Film News

യൂ ട്യൂബിലൂടെ ഇങ്ങനെ സ്ക്രോൾ ചെയ്ത് പോയപ്പോഴാണ് അമ്പിളി ദേവിയും അവരുടെ വിവാഹതട്ടിപ്പ് വീരനായ ഭർത്താവ് ആദിത്യൻ ജയന്റേയും കുറേ ന്യൂസ് ഒക്കെ കാണുന്നത്

അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിഷയം അറിഞ്ഞതിന് ശേഷം ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു വൈറൽ ആകുന്നത്. തന്റെ അമ്മയും ഇത്തരത്തിൽ ഒരു ചതിയിൽ കൂടി കടന്ന് പോയ ആൾ ആണെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. കുറിപ്പ് വായിക്കാം,

യൂ ട്യൂബിലൂടെ ഇങ്ങനെ scroll ചെയ്ത് പോയപ്പോഴാണ് Ambili Devi യും അവരുടെ വിവാഹതട്ടിപ്പ് വീരനായ ഭർത്താവ് ആദിത്യൻ ജയന്റേയും കുറേ ന്യൂസ് ഒക്കെ കാണുന്നത്. പിന്നീട് അനുവിന്റെ വ്ലോഗും കണ്ടു. അത് കണ്ടിട്ട് ഞാൻ വല്ലാത്ത ട്രോമയിൽ ആയി പോയി. അതുകൊണ്ട് എന്റെ വിഷമം തീർക്കാൻ എഴുതാം എന്ന് കരുതി. അച്ഛനെപറ്റി ഒറ്റ വാക്കിൽ പറയാൻ ഒരു ഇന്റർവ്യൂന് ചോദിച്ചപ്പോൾ മൈരൻ എന്ന് ഞാൻ പറഞ്ഞതിന് കുറേ ആൾക്കാർ എന്നെയെടുത്ത് ട്രോളി. ഇമ്മാതിരി പത്തും ഇരുപതും പെണ്ണുങ്ങളെ കല്ല്യാണം കഴിച്ച് അവരുടെ സ്വത്തും സ്വർണ്ണവും അടിച്ച് മാറ്റി അവർക്ക് ഒരു കുഞ്ഞിനേയും ഉണ്ടാക്കി കൊടുത്ത് കടന്നു കളയുന്ന ആണുങ്ങളെ പിന്നെ മൈരൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? എന്റെ അമ്മയുടെ കല്ല്യാണം കഴിയുന്നത് 28 വയസ്സിലാണ്. 1995 കാലഘട്ടം. അന്നൊക്കെ 28 വയസ്സ് എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ പ്രായമാണ്. വലിയ സ്ത്രീധനം കൊടുക്കാനില്ലാത്തതിനാലും അമ്മ ഇവിടുത്തെ സൗന്ദര്യ സങ്കൽപ്പത്തിന് ഒതുങ്ങാത്ത ആളായതിനാലും അമ്മമ്മ അസുഖം ബാധിച്ച ആളായതിനാൽ വിവാഹശേഷം ഭർത്തൃവീട്ടിൽ പോയി നിൽക്കാൻ സാധിക്കാത്തതിനാലും ഇതെല്ലാം ഒത്തുവന്ന ഒരാളെ കല്ല്യാണം കഴിച്ചു. പക്ഷേ ഇയാൾ ഇത്ര വലിയ ക്രിമിനൽ ആണെന്ന് അവര് മനസ്സിലാക്കിയത് കുറച്ച് വൈകിയാണ്. എന്റെ അമ്മയെ കല്ല്യാണം കഴിച്ച് കുറച്ച് നാളിന് ശേഷം അയാൾ ഇരിട്ടിയിൽ തന്നെ അത്തിക്കൽ എന്ന സ്ഥലത്ത് പോയി വേറൊരു കല്ല്യാണം കഴിച്ചു. ഇതൊന്നും എന്റെ അമ്മ അറിഞ്ഞില്ല.

