ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ കൂടി മലയാളം മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് സോണിയ ശ്രീജിത്ത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ആദ്യ പരമ്പരയിൽ കൂടി തന്നെ പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. തന്റെ അഭിനയം കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഓട്ടോഗ്രാഫിന് ശേഷം പല നല്ല പാരമ്പരയുടെയും ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. എന്നാൽ വിവാഹിതയായതോടെ അഭിനയജീവിതം അവസാനിപ്പിച്ചിരിക്കുകയായിരുന്നു താരം. ശ്രീജിത്തിനെ വിവാഹം കഴിച്ചതോടെ കുടുംബസമേതം അബുദാബിയിൽ താമസമാക്കിയ താരം ഇന്ന് ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ്. ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. വർഷങ്ങൾക്ക് ശേഷം താൻ വീണ്ടും സീരിയലിലേക്ക് തിരിച്ച് വരുന്ന വാർത്തയാണ് സോണിയ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ നന്ദിനി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചുവരുന്നു. ബാല ഹനുമാന്‍. ഓട്ടോഗ്രാഫിലെ നാന്‍സിക്ക് കൊടുത്ത എല്ലാ പിന്തുണയും ഈ നന്ദിനി ക്കും നിങ്ങള്‍ തരും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം’ എന്നാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ചക്രവാകം, മകളുടെ അമ്മ, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി തുടങ്ങിയ പാരമ്പരകളിലും സോണിയ ശക്തമായ കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചിരുന്നത്.
