മലയാള സിനിമയിൽ പകരം വെക്കാനാകാത്ത നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗം തീർത്തിരിക്കുന്നത്.
മലയാള സിനിമയുടെ അനശ്വര താരം വിട പറഞ്ഞിട്ട് പതിനേഴ് ദിവസം പിന്നിടുമ്പോഴും ഇപ്പോഴും ആ ദുഃഖത്തിൽ നിന്നും കരകയറാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല. ഫെബ്രുവരി 22 നായിരുന്നു താരം ഈ ലോകത്തോട് വിട പറഞ്ഞത്. ദീർഘനാളായി കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന താരത്തിന് അവസാന കാലത്ത് ഓർമ്മ നഷ്ടമായിരുന്നു.
ഒടുവിൽ വേദനകളും അസുഖങ്ങളും ഇല്ലാത്ത ഒരു ലോകത്തേക്ക് കെപിഎസി ലളിത യാത്രയായി. മലയാളികൾക്ക് ഒരു അമ്മയുടേയോ മൂത്ത സഹോദരിയുടെയോ സ്ഥാനത്ത് നിൽക്കുന്ന കലാകാരിയാണ് കെപിസിസി ലളിത. കെപിഎസി ലളിത നെഞ്ചത്തടിച്ചു കരയുമ്പോൾ നമ്മുടെ ഉള്ള് നീറുന്നത് അതുകൊണ്ടാണ്. ഗൗരവമാർന്ന വേഷങ്ങളും നർമം നിറഞ്ഞ കഥാപാത്രങ്ങളുമെല്ലാം അനായാസമായി കൈകാര്യം ചെയ്യുന്ന താരത്തിന്റെ വിയോഗം മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ് തീർത്തിരിക്കുന്നത്.
ഇന്ന് നടിയുടെ ജന്മദിനം കൂടിയാണ് എന്ന് വേദനയോടെയാണ് മലയാളികൾ ഓർക്കുന്നത്. കെപിഎസി ലളിതയുടെ മകനും സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസമായി എന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണ് എന്നും സിദ്ധാർഥൻ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.
അമ്മയുടെ വിയോഗത്തിന് ശേഷം ഉള്ള പതിനാറാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന് ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസർ റിലീസ് ചെയ്തു കൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാം എന്ന് കരുതി. അമ്മയുടെ വിയോഗത്തിൽ നിന്നും കരകയറാൻ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ് എന്ന്സിദ്ധാർത്ഥ് ഭരതൻ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
കെപിഎസി ലളിതയുടെ ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു സിദ്ധാർഥ് ഭരതൻ ഹൃദയസ്പർശിയായ ഈ കുറിപ്പ് പങ്കുവെച്ചത്. നിരവധി ആരാധകരും താരങ്ങളാണ് സിദ്ധാർത്ഥിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്. അതേ സമയം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന “ജിന്ന്” എന്ന ചിത്രത്തിലെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകൻ. സ്ട്രൈറ്റ്ലൈൻ സിനിമാസ് ആണ് ചിത്രം നിർമിച്ചത്.
സൗബിൻ ഷഹിറിനെ കൂടാതെ ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്. കെ പി എ സി ലളിത അരങ്ങൊഴിയുന്നതിന് മുമ്പ് ആടിത്തീർത്ത ഒരു വേഷം ഈ ചിത്രത്തിലുണ്ട്. അടുത്തിടെ റിലീസ് ചെയ്ത അമൽ നീരദ് ചിത്രം “ഭീഷപർവം”ത്തിലും കെപിഎസി ലളിത ഉണ്ടായിരുന്നു. കെപിഎസി ലളിതവും നെടുമുടി വേണുവും നമ്മളെ വിട്ടു പിരിഞ്ഞിട്ടും സ്‌ക്രീനിലൂടെ അവർ മലയാളികൾക്ക് മുന്നിൽ വീണ്ടും ജീവിച്ചു.
