Uncategorized

ജീവനൊടുക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു പോയിരുന്നു… ജീവിതത്തിലെ ആ കയ്‌പേറിയ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ശ്രീശാന്ത്.

ഒരുപാട് ആരാധകർ ഉള്ള മലയാളികളുടെ അഭിമാന ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്.

സിനിമയിലും, ബിഗ് ബോസ് റിയാലിറ്റി ഷോയിലും എല്ലാം എത്തിയ ശ്രീശാന്ത് സമൂഹമാധ്യമങ്ങളിലും സജീവമാണ്. ക്രിക്കറ്റ് കരിയറിൽ ഇടയ്ക്ക് ചില പ്രശ്നങ്ങളും വിവാദങ്ങളും നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തുകയാണ് ശ്രീശാന്ത്. താരത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും ഒരു തൂണു പോലെ ഉറച്ചു നിന്ന് പിന്തുണയേകിയത് ശ്രീശാന്തിന്റെ അമ്മയായിരുന്നു.

എല്ലാ പ്രശ്നങ്ങൾക്കും കൂടെ നിന്ന ആളാണ് അമ്മ സാവിത്രി ദേവി എന്ന് ശ്രീശാന്ത് പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്നെ ഗ്രൗണ്ടിൽ നിന്നും വിലക്കിയിരുന്ന സമയത്തെക്കുറിച്ച് ശ്രീശാന്ത് പറയുന്ന അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. ഗ്രൗണ്ടിൽ നിന്ന് മാത്രമല്ല ഡ്രസ്സിംഗ് റൂമിലും കാർ പാർക്കിങ്ങിൽ സ്വന്തം കാറിൽ ഇരുന്നപ്പോൾ പോലും ശ്രീശാന്തിനോട് ഗ്രൗണ്ടിലെ പരിസരം വിട്ടുപോകുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ശ്രീശാന്തിന് ചെറുതായി ഒന്നുമല്ല തളർത്തിയത്.

കളിക്കളത്തിൽ അഗ്രസീവ് ആയ ശ്രീശാന്ത് വികാര ധീനനായ നിമിഷങ്ങളായിരുന്നു അവയെല്ലാം. ഒരു തീ വ്ര വാ ദി യെ പോലും കൊല്ലണോ വേണ്ടയോ എന്ന് ചർച്ചകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടു കൊല്ലത്തെ ശിക്ഷ അനുഭവിച്ചതിനുശേഷം, കോടതിയിൽ നിന്നും ക്ലീൻചിറ്റ് ലഭിച്ചിട്ട് പോലും കളിച്ചു വളർന്ന സ്റ്റേഡിയത്തിൽ നിന്ന് പോലും ഇറങ്ങിപ്പോകേണ്ടിവന്ന അവസ്ഥയായിരുന്നു ശ്രീശാന്തിന്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പേപ്പറിൽ എഴുതി തരാൻ ശ്രീശാന്ത് അവരോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ അവർ അത് നൽകിയില്ല. കാരണം നിയമപരമായി ശ്രീശാന്തിനെ അവിടെ നിന്നും പുറത്താക്കാൻ അവർക്ക് യാതൊരു അവകാശമുണ്ടായിരുന്നില്ല. ശ്രീശാന്തിനെ വളരെ വേദനിപ്പിച്ച ഒരു അനുഭവമായിരുന്നു ഇത്. ഇതുകൂടാതെ 2016ലെ സെലിബ്രിറ്റി മാച്ച് കഴിഞ്ഞതിനു ശേഷം എയർപോർട്ടിൽ വച്ച് ശ്രീശാന്തിനൊപ്പം കളിച്ച ഒരു വ്യക്തിയെ കണ്ടു ഹായ് പറഞ്ഞപ്പോൾ ശ്രീശാന്ത് അവിടെ നിലനിൽക്കുന്നേ ഇല്ലാത്തതു പോലെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പോവുകയായിരുന്നു അവർ.

