മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “സുന്ദരി”.
നിറത്തിന്റെ പേരിൽ ഒരുപാട് കുറ്റപ്പെടുത്തലുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള, ഒരുപാട് കഴിവും കഠിനാധ്വാനിയായ സുന്ദരി എന്ന യുവതിയുടെ കഥയാണ് പരമ്പരയിൽ കാണിക്കുന്നത്. ജീവിതത്തിൽ കടന്നു വരുന്ന പ്രതിസന്ധികളെ എല്ലാം അതിജീവിച്ച തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടരുന്ന “സുന്ദരി” വിജയകരമായി പ്രദർശനം തുടരുകയാണ്.
ഒരു കന്നഡ പരമ്പരയിൽ നിന്നും എടുത്ത കഥയാണ് “സുന്ദരി”. ജീവിതത്തിലെ പ്രതിസന്ധികളോട് എല്ലാം ഓരോന്നായി പോരാടി നിറത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ എല്ലാം സഹിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആവാൻ പ്രയത്നിക്കുന്ന സുന്ദരിയുടെ ജീവിതത്തിലേക്ക് ഉയർച്ചകളും താഴ്ചകളും വന്നെത്തുന്നു. പുറമേയുള്ള നിറവും സൗന്ദര്യത്തിനേക്കാൾ മനസ്സിലെ സൗന്ദര്യം ആണ് പ്രധാനം എന്ന് വിശ്വസിക്കുന്ന സുന്ദരി അതെല്ലാം അതിജീവിച്ച് മുന്നോട്ടു പോകുന്ന യാത്രയാണ് പരമ്പരയിൽ കാണിക്കുന്നത്.
മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന പരമ്പരയിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു നായിക വേഷം ചെയ്യുന്ന നടി അഞ്ജലിയെ യാതൊരു വിധ മുന്നറിയിപ്പും കൂടാതെ സീരിയലിൽ നിന്ന് പുറത്താക്കിയ വിവരം പുറംലോകമറിയുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. പരമ്പരയിൽ നിന്നും പുറത്താക്കിയതിന് യാതൊരു വിശദീകരണവും ബന്ധപ്പെട്ടവർ നൽകിയില്ലെന്നും താരം വെളിപ്പെടുത്തി.
വിശദീകരണം ഒന്നും നൽകാത്ത സ്ഥിതിക്ക് നീതി ലഭിക്കാനായി പൊരുതാൻ ആണ് തീരുമാനമെന്നും അഞ്ജലിയും ഭർത്താവും സീരിയലിലെ സഹസംവിധായകനും കൂടിയായ ശരത്ത് തീരുമാനിച്ചു. ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അഞ്ജലിയും ശരത്തും പ്രതികരണം അറിയിച്ചത്. രണ്ടു പേർക്കും കൂടി മൂന്നു ലക്ഷത്തിലധികം രൂപ സീരിയലിൽ നിന്ന് ലഭിക്കാനുണ്ട് എന്നായിരുന്നു ഇവർ പങ്കുവെച്ചത്.
വിവാഹത്തിനായി അഞ്ജലി രണ്ടാഴ്ചത്തെ ലീവ് എടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു താരത്തിനെ സീരിയലിൽ നിന്നും പുറത്താക്കിയത്. പരമ്പരയിൽ നിന്ന് പുറത്താക്കിയതിന് തനിയ്ക്ക് വിഷമമില്ലെന്നും എന്നാൽ എന്ത് കൊണ്ട് പുറത്താക്കിയെന്ന കാരണം അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും അഞ്ജലി ചൂണ്ടിക്കാണിച്ചു. “സുന്ദരി” എന്ന പരമ്പരയുടെ നിർമാതാവ് മാറിയത് കാരണം ആരോട് ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ്.
പുതിയ നിർമ്മാതാവ് എത്തിയാൽ പഴയ സെറ്റിൽമെന്റ് എല്ലാം ക്ലിയർ ചെയ്യണം എന്നാണ് നിയമം. എന്നാൽ അങ്ങനെ ചെയ്യേണ്ട പട്ടികയിൽ പോലും അഞ്ജലിയുടെ പേരില്ല. സീരിയലിൽ തുടക്കക്കാരി ആയതുകൊണ്ടാണ് ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത് എന്താണ് അഞ്ജലി കരുതുന്നത്. എന്നാൽ ഭർത്താവ് ശരത് വർഷമായി ഈ മേഖലയിലുള്ള ആളായിട്ടും ഇതുപോലുള്ള കയ്പേറിയ അനുഭവങ്ങളാണ് അദ്ദേഹം നേരിടുന്നത്.
ഒരാഴ്ചയ്ക്കകം ഈ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് അഭിഭാഷകൻ കൂടിയായ ശരത് പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെങ്കിൽ പ്രസ് മീറ്റ് നടത്തും. ഇതിന്റെ പേരിൽ സീരിയൽ മേഖലയിൽ നിന്ന് പുറത്താക്കിയാലും പ്രശ്നമില്ല എന്നും ശരത് കൂട്ടിച്ചേർത്തു
