Film News

ആ വീഡിയോകളെയും അതിലെ അഭിനേതാക്കളെയും എന്തോ ഭയങ്കര ഇഷ്ട്ടമാണ്, ബൈജു സന്തോഷ്

Baiju-Santosh.actor

മലയാളികളുടെ പ്രിയ താരം ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ബൈജു സന്തോഷ്.അതിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മികച്ച  നടനായും നായകൻ്റെ കൂട്ടുകാരനായും ഉള്ള കഥാപാത്രങ്ങളിൽ തിളങ്ങി. അതെ പോലെ തന്നെ  കോമഡി കഥാപാത്രങ്ങളും വളരെ മികച്ച അഭിനയം കാഴ്ച വെച്ചു. എന്നാൽ കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബൈജു പ്രേക്ഷകരുടെ പ്രിയങ്കരനായത്.

Baiju Santosh.2

Baiju Santosh.2

അഭിനയ ലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്ത്  ഒരിടവേള ഉണ്ടായെങ്കിലും അതിന് ശേഷം  പിന്നീട് വളരെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന തന്റെ തഗ് ലൈഫ് വീഡിയോകളെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ഇത്തരം വീഡിയോകള്‍ തനിക്ക് ഒരു പാട് ഇഷ്ടമാണെന്നും അത് ചെയ്യുന്നവരെ കണ്ടാല്‍ താനൊരു ഉമ്മ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Baiju Santosh.1

Baiju Santosh.1

ഇങ്ങനെയുള്ള മനോഹരമായ  ട്രെന്‍ഡിംഗ് വീഡിയോകള്‍ ചെയ്യുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ വീഡിയോകളില്‍ തഗ് തൊപ്പിയും കണ്ണാടിയുമൊക്കെ വരുന്നത് കാണാന്‍ നല്ല രസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular

To Top