സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശോഭന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത് താരം. സിനിമയിൽ സജീവമല്ലെങ്കിലും നിരവധി ആരാധകരാണ്. താരമിപ്പോൾ സിനിമയിൽ സജീവമല്ല.എന്തുണ്ടെങ്കിലും ശോഭന പഴയ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ഇന്നും ആരാധകരേറെയാണ്. താരത്തിന്റെ സ്ഥാനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്. മലയാളം സിനിമയിൽ പകരക്കാരിയായി ഇന്നും മറ്റൊരു താരം എത്തിയിട്ടില്ലെന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആരാധകരാണ് ശോഭനയ്ക്ക് ഉള്ളതു. അതുകൊണ്ട് തന്നെ നിരവധി ആരാധകർ കാത്തിരിക്കുന്നത് ശോഭനയുടെ വീണ്ടും തിരിച്ചുള്ള വരവിനായി.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പിന്നീട് ഡാൻസ് സ്കൂളുമായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയ വളരെ സജീവമാണ് താരം. മകളുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച് പുതിയൊരു കാര്യത്തിന്റെ ഞെട്ടലിലാണ് ആരാധകർ. ഇപ്പോൾ തനിക്ക് ഓമിക്രോൺ ബാധിച്ചു എന്നാണ് താരം പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ശോഭന കാര്യം അറിയിച്ചത്. മുൻകരുതലുകൾ എടുത്തിട്ടും തനിക്ക് ഒരു ഓമിക്രോൺ ബാധിച്ചു. സന്ധിവേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ്, എന്നിവയായിരുന്നു ലക്ഷണങ്ങൾ. അതിനെത്തുടർന്ന് ചെറിയ തൊണ്ടവേദന. അത് ആ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും താരം പറഞ്ഞു.
രണ്ടു വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രോഗത്തെ 85% വരെ പുരോഗതിയിൽ നിന്നും തടയുമെന്നാണ് വിശ്വസിക്കുന്നത്. നിങ്ങൾ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ വകഭേദം മഹാമാരിയുടെ അവസാനരൂപം ആകും എന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്നും താരം പറഞ്ഞു. പ്രിയ താരത്തിന് ഓമിക്രോൺ വന്ന വാർത്ത ആരാധകരെയും ഞെട്ടലിൽ ആക്കിയിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥനയിലാണ് ആരാധകർ. അടുത്ത സമയത്തായിരുന്നു സി കേരളം സംപ്രേഷണം ചെയ്ത മധുരം ശോഭന എന്ന പരിപാടിയിൽ ശോഭന എത്തിയത്. ശോഭനയും മഞ്ജുവാര്യരും പരിപാടിയിൽ ഉണ്ടായിരുന്നു. രണ്ടുപേരും തമ്മിലുള്ള കോമ്പിനേഷനും രസകരമായ അനുഭവങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്തത് ആയിരുന്നു.
ശോഭനയുടെ വാക്കുകൾ ആളുകൾ വലിയ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ശോഭന പങ്കുവച്ച് ഈ വിവരം കെട്ട് വലിയതോതിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓമിക്രോൺ എന്നാൽ കോവിഡിന്റെ പുതിയ വകഭേദം ആണെന്നും അതിൻറെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും നല്ല രീതിയിൽ തന്നെ ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ഓമിക്രോൺ സ്ഥിതീകരിച്ചു എന്നറിഞ്ഞ നിമിഷം മുതൽ ഞെട്ടലിലാണ് ഓരോരുത്തരും. ശോഭനയ്ക്ക് വേണ്ടി പ്രാർത്ഥനയിലും ആണ്.