ഇത് പോലെ ഒരുപാട് അവഗണനകൾ ശ്രീശാന്ത് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആരെല്ലാം എന്ന് അന്ന് ശ്രീശാന്ത് തിരിച്ചറിഞ്ഞു. രണ്ട് ലോകകപ്പ് വിജയങ്ങളും ടെസ്റ്റ് വിജയങ്ങളിലും എല്ലാം ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന ആളുകൾ ശ്രീശാന്തിൽ നിന്നും അകന്ന് കഴിയുകയാണ് ഉണ്ടായത്. ബിസിസിഐ എന്ന സ്വകാര്യ സ്ഥാപനത്തിനോടുള്ള ഭയം കൊണ്ട് തന്നെയായിരിക്കും ഇത് എന്ന് ശ്രീശാന്ത് തുറന്നു പറയുന്നു.

ഐസിസിയിൽ കളിക്കാൻ ശ്രീശാന്തിന് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. എന്നാൽ ബിസിസിഐയുടെ തീരുമാനത്തെ ബഹുമാനിച്ചേ പറ്റൂ എന്നായിരുന്നു അവരുടെ മറുപടി. ഒരിക്കൽ ബഹ്‌റെയ്നിൽ ഒരു സെലിബ്രിറ്റി മാച്ചിനായി ശ്രീശാന്തിനെ ക്ഷണിച്ചപ്പോഴും ബിസിസിഐ എൻ ഓ സി നൽകാതെ ശ്രീശാന്തിനെ വിലക്കുകയായിരുന്നു. എന്നാൽ അതിഥിയായെത്തിയ ശ്രീശാന്തിനോട് സഹപ്രവർത്തകനായ ആർ പി സിങ് കണ്ട ഭാവം നടിക്കാതെ വന്നപ്പോഴായിരുന്നു അവർക്കെല്ലാം ബിസിസിഐ ഇമെയിൽ അയച്ചിട്ടുണ്ടെന്ന് വിവരമറിഞ്ഞത്.

ശ്രീശാന്തിനൊപ്പം ഒരു വീഡിയോയിൽ പോലും കണ്ടാൽ വളരെ മോശം ഫലം ആയിരിക്കും ഉണ്ടാവുക എന്നായിരുന്നു അവർക്ക് ലഭിച്ച മെയിൽ. ഇതിലും മോശം മരണം മാത്രമേയുള്ളൂ എന്ന അവസ്ഥയിലൂടെ ആയിരുന്നു ശ്രീശാന്ത് കടന്നു പോയത്. അത്രയേറെ കടുത്ത സമ്മർദങ്ങളും പീ ഡനങ്ങളും ആയിരുന്നു തിഹാർ ജയിലിൽ നേരിടേണ്ടി വന്നത്. ദൈവത്തിനോടും പ്രിയപ്പെട്ടവരോടും നിയമ വ്യവസ്ഥയോടുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു ശ്രീശാന്ത് ഇതെല്ലാം അതിജീവിച്ചത്.

തിഹാറിൽ എത്തുന്നതിനു മുമ്പ് ഡൽഹിയിൽ സ്‌പെഷൽ സെല്ലിലെ ചോദ്യം ചെയ്യലിന്റെ സമയത്തു പോലും ജീവനൊടുക്കുന്നതിനെക്കുറിച്ച് ശ്രീശാന്ത് ചിന്തിച്ചിരുന്നു. എന്നാൽ അങ്ങനെ ജീവനൊടുക്കിയാൽ തന്റെ കുടുംബത്തെ മാത്രമല്ല മലയാളികളെ ഒന്നടങ്കം കുറ്റപ്പെടുത്തും എന്ന തിരിച്ചറിവ് ആണ് നീതിക്ക് വേണ്ടി പോരാടാൻ ശ്രീശാന്തിനെ പ്രേരിപ്പിച്ചത്. ശ്രീശാന്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

The Latest

To Top