യവും ശക്തവും ആയ നിയമ നടപടികൾ ഉണ്ടെങ്കിൽ മാത്രമേ ഇതുപോലുള്ള സംഭവങ്ങൾക്ക് അറുതി വരികയുള്ളു.
