Film News

സീരിയൽ നടി ആയത് കൊണ്ട് സിനിമയിൽ നിന്നും മാറ്റി നിർത്തിയതിനെ കുറിച്ച് മനസ് തുറന്ന് ശ്രീകല.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന “എന്റെ മാനസപുത്രി” എന്ന പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ശ്രീകല.

ഇരുപതിലധികം സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശ്രീകല മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. സോഫിയ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മാനസപുത്രി ആയിമാറി ശ്രീകല.

കണ്ണൂർ ചെറുകുന്ന് ശശിധരൻറെയും ഗീതയുടെയും മകളാണ് ശ്രീകല. ചെറുപ്പത്തിൽ നൃത്തത്തിലൂടെ ആണ് കലാരംഗത്തേക്ക് ശ്രീകല ചുവടുവെക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചുപ്പുടി, ഒപ്പന, ഓട്ടൻതുള്ളൽ, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് താരം. പഠന കാലത്ത് ഒന്നിലധികം തവണ കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. “കായംകുളം കൊച്ചുണ്ണി” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശ്രീകല പിന്നീട് നിരവധി പരമ്പരകളിൽ സഹ വേഷങ്ങൾ ചെയ്തു.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തു. പിന്നീട് “രാത്രിമഴ” എന്ന പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചുവരവ് നടത്തി ശ്രീകല. ഏറെ കാലം പ്രണയത്തിലായിരുന്ന വിപിൻ ആണ് ശ്രീകലയുടെ ഭർത്താവ്. ഇവരുടെ മകൻ ആണ് സംവേദ്. ഭർത്താവും മകനുമൊപ്പം യു കെയിലായിരുന്നു താരം. അമ്മയുടെ വേർപാടിനെ തുടർന്ന് വിഷാദ രോഗത്തിലായതിനെ കുറിച്ച് എല്ലാം താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

“സ്നേഹതീരം”, “അമ്മ”, “മാനസപുത്രി”, “ഉള്ളടക്കം”, “ദേവി മഹാത്മ്യം” തുടങ്ങിയ ശ്രീകല അഭിനയിച്ച പരമ്പരകൾ എല്ലാം സൂപ്പർഹിറ്റായിരുന്നു. ഏഷ്യാനെറ്റിലെ “അമ്മ” എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലും ശ്രീകല അഭിനയിച്ചിരുന്നു. അടുത്തിടെ രണ്ടാമതും ഗർഭിണിയാണെന്ന് പങ്കു വെച്ച താരം ഒരു മകൾക്ക് ജന്മം നൽകിയതും സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ഗർഭകാലത്ത് കോവിഡ് ബാധിച്ച അനുഭവങ്ങളും താരം പങ്കു വെച്ചിരുന്നു.

ഇപ്പോൾ ഇതാ സീരിയൽ താരം ആയതുകൊണ്ട് സിനിമയിൽ അവസരം നിഷേധിക്കപ്പെട്ടു എന്ന് തുറന്നു പറയുകയാണ് താരം. സീരിയലിൽ സജീവസാന്നിധ്യമായിരുന്ന താരത്തിനെ സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ ഒരുപാട് വിഷമമുണ്ട് എന്നും താരം പങ്കുവെച്ചു. പൃഥ്വിരാജ്- സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ പിറന്ന “ഉറുമി” എന്ന ചിത്രത്തിൽ ആയിരുന്നു താരം സിനിമയിൽ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ താരത്തിന് ഒരുപാട് സന്തോഷമുണ്ട്.

ശ്രീകലയുടെ ഷോർട് എടുത്തതിനു ശേഷം സന്തോഷ് ശിവൻ നൽകിയ പിന്തുണയും അഭിനന്ദനങ്ങളും ഒരുപാട് ആത്മവിശ്വാസം നൽകി എന്നും താരം കൂട്ടിച്ചേർത്തു. സിനിമ ഒരു സ്വപ്നം ആയതുകൊണ്ടുതന്നെ അതൊരു തുടക്കം ആയിരിക്കുമെന്ന് താരം കരുതി. പിന്നീട് ഒരു വലിയ സിനിമയിൽ പ്രധാന വേഷവും ശ്രീകലയെ തേടിയെത്തി. എന്നാൽ ആ സിനിമയിൽ നിന്നും ശ്രീകലയെ ഒഴിവാക്കി. കാര്യമന്വേഷിച്ചപ്പോൾ സീരിയൽ നടി ആയത് കൊണ്ടാണെന്ന് അറിഞ്ഞു. സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും അഭിനയമല്ലേ നോക്കേണ്ടത് എന്ന് താരം ചോദിക്കുന്നു.

The Latest

To Top