നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം മൂന്നാം ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാന ആകർഷണം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ തന്റെ പ്രണയം പലതവണ മണികുട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും മണിക്കുട്ടൻ സൂര്യയുടെ പ്രണയത്തെ കണ്ടതായി ഭാവിച്ചിട്ടില്ല. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതിനെതിരെ പൊട്ടി തെറിച്ച് കൊണ്ട് സൂര്യ വരുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ ഒന്നും സജീവം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ സൂര്യയുടേതായി ഒരു ശബ്‌ദ രേഖ ആണ് പുറത്ത് വരുന്നത്.
സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നില്ക്കാൻ തന്റെ ഡോക്ടർ പറഞ്ഞത് കൊണ്ട് താൻ ഫോൺ ഉപയോഗം നിർത്തി വെച്ചിരിക്കുകയാണെന്നും എന്റെ ഫോൺ എന്റെ അമ്മയുടെ കയ്യിൽ ആണെന്നുമാണ് സൂര്യ പറയുന്നത്. പൂർണ്ണമായും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ട് നില്ക്കാൻ ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് എന്നുമാണ് സൂര്യ പറയുന്നത്. തന്റെ പ്രണയത്തിനോട് മണികുട്ടന് താൽപ്പര്യം ഇല്ല എന്ന് താൻ അറിയാൻ വൈകി പോയെന്നും സൂര്യ പറയുന്നു. ഇനി മാറി നിന്ന് മണികുട്ടന് വേണ്ടി പ്രാർത്ഥിക്കാൻ ആണ് തന്റെ തീരുമാനം എന്നും സൂര്യ പറഞ്ഞു.
സൂര്യയും മണികുട്ടനും ചേർന്ന് ചെയ്ത ഒരു നൃത്തം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് യൂട്യൂബിൽ. ഒരു മാസം കൊണ്ട് നാല് മില്യൻ ആളുകൾ ആണ് വീഡിയോ കണ്ടിരിക്കുന്നത്. ബിഗ് ബോസ്സിൽ ഒരു ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരും നൃത്തം ചെയ്തത്.
