General News

കുളിക്കാൻ കുളിമുറിയിൽ കയറിയപ്പോൾ വസ്ത്രങ്ങൾ മാറുന്നതിനിടയിൽ ആണ് ആ സംഭവം ശ്രദ്ധയിൽ പെട്ടത് –

മറക്കാനാവാത്തതും എന്നെന്നും വേട്ടയാടുന്ന തരത്തിലുള്ള പല കയ്പേറിയ അനുഭവങ്ങൾ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും.

പെൺകുട്ടികൾക്ക് നേരെയു ള്ള തുറിച്ചു നോട്ടങ്ങളും അനാവശ്യമായിട്ടുള്ള ലൈം ഗി ക സ്പർശനങ്ങളും എല്ലാം അത്രയേറെ സാധാരണമാണ്. പരിധി ലംഘിച്ചുള്ള ലൈം ഗി ക അ തിക്രമങ്ങളും ബ ലാ ത്സം ഗവും വരെ നേരിടേണ്ടി വന്ന പെൺകുട്ടികൾ എത്രയെന്ന് കണക്കുകൾ പോലും നമുക്കില്ല. മറക്കാനാവാത്തതും ഉള്ളിൽ നീറിപ്പുക യുന്ന അത്തരം അനുഭവങ്ങളുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ട്.

അതിൽ നിന്നും മോചിതരാകാൻ കഴിയാതെ, ഓരോ നിമിഷവും എരിഞ്ഞെരിഞ്ഞ് ജീവിച്ചു തീർക്കുന്ന എത്രയേറെ സ്ത്രീജന്മങ്ങൾ. അന്യ പുരുഷന്മാരെ മാത്രമല്ല സ്വന്തം അച്ഛനെയും സഹോദരനെയും അമ്മാവനേയും പോലും ഭയന്ന് കഴിയേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. സ്വന്തം വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന കണ്ണ് നിറയ്ക്കുന്ന അനുഭവം പങ്കു വയ്ക്കുകയാണ് ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ. മീ ടൂ പോലെയുള്ള ക്യാമ്പയിനുകൾ സജീവമായതോടെ പല പെൺകുട്ടികളും ആണ് അവർ നേരിട്ടുള്ള മോശമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.

അവർ തനിച്ചല്ല എന്നും അവരെ പോലെ ഒരുപാട് പെൺകുട്ടികൾ സമാനമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും അറിയുമ്പോൾ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാനും അതിലൂടെ അനുഭവിച്ച വേദനകളിൽ നിന്നും അല്പമെങ്കിലും ആശ്വാസം കണ്ടെത്താനും അവർക്ക് സാധിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാനാവാത്ത പ്രായത്തിൽ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്ന എത്രയോ പെൺകുട്ടികൾ. വലുതാവുമ്പോൾ ആയിരിക്കും താൻ നേരിട്ടതിന്റെ ഗൗരവം അവർ മനസ്സിലാക്കുന്നത് പോലും.

യഥാർത്ഥ ജീവിത കഥകൾ പങ്കുവയ്ക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെ യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എല്ലാ കുട്ടികളും കളിച്ചും ചിരിച്ചും പഠിച്ചും നടക്കുന്ന ചെറുപ്രായത്തിൽ പലപ്പോഴും യുവതിയും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കടുത്ത ദൈവവിശ്വാസിയായ മുത്തശ്ശി മിക്ക സമയവും പൂജാമുറിയിൽ ആയിരുന്നു. അങ്ങനെയായിരുന്നു വീട്ടിൽ സഹായത്തിന് എത്തിയ ആൾ യുവതിയുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയത്.

മുത്തശ്ശി പൂജാമുറിയിൽ ഉള്ള സമയങ്ങളിലെല്ലാം കുട്ടിയെ അരികിൽ വരുത്തി ഉടുപ്പിന് പലഭാഗങ്ങളും മാറ്റി മാറ്റി അങ്ങേയറ്റം മോശമായി സ്പർശിക്കും ആയിരുന്നു. ആ പ്രായത്തിൽ അതൊരു ചൂഷണം ആണെന്ന് അവൾക്ക് അറിയുമായിരുന്നില്ല. എന്നാൽ ചിരിച്ചുകൊണ്ട് അടുത്തേക്ക് വരുന്ന അയാളുടെ സാമീപ്യം അവളിൽ ഭയം ഉണ്ടാക്കി തുടങ്ങി. അയാളുടേത് ക്രൂ ര മാ യ ചി രി യാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഒരു ചെറിയ കുട്ടിയോട് മോശമായി പെരുമാറിയതിനു ശേഷം യാതൊന്നും സംഭവിക്കാത്ത രീതിയിൽ എണീറ്റ് പോകുമായിരുന്നു അയാൾ.

അയാൾക്ക് ശേഷം വാച്ച്മാനും വളരെ മോശമായി കുട്ടിയെ സ്പർശിച്ചു. കുട്ടിയുടെ വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ അമർത്തി ആനന്ദം കണ്ടെത്തുകയും മോശമായ വാക്കുകളിലൂടെ സംസാരിക്കുകയും ചെയ്തു. പുരുഷനെ തൃപ്തിപ്പെടുത്തുവാൻ മാത്രം ജനിച്ചവളാണ് നീ എന്ന് അയാൾ പലതവണ അവളോട് പറഞ്ഞു. എന്നാൽ ആ പറയുന്നതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും അന്ന് ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഒരു പ്രായത്തിലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന ബോധം അവർക്കുണ്ട് ആയി തുടങ്ങി.

