മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തിയ ഗാനഗന്ധര്‍വ്വന്‍ എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലേക്കെത്തിയ അഭിനേത്രിയാണ് അതുല്യ ചന്ദ്ര. ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് ആരാധക മനസ്സിൽ വലിയ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അതെ പോലെ ഇപ്പോളിതാ ബോളിവുഡ് താരറാണി കങ്കണ റണാവത്തുമായുള്ള സാമ്യത്തെ കുറിച്ചും അതെ പോലെ നിറം കൂടിപ്പോയതിനാല്‍ തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ വലിയ രീതിയിൽ തന്നെ നഷ്ടമായെന്നും തുറന്നു പറയുകയാണ് അതുല്യ.
View this post on Instagram
ഒരു അഭിനേത്രി എന്നോണം വളരെ ഏറെ അവസരങ്ങൾക്കായി കാത്തിരിയ്ക്കുകയാണ് അതുല്യ പക്ഷെ എന്നാൽ അവിടെയെല്ലാം തന്നെ താരത്തിന് വലിയ പരാജയമാണ് സംഭവിക്കുന്നത്. അത് കൊണ്ട് തന്നെ കുറെ ഏറെ നഷ്ടങ്ങൾ സംഭവിച്ചു. അതിന് എല്ലാം ഒരു മാറ്റം വരുമെന്നാണ് താരം വിശ്വസിക്കുന്നത്.
View this post on Instagram
അതുല്യയുടെ വാക്കുകൾ ഇങ്ങനെ…..
മലയാളി ലുക്കില്ല. നിറം കൂടിപ്പോയി എന്നൊക്കെയുള്ള കാരണങ്ങളാല്‍ എനിക്ക് മലയാളത്തില്‍ ചില സിനിമകള്‍ നഷ്ടമായിട്ടുണ്ട്.സിനിമകള്‍ നഷ്ടമായ കാര്യം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. അതൊന്നും സാരമില്ല. നീ ഇങ്ങനെയിരിക്കുന്നത് കൊണ്ടേല്ല, നിനക്ക് തെലുങ്കും തമിഴുമൊക്കെ ചെയ്യാന്‍ പറ്റിയത്. ഈ ലുക്ക് ഉള്ളതു കൊണ്ട് എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ പറ്റും. ഷൈലോക്കില്‍ തന്നെ കറുപ്പിക്കാന്‍ നോക്കിയിട്ട് വൃത്തികേടായി. അതുകൊണ്ട് ഉള്ള നിറത്തില്‍ നില്‍ക്കുന്നതാ നല്ലത് എന്ന് മമ്മൂക്ക പറഞ്ഞതോടെ നിരാശ മാറി ആത്മവിശ്വാസം വന്നു.