മാസങ്ങൾ കൂടുമ്പോൾ വല്ലപ്പോഴും വീട്ടിൽ വരും. ആ പെൺകുട്ടിയുടെ വീട്ടിലും സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥ ആയിരുന്നു. ആ പെണ്ണും ഉടനടി ഗർഭിണി ആയി. എന്നേക്കാളും ആറ് മാസം ഇളയതായ ആ കുട്ടിയെ ഒരിക്കൽ ഞാൻ ഇരിട്ടിയിൽ വെച്ച് കണ്ടിട്ടുമുണ്ട്. ആ സന്ദർഭങ്ങളൊക്കെ എന്റെ മനസ്സിൽ എന്ത് തരം ട്രോമയാണ് ഉണ്ടാക്കിയിട്ടിരിക്കുന്നത് എനിക്ക് ഇന്നും അറിയില്ല. ക്രിമിനലായ ഒരു മൈരൻ തന്ത; അതിലുണ്ടായ ഒരു സന്തതി ഞാൻ ; ഇതേ പോലെ ചതിയിൽ പെട്ടുപോയ അയാൾക്ക് വേറേ സ്ത്രീയിൽ ഉണ്ടായ മകളേ കാണുന്നു. ആ കോച്ച് ചേച്ചീ എന്നൊക്കെ വിളിച്ച് വരുന്നു .ഇത്തിരി നേരം എന്താ സംസാരിക്കേണ്ടത് എന്ന് പോലും അറിയാതെ നിൽക്കുന്നു. ഞാനതൊന്നും വീണ്ടും ഓർക്കാൻ ശ്രമിക്കാറുകൂടിയില്ല. എന്റെയമ്മ എന്നെ പ്രസവിക്കാനായി ആശുപത്രിയിൽ പോകുമ്പോഴോ ഒന്നും ഈ മൈരന്റെ ഒരു ഹെൽപും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ; എന്നെ പ്രസവിച്ച് കിടന്നപ്പോൾ അമ്മമ്മ ഇടക്ക് വീട്ടിലേക്ക് കഞ്ഞി വെച്ചുകൊണ്ടുപോകാനായി വന്നപ്പോൾ ആരും ഇല്ലാതിരുന്ന ഞങ്ങളുടെ വീട്ടിൽ ഇയാളും ഇയാളുടെ വേറൊരു ഭാര്യയും രണ്ടുവയസ്സുളള കുഞ്ഞും ഹണിമൂൺ ആഘോഷിക്കുന്നു. അന്ന് എന്റെ അമ്മമ്മക്ക് അത്രക്ക് ഷോക്കാണ് ഉണ്ടായത്; മകൾ ഇയാളുടെ കുട്ടിയെ സിസേറിയൻ ചെയ്ത് ആശുപത്രിയിൽ കിടക്കുന്നു. മരുമകൻ വേറേ ഒരു ഭാര്യയേയും കൊണ്ട് ഞങ്ങൾടെ വീട്ടിൽ ആഘോഷിക്കുന്നു. അമ്മയും അമ്മമ്മയും കൈകുഞ്ഞിനേയും കൊണ്ട് പോയാണ് പരാതി എഴുതി ഇരിട്ടി പോലീസ് സ്റ്റേഷനിൽ കൊടുത്തത്. അമ്മ അന്ന് മുഖ്യമന്ത്രിക്കും കളക്ടർക്കും ഒക്കെ പരാതി അയച്ചു ( അന്ന് പ്രീഡിഗ്രി തോറ്റതാണെങ്കിലും അത്രയും പഠിച്ചതിന്റെ ഗുണം). ഇനി അയാൾ വീട്ടിൽ വരുമ്പോൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കാൻ അമ്മമ്മയോട് പോലീസ് പറഞ്ഞു. എന്നെ കാണാൻ ഞാൻ ജനിച്ച് 41 ആം ദിവസം അയാൾ വന്നപ്പോൾ അമ്മമ്മ വീടിന് പുറകിലൂടെ ഇറങ്ങി ഓടി.

