“കേരള കഫേ” എന്ന സിനിമയിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയമാവുന്നത്.
തിരുവനന്തപുരം സ്വദേശിയായ കനി കുസൃതി ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്. നാടകങ്ങളിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഇതിനു മുമ്പും സിനിമയോടും നാടകത്തോടും അഭിനയത്തോടുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട് താരം. പണത്തിനു വേണ്ടി മാത്രമാണ് സിനിമകൾ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത കഥാപാത്രങ്ങളും ചെയ്യാറുണ്ടെന്നും താരം വെളിപ്പെടുത്തി.
കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് കനി. അഭിനയിക്കാനുള്ള പാഷൻ ഒന്നുമില്ലാത്ത കനി നാടകങ്ങൾ ചെയ്തിരുന്നത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എങ്കിലും പണത്തിനു വേണ്ടിയാണ് സിനിമയിൽ തുടരുന്നത് എന്ന് കനി വെളിപ്പെടുത്തി. ഫിസിക്കൽ ആക്ടിംഗ് ഇഷ്ടമുള്ള താരം ഇത് പഠിക്കുവാനായി പാരീസിൽ പോയിട്ടുണ്ട്.
മലയാളികളുടെ സാചാരബോധങ്ങളെ ചോദ്യം ചെയ്ത ഒരു സിനിമ ആയിരുന്നു “ബിരിയാണി”. ഒരുപാട് അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ സിനിമയായിരുന്നു സജിൻ ബാബു സംവിധാനം ചെയ്ത “ബിരിയാണി” എന്ന ചിത്രം. കനി കുസൃതി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം കരസ്ഥമാക്കി. റോമിൽ നടന്ന 20 മത്തെ ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ഈ സിനിമ.
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് നിരവധി പുരസ്‌കാരങ്ങൾ ആണ് ലഭിച്ചത്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ ലഭിച്ചതിനു ശേഷം ദേശീയ അവാർഡിൽ സ്‌പെഷൽ മെൻഷൻ ലഭിച്ചപ്പോൾ “ബിരിയാണി” ഒരു സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക് ആണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. മുസ്ലിം സമുദായത്തിൽ ജനിച്ചുവളർന്ന സജിൻ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് എടുത്തതാണ് ചിത്രത്തിൽ ഖദീജ നേരിട്ട പല സംഭവങ്ങളും എന്ന് സംവിധായകൻ വ്യക്തമാക്കി.
മലയാള സിനിമയിൽ അത്ര സജീവമല്ല കനിക്ക് സംസ്ഥാന അവാർഡ് പോലുള്ള വലിയൊരു അംഗീകാരം ലഭിച്ചത് അത്ഭുതത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്. ആദ്യമായിട്ടായിരുന്നു ചെറിയ വേഷങ്ങളിൽ എത്തിയ കനി ഒരു മുഴുനീള കഥാപാത്രം ചെയ്തത്. ആ കഥാപാത്രത്തിന് തന്നെ മികച്ച നടിക്കുളള കേരള സംസ്ഥാന അവാർഡ് ലഭിക്കുകയായിരുന്നു. പല വിവാദങ്ങളിലും അകപ്പെടാറുള്ള താരം പക്ഷെ ഇതിനോടൊന്നും പ്രതികരിക്കാറില്ല.
സാമൂഹ്യ പ്രവർത്തകർ ആയ മൈത്രേയന്റെയും ഡോക്ടർ എ കെ ജയശ്രീയുടെയും മകൾ ആണ് കനി കുസൃതി. ഒരു വിദേശ മാഗസിന് വേണ്ടി പൂർണ ന ഗ്ന യാ യി എത്തിയ കനിയുടെ ചിത്രങ്ങൾ ഏറെ വി. വാദ ങ്ങ ൾ സൃഷ്ടിച്ചിരുന്നു.എന്റെ ശരീരം എന്റെ അവകാശം എന്ന രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു കനി അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടിന് തയ്യാറായത്. ഇതിനെ തുടർന്ന് വലിയ വി വാ ദ ങ്ങ ൾ ഉണ്ടായെങ്കിലും താരം തന്റെ നിലപാടിൽ ഉറച്ചു നിന്നു.
ഇപ്പോൾ വളരെ ബോൾഡ് ആയ വേഷങ്ങൾ ആണ് താരത്തിനെ തേടിയെത്തുന്നത്. ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ കനി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആൾ ആയിരുന്നു കനി.സ്വന്തം ശരീരം താരം തന്നെ കാണരുത് എന്ന് കരുതുന്നത്ര നാണം ആയിരുന്നു കനിക്ക്. കനിയുടെ വാക്കുകൾ അത്ഭുതത്തോടെ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന താരത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആണ് ആരാധകരുടെ അഭിപ്രായം.
