General News

കണ്ണെഴുതി പൊട്ടു കുത്തി സുന്ദരിയായി നിലക്കുട്ടി…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിമാണിയും ശ്രീനിഷും. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് പേളി മാണി. നർമ്മം നിറഞ്ഞ അവതരണശൈലി കൊണ്ട് ഏറെ ശ്രദ്ധേയയായ പേളി, ബോളിവുഡ് അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ശ്രീനിഷ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥികൾ ആയി എത്തിയപ്പോഴാണ് പേളിയും ശ്രീനിഷും ആദ്യമായി കണ്ടുമുട്ടുന്നത്. ബിഗ് ബോസ് ഹൗസിൽ വെച്ച് സുഹൃത്തുക്കൾ ആയി മാറി ഇവർ. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

പെർലിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഇവരുടെ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി ആണെന്ന് പലരും കരുതി. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഇവരുടെ വിവാഹനിശ്ചയം നടന്നപ്പോൾ ആയിരുന്നു പ്രണയം സത്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. 2019 മേയ് അഞ്ചിനായിരുന്നു പെർലിഷ് വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവർ ഒന്നിച്ചെത്തുന്ന രസകരമായ വീഡിയോകളും മനോഹരമായ ഫോട്ടോകളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. അടുത്തിടെയാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.

മകളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞു നിലയുടെ അതിസുന്ദരമായ ചിത്രങ്ങളാണ് അച്ഛൻ ശ്രീനിഷ് ആരാധകർക്കായി പങ്കുവച്ചത്. കണ്ണെഴുതി പൊട്ടു തൊട്ട സുന്ദരിക്കുട്ടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പേളി മാണി പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആണ് ശ്രീനിഷ് പങ്കുവെച്ചത്. നിരവധിപേരാണ് നിലക്ക് ആശംസകളുമായി രംഗത്തെത്തിയത്. മാതാപിതാക്കളെ പോലെ തന്നെ നിലയ്ക്കും ആരാധകർ ഏറെയാണ്. അടുത്തിടെ ആയിരുന്നു പേർളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളിൽ എല്ലാം താരമായിരുന്നത് താരപുത്രി നില തന്നെ ആയിരുന്നു.

The Latest

To Top