Film News

ഭർത്താവ് ജിനു കോട്ടയത്തിനു എതിരെ തെളിവുകൾ സഹിതം ആഞ്ഞടിച്ച് തനൂജ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ജനപ്രിയ ഷോ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകരുടെ പ്രിയ താരം ആയി മാറിയ കലാകാരനാണ് ജിനു കോട്ടയം. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ജിനു കോട്ടയത്തിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യയും കലാകാരിയുമായ തനൂജ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുള്ള തനൂജ ചിത്രങ്ങൾ സഹിതമാണ് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ജിനു തന്നെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുമായി ഒളിച്ചോടി പോയെന്നാണ് തനൂജ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ജിനു കോട്ടയം എന്ന ചതിയാന്റെ ഭാര്യയാണ് താനെന്ന് തുടങ്ങുന്ന കുറിപ്പിൽ തന്നെ ചതിച്ചു രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീക്കൊപ്പം ഒളിച്ചോടി എന്ന ആരോപണം ഉന്നയിക്കുകയാണ് തനൂജ. ജിനു പോയതോടെ അനുഭവിക്കുന്ന പ്രയാസങ്ങളും തനൂജ പങ്കുവെക്കുന്നു. വാടക വീട്ടിൽ താമസിക്കുന്ന എനിക്കും മക്കൾക്കും വാടക കൊടുക്കാൻ ഉള്ള വരുമാനം ഇല്ലാത്തതിനാൽ ഏതു നിമിഷവും ഇറങ്ങേണ്ടി വരും എന്നു തനൂജ പറയുന്നു. തനുജയുടെ ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ജിനുവും. എന്നാൽ തന്റെ ഭാഗം വ്യക്തമാക്കുവാൻ ആയി തെളിവ് സഹിതമാണ് തനൂജ രംഗത്തെത്തിയത്.

പുതിയ ബന്ധത്തിലെ സ്ത്രീയും ഭർത്താവും ചേർന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് തനുജ ഇത്തവണ പ്രതികരിച്ചത്. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുള്ള സ്ത്രീയാണ് ജിനുവിന്റെ വാശിയുടെ പുറത്തിറങ്ങി വന്നത്. അതിനെ വെറും സൗഹൃദമായി കണക്കാക്കാൻ കഴിയുമോ എന്നാണ് തനുജ ചോദിക്കുന്നത്. സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു വന്ന ആ സ്ത്രീ നാളെ ജിനുവിനെയും ചതിക്കില്ല എന്ന് ഉറപ്പുണ്ടോ എന്ന് അവർ ചോദിക്കുന്നു. ജീവന് തുല്യം സ്വേഹിച്ച സ്ത്രീയും മക്കളും തെരുവിലേക്കിറങ്ങാൻ നിൽക്കുമ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചു വന്ന ഒരു സ്ത്രീയും അവരുടെ മക്കളെയും നോക്കി മറ്റൊരു നാട്ടിൽ കഴിയുകയാണ് ജിനു.

ഒരുപാട് പേരുടെ ജീവിതമാണ് നിങ്ങളുടെ പ്രേമം കാരണം തകർന്നത് എന്നും ഇതെല്ലാം കഴിഞ്ഞും സമൂഹമാധ്യമങ്ങളിൽ എത്തി മിടുക്കൻ ആവാൻ ശ്രമിക്കുകയാണോ എന്നും തനൂജ ചോദിക്കുന്നു. ജിനു ലൈവ് വരുന്നതുവരെ എല്ലാം മറന്ന് ജിനുവിനൊപ്പം പുതിയ ജീവിതം നയിക്കാൻ തയ്യാറായിരുന്നു തനൂജ. എന്നാൽ ഇനി അതുണ്ടാവില്ല എന്നും നിനക്കും നിന്റെ കാമുകിക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു ,നമ്മളുടെ മക്കളുടെ വേദന നിന്റെ നാശത്തിന് വഴി ആകാതിരിക്കട്ടെ എന്ന് പറഞ്ഞാണ് തനൂജ കുറിപ്പ് അവസാനിപ്പിക്കുന്നത്. തനുജയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

The Latest

To Top