General News

വാടക വീടായൊണ്ട് പരിമിതികൾ ഉണ്ട് എങ്കിലും കുഞ്ഞിന് റൂം ഒരുക്കി. സൗഭാഗ്യ !

സോഷ്യൽ മീഡിയ മുഴുവൻ ഒരു കുഞ്ഞിൻറെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുക ആണ്. സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ സൗഭാഗ്യ വെങ്കിടേഷിന്റെ കുഞ്ഞാവ ആയ സുദർശനയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

സുദർശനയെ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ആണ് ഈ കുട്ടി കുറുമ്പി അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ദർശനയുടെ നൂലുകെട്ട് വിശേഷം കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ കുഞ്ഞാവയുടെ കുഞ്ഞു സ്വർഗ്ഗത്തിലേക്ക് ഏവരെയും ക്ഷണിക്കുകയാണ് സൗഭാഗ്യ, വാടകവീട് ആയതു കൊണ്ട് തന്നെ തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കുഞ്ഞാവയ്ക്ക് റൂം ഒരുക്കി എന്നാണ് സൗഭാഗ്യ പറയുന്നത്.

ബേബി റൂമിന്റെ ഫീൽ നൽകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല കുഞ്ഞിനെ എത്രനേരം ഫീഡ് ചെയ്തു ഏതൊക്കെ നേരം ഫീഡ് ചെയ്തു എന്നൊക്കെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇവിടെ തൊട്ടിൽ കുഞ്ഞുടുപ്പുകൾ ഒതുക്കി വയ്ക്കുന്ന അലമാര ഡയപ്പർ എന്നിവയൊക്കെ മുറിയിൽ
പ്രത്യേകം ഇടമുണ്ട് എന്നൊക്കെയാണ് സൗഭാഗ്യ പറയുന്നത്.

തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ഈ കാര്യം പറഞ്ഞത്. യുട്യൂബിൽ കൂടി ആണ് സൗഭാഗ്യയുടെ വാക്കുകൾ ശ്രദ്ധ നേടുന്നത്. ടിക്ക് ടോക്ക് ഡബ്സ്മാഷ് വീഡിയോകളിലും ഒക്കെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സൗഭാഗ്യ നിമിഷ നേരം കൊണ്ടായിരുന്നു ആരാധകരുടെ എല്ലാം ഹൃദയം കീഴടക്കി കൊണ്ടിരുന്നത്. പിന്നീട് അമ്മയുടെ തന്നെ ഒരു വിദ്യാർത്ഥിയായ അർജുന പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് പിന്നീട് ഇൻസ്റ്റഗ്രാം റീലുകളിൾ നിറഞ്ഞ കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്.

ഇൻസ്റ്റാഗ്രാം റീലുകളിൽ സജീവ സാന്നിധ്യമായിരുന്നു ഇവർ എന്ന് പറയുന്നതാണ് സത്യം. ലേബർ റൂമിലേക്ക് പ്രസവത്തിന് കയറുന്നതിനു തൊട്ടു മുൻപും ഇൻസ്റ്റഗ്രാമിൽ നിറവയറോഡ് റീൽ ചെയ്തിട്ടാണ് സൗഭാഗ്യ ലേബർ റൂമിൽ ഉള്ളിലേക്ക് കയറിയത്.. അതെല്ലാം വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു.

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ. സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഒക്കെ നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്.
താരത്തിൻറെ റീൽ വീഡിയോകൾക്ക് ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
അമ്മമ്മ സുബലക്ഷ്മിയോടും അമ്മ താരാകല്യാണിന്നോടുള്ള സ്നേഹം കൂടിയാണ് താരത്തോട് ആരാധകർക്കുള്ളത്. അതോടൊപ്പം താരത്തിന്റെ വീഡിയോകൾഎല്ലാം ആരാധകർക്ക് വലിയ താല്പര്യം ആണ്.

പലവട്ടം തൻറെ ജീവിതത്തിൻറെ അനുഭവങ്ങളെ പറ്റിയും തുറന്നു പറഞ്ഞിട്ടുമുണ്ട് സൗഭാഗ്യ. സൗഭാഗ്യയുടെ ഒരു റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയാൽ അത് നിമിഷ നേരം കൊണ്ട് ആണ് വൈറലായി മാറാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നതിനോടൊപ്പം തന്നെ
വീട്ടിലെ സന്തോഷങ്ങളും കാണിക്കാറുണ്ട്..

അതോടൊപ്പം അടുത്ത കാലത്ത് യൂട്യൂബിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ യൂട്യൂബ് ചാനലിൽ നിരവധി ആളുകളാണ് സബ്സ്ക്രൈബർസ് ആയി ഉള്ളത്. നിമിഷ നേരം കൊണ്ടാണ് പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നത്.

The Latest

To Top