അന്ന് കുറേ ദൂരെയുളള വീട്ടിലാണ് ലാൻഡ് ഫോണുളളത്. അവിടേക്ക് അമ്മമ്മ ഓടി; ഫോൺ വിളിച്ചൂ ; പോലീസ് വന്നു… രാത്രിക്ക് പോലീസ് വന്ന് മൈരനേ തൂക്കി എടുത്തോണ്ട് പോയി. പിറ്റേ ദിവസം സ്റ്റേഷനിൽ ചെല്ലാൻ പോലീസ് അമ്മയോടും അമ്മമ്മയോടും പറഞ്ഞു. രാവിലെ കൈകുഞ്ഞായ എന്നേയും ചുരുട്ടിപിടിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥ ആയി. അയാൾ എന്തോ സ്വാധീനം ഉപയോഗിച്ച് രക്ഷപെട്ടു. ഇതൊക്കെ നടന്നതിന് ശേഷം എന്റെ അമ്മ എന്തോരം മാനസികമായി തളർന്നു എന്ന് എനിക്ക് ഊഹിക്കാൻ പോലും പറ്റില്ല. എന്നേയും കൊണ്ട് ആത്മഹത്യ ചെയ്യാൻ കയറ് കെട്ടി നിൽക്കുമ്പോൾ അതുവഴി പോയ ഒരു കൃസ്ത്യൻ ഉപദേശികൾ അപ്രതീക്ഷിതമായി വാതിൽ തുറന്ന് കടന്നു വരികയും അമ്മയെ ഒരുപാട് ഉപദേശിക്കുകയും ;കൊല്ലരുത്; നമുക്ക് ഈ കുഞ്ഞിനെ അമ്മതൊട്ടിലിൽ ഉപേക്ഷിക്കാം എന്നൊക്കെ പറയുകയും ചെയ്തു. ശേഷം കൂലി പണി എടുത്തും കല്ല് ചുമന്നും അണ്ടി പെറുക്കാൻ പോയും കാട് തെളിക്കാൻ പോയും ഒക്കെ അമ്മ എന്നെ ഒറ്റക്ക് നോക്കി . എനിക്ക് നാലോ അഞ്ചോ വയസ്സുളളപ്പോൾ അംഗൻവാടി ടീച്ചറായി ജോലി കിട്ടി അങ്ങനെ എന്നെ വളർത്തി. ഇതൊക്കെ 1995-96 ഇൽ നടന്ന സംഭവ വികാസങ്ങൾ ആണ്. ഇന്ന് ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം ഇതൊക്കെ അതേ ട്രോമയോടെ ഇരുന്ന് ഞാൻ എഴുതുന്നു. ഇതൊക്കെ എഴുതുന്നത് ഇങ്ങനെ ചതിയിൽ അകപ്പെട്ടുപോയ പെണ്ണുങ്ങൾക്ക് വേണ്ടിയാണ്. പുരുഷനില്ലാതേയും പുല്ലുപോലെ നമുക്ക് ഓരോരുത്തർക്കും ജീവിക്കാൻ പറ്റും. ചതിയേറ്റുവാങ്ങിയ മുറിഞ്ഞ ഹൃദയമുളളവർ ആ മുറിവ് കെട്ടിമുറുക്കി ഓടിക്കൊണ്ടേ ഇരിക്കുക. വിജയിക്കാതെ നിങ്ങൾ മരിക്കില്ല. ( നിങ്ങളറിയാത്ത ജീവിതങ്ങൾ ഒക്കെയും നിങ്ങൾക്ക് കെട്ടുകഥകൾ ആയിരിക്കും ; അതിനാൽ ഒരു ഗ്രന്ഥത്തെ അതിന്റെ പുറംമോടി മാത്രം കണ്ട് അളക്കാതിരിക്കുക; അതിന്റെ ഉളളിൽ നിറയേ ചിലപ്പോൾ കീറിയതും കുത്തിവരഞ്ഞതുമായ താളുകൾ ആയിരിക്കാം)

The Latest

To Top