Film News

ഞാനാണ് നിന്റെ ആദ്യ ആരാധിക, മനോഹരമായ പോസ്റ്റുമായി സിന്ധു!

Sindhu post about ishaani

നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തിളങ്ങി നിന്ന കൃഷ്ണകുമാർ ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ്. കൃഷ്ണകുമാറിന് പുറമെ തന്റെ മൂന്ന് മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ മൂന്നാമത്തെ മകൾ ഇഷാനിയും ഇപ്പോൾ മമ്മൂട്ടി ചിത്രം വണ്ണിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച പ്രകടനം ആണ് ആദ്യ ചിത്രത്തിൽ തന്നെ ഇശാനി കാഴ്ച വെച്ചത്. സിനിമയുടെ തുടക്കം മുതൽ തന്നെ ഇശാനി ഉണ്ടായിരുന്നു. സിനിമ കണ്ടവർ ആരും അത്ര പെട്ടന്നൊന്നും ഇഷാനിയെ മറക്കില്ല. ചിത്രത്തിൽ കൃഷ്ണകുമാറും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ സിന്ധു കൃഷ്ണകുമാർ ഇഷാനിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് ആരാധക ശ്രദ്ധ നേടുന്നത്.

 

View this post on Instagram

 

A post shared by sindhu krishna (@sindhu_krishna__)

“ഇഷാനീ… ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക. നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങി എന്റെ കുഞ്ഞേ,” എന്നാണ് ഇഷാനി കുറിക്കുന്നത്. ‘വൺ’ സിനിമയുടെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോയും സിന്ധു പങ്കുവച്ചിട്ടുണ്ട്.

Most Popular

To Top