സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സിനിമാജീവിതത്തിൽ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പൂജ ആയിരുന്നു ഇന്നലെ. നിരവധി താരങ്ങൾ ആയിരുന്നു പൂജയ്ക്ക് പങ്കെടുത്തത്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സിബി മലയിൽ, പ്രിയദർശൻ തുടങ്ങി വൻ താര സാനിധ്യത്തിൽ ആയിരുന്നു പൂജ നടന്നത്. ഇപ്പോൾ വേദിയിൽ മോഹൻലാലിന്റെ ഭാര്യ സുചിത്ര വേദിയിൽ സംസാരിച്ചപ്പോൾ പറഞ്ഞ കുറച്ച് കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ,
“ഇന്നലെ ആന്റണി (പെരുമ്പാവൂര്‍) ചോദിച്ചു സംസാരിക്കാമോയെന്ന്. അപ്പോൾ എന്നെ വിളിക്കല്ലേ എന്ന് ഞാൻ പറഞ്ഞു. പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കാം എന്ന്. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. അപ്പോൾ എനിക്ക് ഇന്നത്തെ ദിവസം സംസാരിക്കണം എന്ന് തോന്നി. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് വളരെയധികം വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിക്കാൻ പോകുന്ന ദിവസം ആണ് ഇന്ന്.
മഞ്ഞിൽ വിരിഞ്ഞ പൂവിൽ ആണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് അന്ന് വെറുപ്പായിരുന്നു അദ്ദേഹത്തിനോട്. അത് മാത്രമല്ല, അദ്ദേഹം വില്ലൻ വേഷത്തിൽ യെത്തിയപ്പോഴെല്ലാം എനിക്ക് ആ വെറുപ്പ് തന്നെയാണ് ഉണ്ടായത്. ഒരു നടന്റെ വിജയം ആയിരുന്നു അത്. പതിയെ ഞാൻ അദ്ദേഹത്തെ ഇഷ്ട്ടപെട്ട തുടങ്ങി. ആ ഇഷ്ട്ടം ഇന്നും അങ്ങനെ താനെ നിൽക്കുന്നു. കുട്ടിച്ചാത്തന് ശേഷം മലയാളത്തിൽ വരുന്ന 3 ഡി ചിത്രം ആണ് ബറോസ്. മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ട് ആയിരിക്കും ഈ ചിത്രം എന്നതിൽ ഇനിക്ക് ഉറപ്പുണ്ട്.
