Film News

കാത്തിരുന്നു തങ്കച്ചന് വിവാഹം ! മനസ്സ് തുറന്നു താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഷോ ആണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, മിമിക്രി രംഗത്തു നിന്നുള്ള കലാകാരൻമാർ

അണിനിരക്കുന്ന ഈ പരിപാടിയിൽ രസകരമായ സ്കിറ്റുകളും, ഗെയിമുകളും ആണ് ഉള്ളത്. ഇവരുടെ സൗഹൃദങ്ങൾക്കും, കളികൾക്കും, കൗണ്ടറുകൾക്കും മികച്ച സ്വീകാര്യത ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോ ഇത്രയേറെ ജനപ്രിയമാകുവാനുള്ള മുഖ്യ കാരണം ഷോയുടെ അവതാര ആയ ലക്ഷ്മി നക്ഷത്ര ആണ്.

അടുത്തിടെ കുറച്ച് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇന്നും റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ ആണ് സ്റ്റാർ മാജിക്. വളരെ വ്യത്യസ്തമായ പ്രകടനം കൊണ്ട് സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് തങ്കച്ചൻ വിതുര. തങ്കു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന തങ്കച്ചൻ ഒരുപാട് കഷ്ടപ്പാടുകളിൽ നിന്നും ഉയർന്നു വന്ന ഒരു കലാകാരനാണ്. മൺകട്ട കൊണ്ട് നിർമ്മിച്ച കൊച്ചുകുടിയിൽ 9 അംഗങ്ങളുള്ള കുടുംബമായിരുന്നു കഴിഞ്ഞത് എന്ന് തങ്കച്ചൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

കലാരംഗത്ത് സജീവമായതോടെ പല മിമിക്രി ഷോകൾക്ക് പോയി കിട്ടിയ പണം കൊണ്ടാണ് പഴയ വീട് പൊളിച്ചു പുതിയൊരു വീട് തങ്കച്ചൻ വെക്കുന്നത്. ഓടുമേഞ്ഞ വെട്ടുകല്ലു കൊണ്ട് കെട്ടിയ വീട്ടിലാണ് തങ്കച്ചൻ ഇപ്പോൾ കുടുംബത്തോടൊപ്പം താമസിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയായിരുന്നു തങ്കച്ചന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയത്.

പ്രേക്ഷകരുടെ പ്രിയ താരം സ്റ്റാർ മാജിക്കിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇടവേള എടുക്കാൻ ഉള്ള കാരണം അറിഞ്ഞപ്പോൾ തങ്കച്ചന് ആരാധകരുടെ ആശംസാപ്രവാഹമാണ്. മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തങ്കച്ചൻ. സ്റ്റീഫൻ സംവിധാനം ചെയ്യുന്ന “മാരുതൻ” എന്ന സിനിമയിലൂടെയാണ് തങ്കച്ചൻ നായകനായി മലയാള സിനിമയിലെത്തുന്നത്. തങ്കച്ചൻ തന്നെ ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെക്കുകയായിരുന്നു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു താരം സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറിയത്. ഇപ്പോഴിതാ തങ്കച്ചന്റെ വിവാഹ വാർത്തകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പണം തരും പണം എന്ന ജഗദീഷ് അവതരിപ്പിക്കുന്ന ഷോയിൽ അതിഥി ആയി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് തങ്കച്ചൻ തുറന്നു പറഞ്ഞത്. എന്താണ് തങ്കച്ചൻ ഇത്രയും നാൾ ആയി വിവാഹം കഴിക്കാത്തത് എന്ന് ജഗദീഷ് ചോദിച്ചപ്പോൾ അതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെന്ന് തങ്കച്ചൻ വ്യക്തമാക്കി. വിവാഹം കഴിക്കാൻ ഇപ്പോൾ ആഗ്രഹം ഉണ്ടെന്നും ഒരു കുടുംബം ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് തങ്കച്ചൻ മനസ് തുറന്നു.

പറ്റിയ ഒരു ആളെ കിട്ടിയാൽ ഉടനെ വിവാഹം ഉണ്ടാകുമെന്ന് തങ്കച്ചൻ പങ്കു വെച്ചു. വിവാഹം കഴിഞ്ഞ് ഈ പരിപാടിയിൽ ഒരുമിച്ച് എത്തും എന്നും തങ്കച്ചൻ വ്യക്തമാക്കി. വിവാഹം ചെയ്യാൻ പോകുന്ന ആളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ചോദിച്ചപ്പോൾ, കാണാൻ അധികം സൗന്ദര്യം ഇല്ലെങ്കിലും വിദ്യാഭ്യാസം വേണം എന്ന് തങ്കച്ചൻ പറഞ്ഞു. തങ്കച്ചന് വിദ്യാഭ്യാസം കുറവ് ആയത് കൊണ്ട് വിവാഹം കഴിക്കുന്ന ആൾക്ക് അതുണ്ടാവണം എന്നാണ് തങ്കച്ചന്റെ ആഗ്രഹം. എന്നാൽ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകർന്ന് നല്കാൻ സാധിക്കൂ എന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.

The Latest

To Top