Film News

എസ്തറിനും ശ്രിന്ദയ്ക്കും എതിരായ സ്നേഹ യുടെ പ്രോഗ്രാം വളച്ചൊടിച്ചു ! സംഭവിച്ചത് ഇതാണെന്നു ഏറ്റു പറഞ്ഞു താരം

മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത് താരദമ്പതികൾ ആണ് ലോലിതനും മണ്ഡോദരിയും ആയി എത്തിയ ശ്രീകുമാറും സ്നേഹയും. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നായപ്പോൾ പ്രേക്ഷകർ ഒരുപാട് സന്തോഷിച്ചു. ഓൺ സ്ക്രീനിൽ ഉള്ള ഇവരുടെ കെമിസ്ട്രി ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. സമകാലിക വിഷയങ്ങളെ നർമത്തിൽ ചാലിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന “മറിമായം” എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് മണ്ഡോദരിയും ലോലിതനും ആയി ശ്രീകുമാറും സ്നേഹം പ്രേക്ഷകർക്കു മുന്നിലെത്തിയത്. സിനിമകളിലും സീരിയലുകളിലും സജീവമായിട്ടുള്ള സ്നേഹയും ശ്രീകുമാറും “നെല്ലിക്ക” എന്ന പരമ്പരയിലും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമാണ് ഇരുവരും. ഇപ്പോഴിതാ സ്നേഹ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ “ലൗഡ്സ്പീക്കർ” എന്ന സ്നേഹയുടെ പരിപാടിക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്. ഈ പരിപാടിയിൽ സുശീല, തങ്കു എന്ന കഥാപാത്രങ്ങളായി എത്തുന്നത് സ്നേഹയും രശ്മിയും ആണ്. സുശീല എന്ന കഥാപാത്രം ഒരിക്കലും സ്നേഹ എന്ന വ്യക്തി അല്ല. ആ പരിപാടിയിൽ സുശീല പറയുന്ന അഭിപ്രായങ്ങൾ ആ കഥാപാത്രങ്ങൾ പറയുന്നതാണ്. എന്നാൽ അത് സ്നേഹയുടെ അഭിപ്രായവും നിലപാടും ആണെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്നത്. ഏതെങ്കിലും സിനിമാതാരങ്ങൾ ഫോട്ടോഷൂട്ട് ചെയ്താൽ ഉടൻ തന്നെ അതിനടിയിൽ മോശം കമന്റുകളും ചീത്ത വിളികളുമായി എത്തുന്ന ഒരുപാട് ആളുകളുടെ പ്രതിനിധികളാണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള രണ്ടു കഥാപാത്രങ്ങൾ മാത്രമാണ് അവർ.

അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളായ ജമാലു അവരെ തിരുത്തുകയും ശരിയായ ദിശ നൽകുകയും ചെയ്യുന്നുണ്ട്. ഇതു തന്നെയാണ് ആ പരിപാടിയുടെ ഉദ്ദേശവും. ഇത്തരം ചിന്താഗതികൾ ഉള്ള ആളുകളെ തിരുത്തുകയാണ് വേണ്ടത് എന്ന സന്ദേശം തന്നെയാണ് ഈ പരിപാടി നൽകുന്നത്. എസ്തർ,ശ്രിന്ദ തുടങ്ങിയ താരങ്ങളുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ച സുശീലയെയും തങ്കുവിനെയും വിമർശിക്കുന്നവർ അതിനുശേഷം ജമാലു പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. ഓരോരുത്തർക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഫോട്ടോ എടുക്കാനും സോഷ്യൽ മീഡിയയിൽ ഇടാനുള്ള അവകാശമുണ്ടെന്നും ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ തൊഴിലിന്റെ ഭാഗമാണെന്നും ജമാലു വ്യക്തമാക്കുന്നുണ്ട്.

താരങ്ങളുടെ ഭാഗത്തുനിന്നു തന്നെയാണ് പ്രോഗ്രാം സംസാരിച്ചതെന്ന് മുഴുവൻ കണ്ടവർക്കും മനസ്സിലാകും. ഈ വീഡിയോ മുഴുവൻ കാണാതെ അതിന്റെ ചില ഭാഗങ്ങൾ മാത്രം എടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു വിമർശിക്കുന്നത് തെറ്റായ രീതിയാണെന്നും സ്നേഹ പറയുന്നു. സ്നേഹയും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ടെന്നും മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുണ്ട് എന്നും വ്യക്തമാക്കി. എന്നാൽ സ്നേഹ കൂടി ഭാഗമായിട്ടുള്ള ഒരു വീഡിയോ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ തനിക്കും വിഷമമുണ്ടെന്ന് താരം പങ്കുവെച്ചു. നിരവധി പേരാണ് സ്നേഹയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്

The Latest

To Top