ക്ലാസ് മുറിയിൽ വെച്ച് പോലും വളരെ മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. പരീക്ഷ എഴുതുമ്പോൾ സൂപ്പർവൈസർ അടുത്തെത്തി തുടയിൽ സ്പര്ശിച്ചപ്പോൾ എങ്ങനെ പ്രതികരിക്കണമെന്നോ എന്ത് ചെയ്യണം എന്നോ അവൾക്ക് അറിയുമായിരുന്നില്ല. ആ ടെൻഷനിൽ പഠിച്ചതെല്ലാം മറന്നു ഒന്നും എഴുതാനും സാധിച്ചില്ല. ആദ്യമായി ഒരു പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. അങ്ങനെ രക്ഷിതാക്കൾ ബോർഡിങ്ങിൽ അയച്ചപ്പോൾ ആയിരുന്നു ഇതിൽ നിന്നുമെല്ലാം ഒരു രക്ഷപ്പെടലും ആശ്വാസവും ലഭിച്ചത്. അപ്പോഴായിരുന്നു അവൾ സുരക്ഷിതത്വം അനുഭവിച്ചത്.

അങ്ങനെ വർഷങ്ങൾക്കു ശേഷം വീട്ടിലെത്തി കുളിക്കാൻ കുളിമുറിയിൽ കയറിയപ്പോൾ വസ്ത്രങ്ങൾ മാറുന്നതിനിടയിൽ കുളിമുറിയിൽ വെച്ച ഒളിക്യാമറ അവളുടെ ശ്രദ്ധയിൽ പെട്ടു. അലറി വിളിച്ചു പുറത്തേക്ക് ഓടിയവൾ. അവളുടെ ബന്ധു തന്നെയായിരുന്നു കുളിമുറിയിൽ ക്യാമറ സ്ഥാപിച്ചത്. സ്വന്തം ബന്ധുക്കളുടെ അടുത്തു പോലും സുരക്ഷിതയല്ലെന്ന് അവൾ തിരിച്ചറിഞ്ഞു. എന്നാൽ ഇതെല്ലാം ആരോടാണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. പലപ്പോഴും തുറന്നു പറയാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല.

സ്വന്തം ശരീരത്തെ വെറുത്തു കൊണ്ടുള്ള ജീവിതമായിരുന്നു പിന്നീട്. മറ്റുള്ളവർ ചെയ്ത ക്രൂ ര ത കൾ കാരണം സ്വന്തം ജീവിതം വെറുപ്പോടെ കഴിയുകയായിരുന്നു അവൾ. വർഷങ്ങൾ കഴിഞ്ഞപ്പോൾ വിവാഹാലോചനകൾ വന്നു തുടങ്ങി. അപ്പോൾ ഭർത്താവാകാൻ പോകുന്ന ആളോട് കാര്യങ്ങളെല്ലാം അവൾ തുറന്നു പറഞ്ഞു. ചെറുപ്പത്തിൽ തന്നോട് മോശമായി പെരുമാറിയ ആളെ വിവാഹ ഫോട്ടോയിൽ കണ്ടപ്പോൾ വീണ്ടും അവൾ തകർന്നു പോയി.

അത്ര പെട്ടെന്ന് പഴയ ഓർമ്മകളിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ഇതിനെതിരെ പൊരുതണം എന്ന തീരുമാനം അങ്ങനെ ആണ് അവൾ എടുത്തത്. തനിക്കു സംഭവിച്ച കയ്പേറിയ അനുഭവങ്ങൾ മറ്റൊരു കുട്ടിക്കും ഉണ്ടാകരുത് എന്ന് അവൾ ആഗ്രഹിച്ചു. അതിനു വേണ്ടി പ്രവർത്തിക്കാനും തുടങ്ങി. ഇത്തരം ലൈം ഗി ക ചൂ ഷണ ങ്ങ ളിൽ നിന്നും കുട്ടികൾ സംരക്ഷിക്കപ്പെടണമെങ്കിൽ ലൈംഗികവിദ്യാഭ്യാസം അവർക്ക് നൽകേണ്ടത് അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി.

അങ്ങനെയാണ് കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന്റെ മുൻനിരയിൽ എത്തിയതും. അതിനായി പല സ്കൂളുകളിലും വേദികളിലും തന്നാൽ കഴിയും വിധം എല്ലാവർക്കും ബോധവൽക്കരണം നടത്തി. ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്.

സമ്മതമില്ലാതെ ആരു ശരീരത്തിൽ തൊട്ടാലും പ്രതികരിക്കാനും അതൊക്കെ രക്ഷിതാക്കളോട് തുറന്നു പറയാനും മക്കളെ അവൾ പ്രാപ്തരാക്കി. ഇതു പോലെ എല്ലാ രക്ഷിതാക്കളും കുട്ടികളുടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചാൽ കുട്ടികൾ നല്ല മനസ്സോടെ സന്തോഷത്തോടെ ഉയർന്ന നിലയിൽ എത്തും.

സമ്മതമില്ലാതെ ആരെങ്കിലും കെട്ടിപ്പിടിച്ചാൽ പോലും അനുവാദമില്ലാതെ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് ഇളയ മകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്ന് യുവതി പറയുന്നു . കഴുകൻമാരുടെ കണ്ണുകളിൽ നിന്നും നമ്മുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കുന്ന ഒരു കാലം ലക്ഷ്യംവച്ചുകൊണ്ട് യുവതി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

The Latest

To Top