Film News

സിബിഐ ഓഫീസർ ആയി ശ്രീശാന്ത് എത്തുന്ന ചിത്രത്തിൽ നായിക സണ്ണി ലിയോൺ

ഒരുപാട് ആരാധകർ ഉള്ള മലയാളികളുടെ അഭിമാന ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. സിനിമയിലും, ബിഗ് ബോസ് റിയാലിറ്റി ഷോയിലും എല്ലാം എത്തിയ ശ്രീശാന്ത് സമൂഹമാധ്യമങ്ങളിലും സജീവമാണ്.

ക്രിക്കറ്റ് കരിയറിൽ ഇടയ്ക്ക് ചില പ്രശ്നങ്ങളും വി വാ ദ ങ്ങ ളും നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തുകയാണ് ശ്രീശാന്ത്. താരത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും ഒരു തൂണു പോലെ ഉറച്ചു നിന്ന് പിന്തുണയേകിയത് ശ്രീശാന്തിന്റെ അമ്മയായിരുന്നു.

വിക്കറ്റ് എടുക്കുമ്പോഴുള്ള ശ്രീശാന്തിന്റെ വികാരാധീനമായ ആഘോഷ പ്രകടനങ്ങൾ എന്നും ശ്രീശാന്തിനെ വിവാദങ്ങളിൽ ചെന്നെത്തിച്ചു. ശ്രീശാന്തിന്റെ പെരുമാറ്റ ചട്ട ലംഘനം കാരണം നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്രിക്കറ്റിന് പുറമെ നല്ല ഒരു നർത്തകൻ കൂടി ആയ ശ്രീശാന്ത് ബോളിവുഡിലും ഒരു കൈ നോക്കിയിരുന്നു. “ബിഗ് പിക്ച്ചർ” എന്ന ചിത്രത്തിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തി ശ്രീശാന്ത്. ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം രാഷ്ട്രീയത്തിലും ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു ശ്രീശാന്ത്.

ശ്രീശാന്ത് നായകനാകുന്ന ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നായിക സണ്ണി ലിയോൺ. “പട്ടാ” എന്ന ചിത്രത്തിൽ ഒരു സിബിഐ ഓഫീസറുടെ വേഷത്തിൽ ആണ് ശ്രീശാന്ത് എത്തുന്നത്. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരൂപ് ഗുപ്ത ആണ് ചിത്രം നിർമ്മിക്കുന്നത്. സിബിഐ ഓഫീസർ അന്വേഷണം നടത്തുന്ന കേസ് ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം ചെയ്യുവാൻ ശക്തമായ ഒരു നടിയാണ് ആവശ്യം.

കരുത്തുറ്റ ആ കഥാപാത്രം അവതരിപ്പിക്കാൻ സണ്ണി തന്നെയാണ് മികച്ചതെന്ന് ആയിരുന്നു സംവിധായകന്റെ നിഗമനം. ആക്ഷനിനും സംഗീതത്തിനും ഒരുപാട് പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് “പട്ടാ”. സുശാന്തും സണ്ണി ലിയോണും ഒന്നിക്കുന്ന ചിത്രത്തിൽ ബോളിവുഡിലെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഗുജറാത്തി നടൻ ബിമൽ ത്രിവേദിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സുരേഷ് പീറ്റർ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രകാശ് കുട്ടിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഇതിനു മുമ്പ് മലയാളത്തിലും ഹിന്ദിയിലും കന്നഡയിലും ശ്രീശാന്ത് അഭിനയിച്ചിട്ടുണ്ട്. 2017ൽ സുരേഷ് ഗോവിന്ദന്റെ സംവിധാനത്തിൽ ഇറങ്ങിയ “ടീം 5” ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള ചിത്രം.

മലയാളികൾക്ക് ഇഷ്ടമുള്ള പ്രിയ താരങ്ങൾ ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കു വെക്കുകയാണ് മലയാളികൾ. നിരവധി പേരാണ് വാർത്തയ്ക്ക് കീഴിൽ കമന്റുമായി വന്നിരിക്കുന്നത്. ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ എത്തുന്നു എന്ന വാർത്തയ്ക്ക് താഴെ “ഇവർ രണ്ടു പേരും കളിയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ” എന്ന കമന്റ് ഇട്ടത് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

The Latest

To Top