സംസ്ഥാനമൊട്ടാകെ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ഉള്ള ചർച്ചകൾ ചൂടുപിടിച്ച് നടക്കുമ്പോൾ പലരും തങ്ങളുടെ പാർട്ടിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണു അത്തരത്തിൽ ചർച്ചയാകുന്നത്. ഇപ്പോഴത്തെ കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കുറിപ്പ് വായിക്കാം,
ഇനി ഇപ്പോ LDF വന്നാലും UDF വന്നാലും ഏകദേശം ഒരു സംഘി ഭരണം തന്നെ ആകും ഉണ്ടാവാൻ പോവുക. കാരണം BJP അത്രക്ക് പിടിമുറുക്കി കഴിഞ്ഞു. കേന്ദ്രത്തെ ഓപ്പോസ് ചെയ്ത് പിടിച്ച് നിൽക്കാനുളള കരുത്ത് രണ്ടാൾക്കും ഉണ്ടാകുമോ എന്ന് പേടിയോടെ ഞാൻ കാണുന്നു. LDF ആണെങ്കിലും UDF ആണെങ്കിലും അത് സംഘികളുടെ വളർച്ചക്ക് വഴിവെക്കും എന്ന് തന്നെ ആണ് എന്റെ തോന്നൽ. എന്നിരുന്നാലും UDF ന് പ്രത്യക്ഷമായി LDF പ്രത്യക്ഷമായി വിമർശിക്കുന്നതുപോലെ പിടിച്ച് നിന്ന് ഭരണം തുടരാനുളള guts ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ ഇടതുപക്ഷത്തേ വിമർശിക്കാൻ പലപ്രൊഫൈലും മടിക്കാറുണ്ട്. കാരണം ഇവിടെ ഇരുന്ന് ഇടതുപക്ഷത്തേ വിമർശിക്കുന്നത് ഒട്ടും പിൻതുണ തരില്ലെന്ന് അവർക്കറിയാം.
പക്ഷേ ഈ പ്രൊഫൈലുകൾ ഇപ്പോൾ ബി ജെ പിയേ വിമർശിക്കാറുമുണ്ട്. Long term ഇൽ ഇവിടെ നടക്കാൻ പോകുന്നത് ബി ജെ പിയേ ഇപ്പോൾ വിമർശിക്കുന്നവർ വരെ പേടികൊണ്ട് വിമർശനം നിർത്തും എന്നതാണ്. കാരണം എല്ലാവർക്കും സ്വന്തം ജീവിതവും മനസമാധാനവുമാണ് വലുത്. ആകെ മൊത്തം ഒരു കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണ് ഇവിടുത്തെ പൊളിറ്റിക്സ്. അതിന്റെ മൂലകാരണം ബി ജെ പിക്ക് ഉള്ള ആസ്തിയും അവരുടെ വളർച്ചയുമാണ്. ബി ജെ പി ക്കാരുടെ ഒന്നാം ശത്രു അംബേദ്കർ നൽകിയ ആശയങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് അവർ ഭലണഘടനാ മൂല്യങ്ങളെ പയ്യെ പയ്യെ എടുത്ത് കളയുന്നത്. ഇവിടുത്തെ സ്ഥിതിഗതികൾ മൊത്തത്തിൽ മാറണമെങ്കിൽ ബി ജെ പി ക്ക് കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെടണം. അതിന് വേണ്ടി എല്ലാ മൈനോറിറ്റീസും ഒരുമിച്ച് നിൽക്കുക എന്നത് മാത്രമേ ചെയ്യാൻ കഴിയുകയുളളൂ.
