Film News

വായ്പ എടുത്ത 2000 രൂപ തിരച്ചടച്ചില്ല ! സിബിൽ സ്കോർ കുറഞ്ഞതോടെ ആണ് സംഭവം സണ്ണി ലിയോണിന് മനസ്സിലാകുന്നത് !

ബോളിവുഡ് താരസുന്ദരി സണ്ണിലിയോണിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല.

കാനഡയിൽ ഉള്ള ഇന്ത്യൻ സിഖ് കുടുംബത്തിൽ ജനിച്ച സണ്ണി ലിയോൺ നിരവധി സിനിമകളിലും ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. പൂജ ഭട്ട് സംവിധാനം ചെയ്ത “ജിസം 2” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം “രാഗിണി എംഎംഎസ്2”, “ഏക് പഹേലി ലീല”, “തെര ഇന്തസാർ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം “മധുര രാജ”യിലും ഒരു ഐറ്റം ഡാൻസിൽ താരം പ്രത്യക്ഷപ്പെട്ടു. “മോഹമുന്തിരി” എന്ന് തുടങ്ങുന്ന ഈ ഗാനം വൈറൽ ആയിരുന്നു. പോൺ താരമായതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ട് ഉണ്ടെങ്കിലും വ്യക്തിജീവിതത്തിൽ എല്ലാവരുടെയും കൈയടി നേടിയിട്ടുള്ള താരമാണ് സണ്ണി ലിയോൺ. 2013ൽ ബിഗ് ബോസ് ഹൗസിലെത്തിയ സണ്ണിലിയോൺ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇവിടെ വെച്ചായിരുന്നു വിവാഹിതയായെന്ന കാര്യം താരം പുറത്തു വിട്ടത്.

2011ൽ അമേരിക്കൻ നടനും നിർമ്മാതാവുമായ ഡാനിയൽ വെബറിനെ വിവാഹം കഴിച്ച സണ്ണി ലിയോൺ 2017ൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നും നിഷ എന്ന 21 മാസം പ്രായമുള്ള പെൺകുട്ടിയെ ദത്തെടുക്കുകയായിരുന്നു.

2018 ലായിരുന്നു സറോഗസി വഴി ഇവർക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറക്കുന്നത്. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ പ്രിയ താരം ഓൺലൈൻ വായ്പ തട്ടിപ്പിനിരയായി എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ഫിന്റെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും സണ്ണിലിയോണിന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പ എടുത്തു എന്ന് പരാതി നൽകിയിരിക്കുകയാണ് താരം. സംഭവം സിബിൽ സ്കോറിനെ ബാധിച്ചുവെന്ന് സണ്ണിലിയോൺ ട്വീറ്റ് ചെയ്തു. താരത്തിന്റെ വിവരങ്ങൾ ഉപയോഗിച്ച് 2000 രൂപയാണ് വായ്പ എടുത്തത്. ഇത് സണ്ണിലിയോണിന് വലിയ സാമ്പത്തിക ബാധ്യത അല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബിൽ സ്കോറിനെ ബാധിച്ചുവെന്ന് നടി പരാതിയിൽ പറയുന്നു.

താരത്തിന്റെ ട്വീറ്റ് വൈറലായതോടെ ധനി സ്റ്റോക്സ് എന്ന കമ്പനിയും സിബിൽ അതോറിറ്റിയും പരിഹാരവുമായി രംഗത്തെത്തി. താരത്തിന്റെ രേഖകളിൽ നിന്ന് വ്യാജ ഇടപാടിന്റെ എൻട്രികൾ കയ്യോടെ നീക്കം ചെയ്തു തീർക്കുമെന്നും സണ്ണിലിയോണിന് ക്ലീൻചിറ്റ് നൽകുമെന്നും അവർ വ്യക്തമാക്കി. ഈ പ്രശ്നം നേരിട്ട മറ്റുള്ളവർക്കും ഇത്തരത്തിൽ സഹായം എത്തുമെന്ന പ്രതീക്ഷയോടെ ആണ് താരം ട്വീറ്റ് ചെയ്തത്.

സണ്ണിലിയോണിന്റെ ട്വീറ്റ് എത്തിയതോടെ നിരവധി ആളുകളാണ് സമാനം ആയിട്ടുള്ള പരാതികളുമായി രംഗത്തെത്തിയത്. ക്രെഡിറ്റ് സ്കോറുകളും, ക്രെഡിറ്റ് റിപ്പോർട്ടുകളും ബാധിക്കുന്ന പല നോട്ടീസുകൾ വന്നതായി ആളുകൾ പരാതിപ്പെടുന്നു. ചിലരുടെ പരാതി ചൂണ്ടിക്കാണിച്ച് അവരെ സഹായിക്കണമെന്നും സണ്ണി ലിയോൺ ആവശ്യപ്പെടുന്നുണ്ട്.

The Latest

To Top