ഇന്ന് മലയാള സിനിമയിൽ ഒരുപാട് ലേഡി സൂപ്പർസ്റ്റാറുകൾ ഉണ്ട്. പലരുടെയും പേര് പറയുന്നുമുണ്ട്. എന്നാൽ ഒരിക്കൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു ഷീല.
ഇപ്പോഴും സിനിമയിലും സീരിയലിലും എല്ലാം സജീവമാണ് ഷീല. ഒരു സാധാരണ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പത്താം ക്ലാസ്സിൽ തന്നെ പഠനം പോലും ഉപേക്ഷിച്ചിട്ടുണ്ട് ഷീല. ഒരിക്കൽ കോയമ്പത്തൂർ റെയിൽവേ ക്ലബ്ബിൻറെ വാർഷിക ദിനത്തോടനുബന്ധിച്ച് ഒരു നാടകത്തിൽ അഭിനയിക്കാൻ പോയിരുന്നു.
അന്ന് പ്രതിഫലം വീട്ടിൽ കൊണ്ട് അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ അമ്മ ഒരുപാട് വഴക്ക് പറഞ്ഞു എന്നും, ഇനി മേലാൽ ആവർത്തിക്കരുത് എന്ന് പറയുകയും ചെയ്തു എന്ന് പറയുന്നു.
പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ വക വയ്ക്കാതെ ഷീല നാടക രംഗത്ത് സജീവമായി.ഇപ്പോൾ കുറിച്ച് ശ്രീകുമാരൻതമ്പി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. കൂടുതൽ സിനിമയിൽ അഭിനയിച്ച ജോഡികളാണ് ഷീലയും നസീറും. കൂടാതെ അവർ നല്ല സുഹൃത്തുക്കളായിരുന്നു. വളരെ അപ്രതീക്ഷിതമായി ആ സൗഹൃദത്തിനു ശോഭ മാഞ്ഞു.
അവർ തമ്മിൽ മാനസികമായി അകലുകയും ചെയ്തു. ആ സമയം മുതൽ ജയഭാരതി വിജയശ്രീ തുടങ്ങിയവരൊക്കെ പ്രേംനസീറിന്റെ നായികമാരായി എത്തി. എൻറെ ആദ്യകാലത്ത് സിനിമ ഗാനങ്ങളിലും പാടി അഭിനയിച്ചത് ഷീലയും നസീറും ആയിരുന്നു. പിന്നീട് തമിഴ് നടനേ വിവാഹം കഴിച്ചു. ഇവർക്ക് വിഷ്ണു എന്ന ഒരു മകനും കൂടിയുണ്ട്. ഭർത്താവ് രവിചന്ദ്രനും ഷീലയും ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അവരുടെ ദാമ്പത്യം അധികം നിലനിന്നിരുന്നില്ല. അവർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും ദേശീയ അവാർഡുകൾ അവർക്ക് ലഭിച്ചിരുന്നില്ല. കാരണം അവരുടെ സൗന്ദര്യം തന്നെയായിരുന്നു എന്നാണ് ശ്രീകുമാരൻതമ്പി പറയുന്നത്. പഴയ കാലത്ത് ഷീല എന്നു പറഞ്ഞാൽ വലിയ സ്വീകാര്യതയുള്ള ഒരു നടിയായിരുന്നു.
ഒരു ചിത്രത്തിൽ ഷീലയൂണ്ട് എന്ന് അറിഞ്ഞാൽ ആ ചിത്രം ഹിറ്റായി എന്ന് തന്നെ പറയാം. നസീറിനെ പോലെ തന്നെ വലിയ താര മൂല്യമുള്ള ഒരു നടിയായിരുന്നു ഷീല. അതുകൊണ്ടു തന്നെ ആരാധകരെല്ലാം ഷീലയുടെ നസീറിന്റെയും ഒരു കോമ്പിനേഷൻ
ഏറ്റെടുക്കും ആയിരുന്നു. ഷീലയോളം പ്രാധാന്യം ഉള്ള ഒരു നടി അന്നത്തെ കാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല.
അത്രത്തോളം സ്വീകാര്യത ആയിരുന്നു ഷീലയുടെ ചിത്രങ്ങൾക്കെല്ലാം ലഭിച്ചിരുന്നത്. പ്രേംനസീർ വിജയ് ആരാധകരെല്ലാം ഏറ്റെടുത്ത് കോമ്പിനേഷൻ ആയിരുന്നു. നസീറും ഷീലയും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ആ ചിത്രം ഹിറ്റ് ആകും എന്ന കാര്യത്തിൽ ആർക്കും ഒരു സംശയം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് സത്യമാണ്.
അത്രത്തോളം ആരാധകരെ സ്വന്തമാക്കി ആയിരുന്നു ഇരുവരും ജൈത്രയാത്ര തുടർന്നത്. പിന്നീട് എപ്പോഴോ ആ സൗഹൃദത്തിന് കോട്ടം തട്ടുകയായിരുന്നു എന്നാണ് ഇപ്പോൾ ശ്രീകുമാരൻ തമ്പി പറയുന്നത്.
