Kerala

ഐഫോൺനെക്കാൾ വിലമതിപ്പുള്ള പലതും അയാൾക്ക് കൊടുത്തിട്ടുണ്ട് -ഒരു സ്ത്രീയെന്ന രീതിയിൽ എന്നെ ചൂഷണം ചെയ്തു നശിപ്പിച്ചു – പുതിയ വെളിപ്പെടുത്തലുമായി സ്വപ്‍ന

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കരന് വലിയ പങ്കുണ്ട് എന്നാണ് പറയുന്നത്.

ഐ ടി വകുപ്പിൽ ജോലി വാങ്ങി തന്നത് അദ്ദേഹമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി. അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്. ശിവശങ്കർ തനിക്ക് കുടുംബാംഗത്തെ പോലെ ആയിരുന്നു എന്ന് സ്വപ്ന പറയുന്നു. സ്വപ്ന സുരേഷ് അല്ല ലൈഫ് മിഷൻ പദ്ധതി ചെയ്യുന്നത്.

കേരളത്തിലെ യുഎഇ കോൺസുലേറ്റ് ജനറൽ ശിവശങ്കറുമായ ചർച്ച ചെയ്ത കാര്യങ്ങൾ ചെയ്യുന്നത്, ഞാൻ കോൺസൽ ജനറൽ സെക്രട്ടറി ആയിരുന്നു. അദ്ദേഹം ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിക്ക് കാര്യങ്ങളെ കുറിച്ച് അറിയാമായിരിക്കില്ല ഞങ്ങളുടെ പോയിൻറ് കോൺടാക്ട് ശിവശങ്കരൻ ആയിരുന്നു. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അവർ പറഞ്ഞു തരേണ്ടത് ആയിരുന്നു.

ഒരു ഐഫോൺ കൊടുത്ത് ലൈഫ് മിഷൻ പ്രോജക്ട് ശ്രദ്ധിക്കേണ്ട ആവശ്യം സ്വപ്ന സുരേഷിനില്ല. മൂന്നു വർഷമായി എൻറെ ജീവിതത്തെയും കുടുംബത്തിൻറെയും മാറ്റിവയ്ക്കാൻ പറ്റാത്ത അംഗമാണ് ശിവശങ്കർ. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയാണ് ശിവശങ്കരന് പരിചയപ്പെടുന്നത്.

ഔദ്യോഗികമായ കാര്യങ്ങളിലൂടെ ബന്ധം വളർന്നു ഒരു സ്ത്രീയെന്ന രീതിയിൽ എന്നെ ചൂഷണം ചെയ്തു നശിപ്പിച്ചു. ശിവശങ്കരന് വലിയ പങ്കുണ്ട് ആരാണ് തെറ്റ് ചെയ്തത് എന്ന് കോടതി തീരുമാനിക്കട്ടെ. എനിക്ക് പ്രത്യേകിച്ചൊന്നും ഒളിക്കാൻ ഇല്ല. കോൺസുലേറ്റിൽ നിന്ന് രാജിവച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. ഭർത്താവ് ജോലിക്കൊന്നും പോകാതെ ദ്രോ ഹി ച്ചു കൊണ്ടിരിക്കുകയായിരുന്നു.

ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർന്നെ സമീപിച്ചത്.പാർക്ക് പ്രോജക്ടിലെ നിയമിച്ചത് അദ്ദേഹമാണ്. എന്നെ നിയമനം നടന്നത് ഒരൊറ്റ ഫോൺ കോൾ കൊണ്ടാണ്. ഞാൻ ഗവൺമെൻറ് സ്റ്റാഫ് ആയിരുന്നില്ല. കൺസൾട്ടൻസി സ്റ്റാഫ് ആയിരുന്നു. ആത്മകഥ എഴുതുകയാണെങ്കിൽ പലതും വെളിപ്പെടുത്തേണ്ടി വരും എന്നും സ്വപ്ന പറയുന്നു. എന്നെ അറിയില്ല എന്ന് പറയുന്ന ആളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്.

ഞാൻ ഒന്നേകാൽ വർഷം ജയിലിൽ കിടന്നു. ആത്മകഥ എഴുതുകയാണെങ്കിൽ ശിവശങ്കർ സാറിനെ കുറിച്ചുള്ളത് പലതും എനിക്ക് എഴുതേണ്ടി വരും. അത് ഇതിനേക്കാൾ ബസ്റ്റിംഗ് സെല്ലിംഗ് അവാർഡ് വിന്നിങ് പുസ്തകം ആകും. ഇതുവരെ ഞാൻ മാധ്യമങ്ങളുടെ മുൻപിൽ വന്നിട്ടില്ല..സ്വപ്ന സുരേഷിനെ ജനം മറക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാവരും ഒരു സ്ത്രീയെ കിട്ടിയപ്പോൾ കെട്ടിവെച്ചു.

കള്ളകടത്തുകരി എന്ന് പറഞ്ഞു എന്നെ ജയിലിൽ ഇട്ടിട്ടുണ്ട്. ഞാൻ ഇവിടെയാണ് എനിക്കൊരു ജോലിയും ഇനി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും ഇവിടെയാണ് ഡോളർ എവിടെ.? എനിക്ക് ലോകം തന്നെ ചീത്തപ്പേര് മാത്രമാണ് ആസ്തി ആയി ഉള്ളതെന്നും അവർ വ്യക്തമാക്കി.

ശിവശങ്കർ ഒരിക്കലും അബോധാവസ്ഥയിൽ എൻറെ വീട്ടിൽ നിന്നും പോയിട്ടില്ല. ഭക്ഷണം കഴിച്ചിട്ടുണ്ട് കള്ളു കുടിച്ചിട്ട് ഉണ്ട്. എൻറെ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം. അ നാ ശാ സ്യം ഒന്നും ആയിരുന്നില്ല. വ്യക്തിഗത മികവിലാണ് എനിക്ക് ജോലി കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ ഉണ്ടാവില്ലേ. മുകളിൽ ദൈവം കണ്ടുകൊണ്ടിരിക്കുന്നു. ഞാൻ ആരെയും ചതച്ചിട്ടോ ദ്രോഹിച്ചിട്ടോ ഇല്ല. ഒരു പരിധി കഴിഞ്ഞാൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും സ്വപ്ന പറയുന്നു.

The Latest

To Top