Film News

മകളെ കണ്ടത് വീഡിയോ കോളിൽ കൂടി, കണ്ണ് നിറഞ്ഞു ശ്രീനിഷ്!

srinish video

നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് ഹൗസിൽ വെച്ച് തളിരിട്ട ഇവരുടെ പ്രണയം ആരാധകരും ഏറ്റെടുത്തിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്ന് ഉറപ്പിക്കുകയായിരുന്നു. വളരെ ആഘോഷപൂർവം ആയിരുന്നു പേർളിയുടെയും ശ്രീനിയുടെയും വിവാഹം നടന്നത്. ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയതിന്റെ സന്തോഷത്തിൽ ആണ് ഈ ദമ്പതികൾ. മാർച്ചിൽ ആയിരുന്നു പേർളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പേര്ളിയുടെ ഗര്ഭകാലവും ആരാധകർ സോഷ്യൽ മീഡിയയിൽ വളരെ ആഘോഷം ആക്കിയിരുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വിശേഷങ്ങൾ പോലും ഇരുവരും ആഘോഷിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആണ് ശ്രീനിഷിന്റെ പിറന്നാൾ നടന്നത്. പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു വീഡിയോ പേർളി പങ്കുവെച്ചിരുന്നു. ഇത്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ ശ്രീനിഷ് തന്റെ മകളെ വീഡിയോ കാൾ ചെയ്യുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുന്നത്. ചെന്നൈയിൽ ഷൂട്ടിങ്ങിൽ ആണ് താരം ഇപ്പോൾ. ഷൂട്ടിങ് കഴിഞ്ഞു തിരികെ റൂമിൽ എത്തിയ ശ്രീനിഷ് തന്റെം മകളെ കാണാനായി വീഡിയോ കാൾ ചെയ്യുന്നതും മകളെ കാണുമ്പോൾ ശ്രീനിയുടെ കണ്ണ് നിറയുന്നതിന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുടുംബത്തെ വിട്ട് ജോലിക്ക് പോകുന്നൽന എല്ലാവര്ക്കും, പ്രത്യേകിച്ച് പ്രവാസികൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു എന്നാണു വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന ക്യാപ്ഷൻ. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

The Latest

To Top