General News

അമ്പതാം വയസ്സിൽ നടി സുമ ജയറാമിനെ തേടിയെത്തിയത് ഇരട്ടി മധുരം!

അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഒരു കാലത്ത് മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിയാണ് സുമ ജയറാം.

സുമയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. 2001ൽ അഭിനയരംഗത്തു നിന്നും ഒരിടവേള എടുത്ത സുമ ഭർത്താവിനോടൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

തന്റെ യാത്രകളുടെയും ഭക്ഷണ പെരുമകളുടെയും വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. വൈവിധ്യമാർന്ന ഭക്ഷണവും സംഗീതവും സഞ്ചാരവും എല്ലാം ഒരേ പോലെ കൊണ്ടു നടക്കുന്ന താരം ഇതിനോടകം നിരവധി രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞ് ഇത്രനാൾ ആയിട്ടും കുഞ്ഞുങ്ങളില്ലാത്ത സുമ അമ്പതാം വയസ്സിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുകയാണ്.

ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ സന്തോഷ വിവരം അഭിമാനത്തോടെ ആയിരുന്നു നടി ഫേസ്ബുക്കിൽ കുറിച്ചത്. രണ്ടു ആൺമക്കൾ ആണ് സുമയ്ക്ക് പിറന്നത്. ഭർത്താവിന്റെ പിതാവ് പാലാത്ര തങ്കച്ചൻ മരിച്ചതിന്റെ പതിനാറാം വാർഷികത്തിന് കുഞ്ഞുങ്ങൾ ജനിച്ചത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും സുമ കുറിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവരുടെ പേരുകളും താരം വെളിപ്പെടുത്തി.

ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയത്. ഗർഭിണിയായിരുന്നപ്പോൾ വളകാപ്പ് ചടങ്ങ് നടത്തിയതിന്റെയും, ഗർഭകാലത്ത് നൃത്തം ചെയ്തതിന്റെയും മറ്റും വിശേഷങ്ങളും വീഡിയോകളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 9 വർഷങ്ങൾക്ക് മുമ്പായിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള താരത്തിന്റെ വിവാഹം.

ജനുവരി 29നാണ് ഇവർക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. താരത്തിന്റെ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.1988ൽ “ഉത്സവപിറ്റേന്ന്” എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിൽ സജീവമാകുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം “കുട്ടേട്ടൻ”, “വചനം”, “നാളെ എന്നുണ്ടെങ്കിൽ”, “പോലീസ് ഡയറി”, “എന്റെ സൂര്യപുത്രിക്ക്”, “ഏകലവ്യൻ”, “സ്ഥലത്തെ പ്രധാന പയ്യൻസ്”, “കാബൂളിവാല”, “ക്രൈം ഫയൽ”, “ഇഷ്ടം”, “ഭർത്താവുദ്യോഗം” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്.

ഒരു കുഞ്ഞിന് ജന്മം നൽകുക, ഒരു അമ്മയാവുക എന്നത് വളരെ പരിശുദ്ധം ആയിട്ടുള്ള കാര്യമായാണ് സ്ത്രീകൾ കണക്കാക്കുന്നത്. ഒരുപാട് ദമ്പതികൾ ആണ് ഒരു കുഞ്ഞിക്കാൽ കാണുവാൻ ആയി നേർച്ചകളും വഴിപാടുകളും ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക് ആയും ചിലവാക്കുന്നത്. എല്ലുകൾ നുറുങ്ങുന്ന പ്രസവവേദന എല്ലാം ആ കുഞ്ഞിനെ കാണുമ്പോൾ അമ്മ മറക്കുന്നു. സുമയുടെ ജീവിതത്തിൽ ഒന്നല്ല ഇരട്ടി സന്തോഷമാണ് ഒരേ സമയം ലഭിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് സുമയ്ക്ക് ആശംസകളുമായി മുന്നോട്ടു വന്നത്.

The Latest

To Top