പലപ്പോഴും പലരുടെയും പ്രണയകഥകൾ ആളുകൾ ആഘോഷിക്കാറുണ്ടെങ്കിലും ചില വിഭാഗം ഈ ഭൂമിയിൽ നിലനിൽക്കാത്ത പോലെയാണ് പലരും കരുതുന്നത്. അത്തരത്തിലുള്ളവർ ആണ് ലെ സ്ബി യ ൻ സും ഗേ യും. സ്വവർഗാനുരാഗികളെ അന്യഗ്രഹ ജീവികൾ ആയും പ്രകൃതി വി രു ദ്ധ പ്രവർത്തികൾ ചെയ്യുന്നവർ ആയിട്ടും കാണുന്നവർ ആണ് സമൂഹത്തിൽ ഭൂരിഭാഗം ഉള്ളവരും. വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.
വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, മതങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഈ രാജ്യത്ത് ഇത്തരത്തിലുള്ള വൈവിധ്യം സ്വീകരിക്കാൻ മാത്രം കഴിയുന്നില്ല. ഒരു സ്ത്രീയും പുരുഷനും ആയുള്ള പ്രണയം പോലെ മനോഹരവും പരിശുദ്ധവും ആണ് സ്വ വ ർ ഗാനു രാ ഗം എന്ന് ഉൾകൊള്ളാൻ ഇന്നും പലർക്കും സാധിക്കുന്നില്ല. സമൂഹം അംഗീകരിക്കാത്തത് കൊണ്ട് മാത്രം താൻ ചെയ്യുന്നത് ഒരു തെറ്റാണ് എന്ന് സ്വയം കരുതി സ്വയം ശപിച്ചു കൊണ്ട് നീറി പുകയുന്ന ജീവിതങ്ങൾ ഒരുപാടുണ്ട്.
സ്വന്തം കുട്ടികളിൽ അത്തരം മാറ്റങ്ങൾ കാണുമ്പോൾ അടിച്ചമർത്തുകയും അവർക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിൽ അവരെ തളച്ചിടുകയും ചെയുന്ന മാതാപിതാക്കളും നമുക്കിടയിൽ ഉണ്ട്. കാലമെത്ര പുരോഗമിച്ചാലും ഇന്നും സ്വവർഗാനുരാഗത്തെ കുറിച്ച് തുറന്നു പറയാൻ മടിക്കുന്നവരുണ്ട്. അത് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരും ഉണ്ട്. പുരോഗമനം പറയുമെങ്കിലും അത് സ്വന്തം അനുഭവങ്ങളിൽ എത്തുമ്പോൾ പുരോഗമനവാദികൾ സദാചാരവാദികൾ ആവുന്ന നാടാണ് നമ്മുടെ കേരളം.
പാശ്ചാത്യ സംസ്കാരത്തെ കയ്യടിച്ചു കൊണ്ട് സ്വീകരിക്കുന്നവർ അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ കയ്യൊഴിയും. ആരെങ്കിലും ചെയ്താൽ അവരെ ഒറ്റപ്പെടുത്തുകയും ചീത്ത വിളിച്ച് അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പുരോഗമന ചിന്തകൾ വെറുതെ വാക്കുകളിലൂടെ പറഞ്ഞു ഒരുക്കാൻ ഉള്ളതല്ല എന്നും സമൂഹം മാറി ചിന്തിക്കേണ്ടത് അനിവാര്യമാണ് എന്നും മനസ്സിലാക്കി തരുകയാണ് ശ്രീജിത്ത് വാവ ടിവി എന്ന പിതാവ്.
ട്രാൻസ് ജൻഡറും ഹോമോസെക്ഷ്വലും സാധാരണ മനുഷ്യർ തന്നെയാണെന്നും അവർക്ക് അവരുടെ സ്വാതന്ത്ര്യമുണ്ടെന്നും സമൂഹത്തിന് കാണിച്ചുതരികയാണ് ഈ അച്ഛൻ. ലെസ്ബിയൻ ആയ മകളെയും അവളുടെ തീരുമാനത്തിലും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഈ അച്ഛൻ. നിറഞ്ഞ കൈയടിയോടെയാണ് ശ്രീജിത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ഈ അച്ഛന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ലൈംഗികതയെ കുറിച്ച് പറയുമ്പോൾ ആണും പെണ്ണും എന്ന സങ്കൽപ്പത്തിന് അപ്പുറം വളരാത്ത മനുഷ്യരുള്ള നാട്ടിൽ തന്റെ മകൾ ഒരു പെൺകുട്ടിയെ തിരഞ്ഞെടുത്തു ജീവിക്കുകയാണ് എന്ന് അഭിമാനത്തോടെ പറയുകയാണ് ശ്രീജിത്ത്. മകൾ രേഷ്മ അവൾക്ക് ഇഷ്ടമുള്ള പെൺകുട്ടി സഞ്ജനയെ തിരഞ്ഞെടുക്കുകയും ജീവിക്കാൻ തീരുമാനിക്കുകയും ആണെന്ന് ശ്രീജിത്ത് തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.
എട്ടാം തീയതി ആണ് ഇവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ആ തീരുമാനത്തിൽ പൂർണ്ണമായും സന്തോഷവാനാണെന്നും ഇവരോട് കരുതൽ ഉണ്ടാവണം എന്നും ശ്രീജിത്ത് തെന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. കുറിപ്പിനോടൊപ്പം രേഷ്മയും സഞ്ജനയും ഒന്നിച്ചു നിൽക്കുന്ന ചിത്രവും ശ്രീജിത്ത് പങ്കുവെച്ചിട്ടുണ്ട്. സ്വവർഗാനുരാഗം ഒരു പാപം ആയി തോന്നുന്നവർക്ക് ഉള്ള ഒരു പ്രഹരമാണ് ഈ അച്ഛന്റെ വാക്കുകളും തീരുമാനവും. നിരവധി ആളുകളാണ് ശ്രീജിത്തിനെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്.
