അന്യരാജ്യക്കാരിയാണെങ്കിലും നിരവധി ഇന്ത്യൻ ആരാധകറുള്ള നടിയാണ് സണ്ണി ലിയോൺ. ഒരുപാട് ബോളിവുഡ് ചലചിത്രങ്ങളിൽ നായികയായും, നർത്തകിയായും പ്രേഷകരുടെ ഹൃദയം കവർന്ന നടിയും കൂടിയാണ് സണ്ണി ലിയോൺ.
മലയാളികളുടെ ഇടയിൽ താരത്തിന് വലിയ രീതിയിലുള്ള ആരാധനയാണ് എപ്പോഴും ലഭിക്കാറുള്ളത്. ബോളിവുഡ് ചിത്രങ്ങൾ കൂടാതെ തെനിന്ത്യൻ ചലചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സൗത്ത് ഇന്ത്യയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സണ്ണി ലിയോൺ എന്ന അഭിനയത്രിക്ക് കഴിഞ്ഞു.
കൂടാതെ മലയാള സിനിമയിലും ശ്രെദ്ധയമായ രംഗം കൈകാര്യം ചെയ്യാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മധുരരാജയിൽ ഐറ്റം ഡാൻസറായിട്ടാണ് സണ്ണി ലിയോൺ മലയാളികളുടെ മുന്നിൽ പ്രെത്യക്ഷപ്പെട്ടത്. മികച്ച രീതിയിലാണ് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന സണ്ണി ചേച്ചി ആ രംഗം കൈകാര്യം ചെയ്തത്. അഭിനയ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഭർത്താവിനോടപ്പവും, മക്കളോടപ്പവും സന്തോഷത്തോടെ കഴിയുകയാണ് താരം. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് കുട്ടികളെ ഇരുവരും സ്വന്തമാക്കിയിരുന്നു.
സിനിമ മേഖലയിൽ സജീവമായ താരം സമൂഹ മാധ്യമങ്ങളിലും ഇടയ്ക്ക് തന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. സിനിമ ജീവിത തിരക്കിന്റെ ഇടയിലും വിനോദത്തിന്റെ ഭാഗമായി കേരളത്തിൽ താരം കുടുബമായി എത്തിയിരുന്നു. ബീച്ചിൽ നിന്നും കുട്ടികളോടപ്പം കളിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
2011ലാണ് ഡാനിയൽ വെബ്ബർ സണ്ണി ലിയോൺ എന്ന ബോളിവുഡ് നടിയെ ജീവിത പങ്കാളിയാക്കുന്നത്. സിഖ്, ജൂത ആചാര ചടങ്ങളായിരുന്നു വിവാഹത്തിനുണ്ടായത്. ഒരു പരിപാടിയുടെ ഇടയിൽ എന്തുകൊണ്ട് ഡാനിയൽ വെബ്ബറിനെ വിവാഹം കഴിച്ചു എന്ന ചോദ്യത്തിന് സണ്ണി ലിയോൺ ഉത്തരം പറഞ്ഞത് ഇങ്ങനെ.
ഡാനിയേലിനെ ഇഷ്ടപ്പെടാൻ പ്രധാന കാരണം അദ്ദേഹത്തിന്റെ ഡാൻസാണ്. അതുകൊണ്ടാണ് ഞാൻ അവനെ വിവാഹം ചെയ്‌തത്. എന്ത് സംഭവിച്ചാലും അവന്റ എല്ലാ സ്റ്റെപ്പും അതിഗംഭീരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതുപോലെ ഇനി തന്റെ അഭിനയം സൗത്ത് ഇന്ത്യയിലേക്ക് കേന്ദ്രികരിക്കാൻ പോകുകയാണ് എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. രണ്ട് മലയാള സിനിമയിൽ അഭിനയിച്ചോണ്ടിരിക്കുന്ന താരത്തിന്റെ അടുത്ത സിനിമ തമിഴിലാണ്.
ശശികുമാറിനെ കേന്ദ്ര കഥാപാത്രമാക്കി യുവൻ സംവിധാനം ചെയ്യുന്ന ഇതുവരെ പേര് പോലും നൽകിയില്ലാത്ത ചിത്രത്തിലാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്. കോമഡി ത്രില്ലെർ ആസ്പദമാക്കി ഇറക്കുന്ന ഈ ചലചിത്രത്തിൽ ഗസ്റ്റ് റോൾ അല്ലാണെന്നും ഏറെ പ്രാധാന്യം നൽകുന്ന കഥാപാത്രത്തിനാണ് താരം ജീവൻ നൽകുന്നതെന്നും പറയുന്നത്. സണ്ണി ലിയോണിന്റെ പുത്തൻ ചിത്രങ്ങൾക്ക് വേണ്ടി ഏറെ ആകാംഷയോടെയിരിക്കുകയാണ് സിനിമ പ്രേഷകരും ആരാധകരും.
