General News

പുരുഷ ബീജം അലർജിയുള്ള യുഎസ്സിലെ പതിനെട്ടുകാരി വിദ്യാർത്ഥിനി

പലതരം അലർജികൾ ആളുകൾ ഉണ്ടാവും. എന്നാൽ ലൈം ഗി ക ബന്ധം അലർജിയായിട്ടുള്ള 18 കാരിയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ സൂചികൾ കുത്തി കയറുന്ന പ്രതീതിയാണ് യുവതിക്ക്. പല മരുന്നുകളോടും, പൊടിപടലങ്ങളോടും, ചില ഭക്ഷണത്തിനോടും അലർജി ഉണ്ടാവുന്നത് സർവസാധാരണമാണ്. അലർജി കാരണം ചൊറിയുന്നതും, തുമ്മുന്നതും അങ്ങനെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ അനേകമാണ്.

അലർജി കാരണം ബുദ്ധിമുട്ടുന്നവർ അതിൽ നിന്നും മാറി നിൽക്കാൻ പിന്നീട് ശ്രദ്ധിക്കും. പൊടി അലർജി ഉള്ളവർ പൊടിയുള്ള പ്രദേശങ്ങളിൽ മാസ്ക് അണിയുന്നതും, ചില ഭക്ഷണങ്ങൾ അലർജി ഉള്ളവർ ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയാണ് ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നത്. എന്നാൽ യു എസ്സിലെ ഒരു വിദ്യാർത്ഥിനിക്ക് ഉണ്ടായ അലർജി കേട്ടിട്ട് മൂക്കത്ത് കൈ വെക്കുകയാണ് ആളുകൾ. സെക്സിനോട് ആണ് ഈ പതിനെട്ടുകാരിക്ക് അലർജി.

അത് കൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും നന്നായി ആസ്വദിക്കേണ്ട സെക്സ് ഏറ്റവും വേദനാജനകമായ ഒരു അനുഭവം ആയി മാറും. കൊളറാഡോയിലെ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് ആണ് അപൂർവമായ ഈ അലർജി. ക്ലോ ലോറി എന്ന പതിനെട്ടുകാരിയുടെ ദുരനുഭവം ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴെല്ലാം അസഹനീയമായ വേദനയാണ് യുവതിക്ക് അനുഭവപ്പെടുന്നത്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സമയം മുതൽ ഇത് അനുഭവിക്കുന്നുണ്ട്.

ഹ്യൂമൻ സെമനൽ പ്ലാസ്മ ഹൈപ്പർസെന്സിറ്റിവിറ്റി എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. പുരുഷന്മാരുടെ ബീജത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള പ്രത്യേക തരം അലർജി ആണിത്. ബീജം ആയി സമ്പർക്കം പുലർത്തുമ്പോൾ യുവതിയുടെ ശരീരം ചുവന്ന തടിക്കും. പിന്നീട് ദേഹം മുഴുവനും പുകച്ചിൽ അനുഭവപ്പെടും. ശരീരം മുഴുവനും കത്തുന്നത് പോലുള്ള നീറ്റൽ ആണ് പിന്നീട് അനുഭവപ്പെടുക. ഒരിക്കൽ മുഖം അനക്കാൻ പോലും സാധിച്ചില്ലെന്ന് യുവതി തുറന്നു പറയുന്നു.

അത്രയേറെ മുഖം മരവിച്ചു പോയിരുന്നു. താൽക്കാലിക പക്ഷാഘാതം പോലെ അനുഭവിച്ച സന്ദർഭങ്ങളുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളം ആ അവസ്ഥ തുടർന്ന്. മുഖത്തിന്റെ വലതു വശം പൂർണമായും തരിക്കുകയും വായ അനങ്ങുന്നത് പോലും തിരിച്ചറിയാൻ പറ്റാത്ത നിലയിൽ ആവുകയായിരുന്നു. ഒരുപാട് സമയം കഴിഞ്ഞായിരുന്നു പഴയ അവസ്ഥയിലേക്ക് മടങ്ങി വന്നത്. പിന്നീട് ഡോക്ടറുടെ അടുത്തെത്തി കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോഴായിരുന്നു യുവതിയുടെ രോഗം ഇതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചത്.

മറ്റൊരു അവസ്ഥയിൽ യോനിക്കായിരുന്നു ബുദ്ധിമുട്ട്. എന്നാൽ ഇത്തവണ മരവിപ്പിന് പകരം കത്തുന്നത് പോലെ ആയിരുന്നു യുവതിക്ക് അനുഭവപ്പെട്ടത്. ഈ ഭാഗത്ത് വീക്കം ഉള്ളത് പോലെ ആയിരുന്നു അനുഭവപ്പെടുന്നത്. ലക്ഷക്കണക്കിന് സൂചികൾ കുത്തിയിറക്കുന്നത് പോലെ അസഹനീയമായ വേദന ആയിരുന്നു യുവതി അനുഭവിച്ചത്. സമ്പർക്കം പുലർത്തുന്ന ബീജത്തിന്റെ അളവിന് അനുസരിച്ചായിരിക്കും അലർജിയുടെ പാർശ്വഫലവും.

ഈ ലക്ഷണങ്ങൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ നീണ്ടു നിൽക്കും എന്നതാണ് ഏറ്റവും വേദനാജനകം. ഗർഭ നിരോധന ഉറകൾ ഉപയോഗിക്കുക എന്നത് മാത്രമേ അലർജിയിൽ നിന്നും യുവതിക്ക് രക്ഷയുള്ളൂ. ശ്രദ്ധയോടെയുള്ള ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ഈ അവസ്ഥ നിയന്ത്രിക്കാൻ ആവുകയുള്ളൂ. പലർക്കും ഈ അലർജിയെ കുറിച്ച് അറിയാത്തത് കൊണ്ട് ഒരുപാട് ആളുകൾ ആണ് യുവതിയുടെ അടുത്ത് സംശയങ്ങളുമായി എത്തുന്നത്.

The Latest

To Top