സിനിമയിലാണെങ്കിലും ചില ചോദ്യങ്ങൾ മനസ്സിൽ തട്ടി നിൽക്കും,
കാരണം പല രീതിയിൽ ആണ് ഒരു മനുഷ്യനിൽ അവബോധം സൃഷ്ട്ടിക്കാൻ സാധിക്കുക. എന്തുകൊണ്ടും ചില ചോദ്യങ്ങൾ അതുകൊണ്ടു തന്നെ പലരെയും സ്വാധീനിച്ചു കണ്ടിട്ടുണ്ട്. അത് പോലൊരു പ്രസക്തമായ ചോദ്യമാണ് ശ്രിന്ദയുടെ കഥാപാത്രം ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിൽ ഭർത്താവിനോട് ചോദിക്കുന്നത് നിങ്ങൾ മൂത്രം ഒഴിച്ച് കഴിഞ്ഞാൽ അവിടെ കഴുകുമോ ?
ഒട്ടും മടികൂടാതെ ഒരു പുച്ഛഭാവത്തിൽ ഭർത്താവ് തിരിച്ചു ചോദിക്കുന്നു എന്തിനാ അവിടെ കഴുകുന്നത് ? സംശയ ത്തോടെ വീണ്ടും കഴുകണ്ടേ എന്ന് ആവർത്തിക്കുമ്പോൾ കഴിഞ്ഞാൽ ഒന്ന് കൊടയും അത്രേ ഉള്ളു എന്നാണ് മറുപടി കിട്ടുന്നത്. ശരിയായ രീതിയിൽ നോക്കിയാൽ തീർച്ചയായും കഴുകുന്നത് വളരെ നല്ലത് എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
നമ്മുടെ ശരീരത്തിലെ വളരെ സെൻസറ്റീവ് ആയിട്ടുള്ള അവയവങ്ങൾ ആണ് ഇവ.
കൂടാത്ത ഇണയോടൊപ്പം നിമിഷങ്ങൾ പങ്കു വെയ്ക്കുമ്പോഴും ബന്ധപെടുമ്പോഴും എല്ലാം ശരീരങ്ങൾ ഒന്നാകുന്ന നിമിഷം അതിൽ ഏറ്റവും പ്രധാനമാണ് വൃത്തി എന്നത്. ചെറിയ ഒരു കാരണം കൊണ്ട് പോലും ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ള അവയവം ആയതിനാൽ തീർച്ചയായും ആളുകളിൽ ഒരു അവബോധം സൃഷ്ടിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നത് തന്നെയാണ് ഉത്തരം.
ശരീര ഭാഗങ്ങൾ പ്രത്യേകിച്ച് സെൻസറ്റീവ് ആയ ഭാഗങ്ങൾ കൂടുതൽ വൃത്തിയായി വയ്ക്കുന്നില്ല എങ്കിൽ പലതരം ഫങ്കൽ പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. എന്നാൽ മിക്കവരുടെയും ധാരണ മൂത്രം ഒക്കെ ഒഴിച്ച് കഴിഞ്ഞാൽ ഒന്ന് കൊടഞ്ഞാൽ എല്ലാം ആയി എന്നാണ്. എന്നാൽ മൂത്രം ഒഴിച്ച് കഴിഞ്ഞാൽ കൃത്യമായ ശുദ്ധ ജലം എടുത്ത് ആ ഭാഗം കൃത്യമായി കഴുകി വൃത്തി വരുത്തുന്നത് ശരീരത്തിന് ഗുണമേ ഉണ്ടാകുകയുള്ളൂ .
