Film News

ഈ മുഖ൦ നോക്കിയാണ് ആദ്യത്തെ ആക്ഷനും കട്ടും പറഞ്ഞത്, സുരാജിന് ജന്മദിനാശംസകൾ നേർന്ന് മാര്‍ത്താണ്ഡന്‍

Marthandan.1

മലയാള സിനിമാ രംഗത്ത് വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്.ഇന്ന്  താരത്തിന്റെ ജന്മദിനമാണ്.ഇപ്പോളിതാ അദ്ദേഹത്തിന് ഏറെ ആനന്ദത്തോടെ ആശംസകൾ നേർന്ന് കൊണ്ട് കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ മാര്‍ത്താണ്ഡന്‍. അദ്ദേഹത്തിന്റെ കരിയറിൽ  ആദ്യമായി ആക്ഷനും കട്ടും പറഞ്ഞത് സുരാജിന്റെ  മുഖത്ത് നോക്കിയാണെന്നും ആ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള സുരാജ് സ്വന്തമാക്കിയെന്നും മാര്‍ത്താണ്ഡന്‍  വ്യക്തമാക്കി. നിലവിൽ ഇപ്പോൾ  സുരാജ് വെഞ്ഞാറമൂടിൻറെ അഭിനയം വലിയ മേഖലയിൽ എത്തിയിരിക്കുന്നുവെന്നും മാര്‍ത്താണ്ഡന്‍ പറയുന്നു

Suraj-Venjaramoodu.new1

Suraj-Venjaramoodu.new1

മാര്‍ത്താണ്ഡന്റെ വാക്കുകൾ ഇങ്ങനെയാണ്…. പത്തൊന്‍പത്  വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യമായി സംവിധായകനായപ്പോള്‍ ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പര്‍ഞ്ഞത് ക്ലീറ്റസ്സിലൂടെ ആ വര്‍ഷത്തെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാര്‍ഡും സുരാജിനു കിട്ടിയിരുന്നു ഇന്ന് അദ്ദേഹം അഭിനയത്തിന്റെ വലിയ തലങ്ങളില്‍ എത്തിയിരിക്കുന്നു. ഇന്ന് സുരാജിന്റെ ജന്മദിനമാണ്. സുരാജ് വെഞ്ഞാറമുടിന് പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു.

Suraj-Venjaramoodu.new

Suraj-Venjaramoodu.new

സുരാജ് തന്റെ അഭിനയ ജീവിതം  ആരംഭിക്കുന്നത് സ്റ്റേജ് ഷോകളിലൂടെയൂം ടിവി പരിപാടികളിലൂടെയുമാണ്. അതിന് ശേഷം  സേതുരാമയ്യര്‍ സിബിഐ, രസികന്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങൾ.അതെ പോലെ മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രയിയെത്തിയ മായാവി എന്ന ചിത്രത്തിലെ ഗിരി എന്ന കഥാപാത്രം വളരെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് അനേകം സിനിമകളില്‍ ചെറുതും വലുതുമായ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തു. മൂന്നു പ്രാവിശ്യം മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

The Latest

To Top