ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് സുഹാസിനി. നിരവധി ചിത്രങ്ങളിൽ കൂടി ആരാധകരുടെ ഇഷ്ട്ടം നേടിയെടുത്ത താരം വിവാഹ ശേഷവും സിനിമയിൽ സജീവം ആയിരുന്നു. ഇപ്പോൾ കേരളത്തിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുഹാസിനി കഴിഞ്ഞ ദിവസം പ്രചാരണത്തിനായി ധർമ്മടത്ത് എത്തിയിരിന്നു. അവിടെ വെച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ജനങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സുബ്രമണ്യ ഭാരതിയുടെ സ്വപ്നം നടപ്പായത് കേരളത്തിൽ മാത്രമാണെന്നാണ് പ്രസംഗത്തിനിടയിൽ സുഹാസിനി പറഞ്ഞത്.
ദിനം പ്രതി കോവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന ഈ പ്രചാരണത്തിൽ പങ്കെടുക്കണോ എന്ന് ചിന്തിച്ചപ്പോള്‍ ‘തീര്‍ച്ചയായും അമ്മ പോകണമെന്നും അടുത്ത കേരള മുഖ്യമന്ത്രി പിണറായി തന്നെയാണ് അമ്മ’ എന്ന്ത ന്റെ മകന്‍ നന്ദ പറഞ്ഞെന്നും അങ്ങനെയാണ് ഞാൻ ഇങ്ങോട്ടേക്ക് എത്തിയതെന്നുമാണ് സുഹാസിനി പ്രസംഗത്തിനിടയിൽ പറഞ്ഞത്. കേരളം ഇപ്പോൾ പഴയ കേരളം അല്ല എന്നും സാങ്കേതികപരമായി ഒരുപാട് പുരോഗമനം ഉണ്ടായി എന്നും പല മേഖലയിലും ഇന്ന് വളരെ വികസനം സംഭവിച്ചെന്നും സുഹാസിനി കൂട്ടിച്ചേർത്തു.
ഈ വരുന്ന ഏപ്രിൽ 6 നു ആണ് കേരളത്തിൽ എലെക്ഷൻ നടക്കുന്നത്. കേരളം മുഴുവൻ എലെക്ഷൻ ചൂടിൽ ആണ് ഇപ്പോൾ. മുഴുവൻ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പാർട്ടിക്ക് വേണ്ടി എലെക്ഷൻ പ്രചാരണം തകൃതിയായി നടത്തിവരുകയാണ് ഇപ്പോൾ.
