ഒരുപാട് ആളുകൾ കൊതിക്കുന്ന ഒരു മേഖലയാണ് സിനിമ. സിനിമാമോഹവുമായി മദിരാശിയിൽ എത്തി അവസാനം സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് കൂലിപ്പണി എടുക്കേണ്ടി വന്ന ഒരുപാട് ആളുകളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.
ദിനം പ്രതി വളരുന്ന ഒരു മേഖലയാണ് സിനിമ. സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ സിനിമയുടെ നിലവാരത്തിലും കഥകളിലും എല്ലാം പ്രകടമാകുന്നു. ഇതുമാത്രമല്ല അഭിനേതാക്കളുടെ കാര്യത്തിലും സിനിമാ മേഖലയിൽ ഒരുപാട് മാറ്റങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്.
ഒരു തരംഗം തീർത്ത് സിനിമയിൽ കടന്നുവരികയും ഒരു സിനിമ കൊണ്ടുതന്നെ സിനിമാ മേഖലയിൽ നിന്നും മാഞ്ഞുപോവുകയും ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. വളരെ ചെറിയ വേഷങ്ങളിൽ വന്നെത്തി പിന്നീട് സൂപ്പർതാരങ്ങളായവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഹാസ്യ വേഷങ്ങളിൽ തിളങ്ങി പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തും വില്ലനായി വന്ന് പിന്നീട് സൂപ്പർതാരങ്ങൾ ആയവരുമുണ്ട്. അത്തരത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറെ അറിയപ്പെടുന്ന ഒരു താരമായിരുന്നു മുംതാസ്.
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഐറ്റം ഡാൻസുകളിൽ മുംതാസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 കളിലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. അന്നു മുതൽ സിനിമ അഭിനയത്തിലും നൃത്ത രംഗത്തും സജീവ സാന്നിധ്യമായിരുന്നു മുംതാസ്. മികച്ച പ്രേക്ഷക പിന്തുണ ആണ് താരത്തിന് ലഭിച്ചിരുന്നത്. നടി, നർത്തകി, മോഡൽ തുടങ്ങി എല്ലാ മേഖലയിലും സജീവമാണ് താരം. ഐറ്റം സോങ്ങുകളിലൂടെയും നൃത്തത്തിലൂടെയും ആണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്.
മോണിക്ക എന്നായിരുന്നു സിനിമയിലെത്തിയപ്പോൾ തരും സ്വീകരിച്ച പേര്. എന്നാൽ രണ്ടു പേരിലും മുംതാസ് ഏറെ പ്രശസ്തമാണ്. വെറും ഐറ്റം സോങ്ങുകളിൽ മാത്രമല്ല സഹ നടിയായും തിളങ്ങിയിട്ടുള്ള താരമാണ് മുംതാസ്. തനിക്ക് ലഭിക്കുന്ന ചെറിയ വേഷങ്ങളും വളരെ ആത്മാർത്ഥമായും മികച്ചതായി താരം പ്രകടിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും ഒരുപാട് ആരാധകരുള്ള താരത്തിന്റെ ആരാധകർ തന്നെയാണ് മുംതാസിന്റെ വാർത്തകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മീ ടൂ കാംപെയിനിൽ വെളിപ്പെടുത്തലുമായി മുംതാസ് എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സിനിമാ രംഗത്തു നിന്നും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയായിരുന്നു മുംതാസ്. സംവിധായകരിൽ നിന്ന് അടക്കം വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് മുൻപ് താരം വെളിപ്പെടുത്തിയിരുന്നു. ഒരു സംവിധായകന്റെ പെരുമാറ്റം അതിര് കടന്നപ്പോൾ ചെരുപ്പൂരി അടിച്ചിട്ടുണ്ട് എന്നും മുംതാസ് വ്യക്തമാക്കി.
ഒടുവിൽ നടികർ സംഘം ഇടപെട്ടായിരുന്നു ആ സംഭവം ഒത്തുതീർപ്പാക്കിയത്. എന്നാൽ സംവിധായകന്റെ പേര് താരം വെളിപ്പെടുത്തിയില്ല. വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ കാലം. ഷൂട്ടിംഗ് സെറ്റുകളിലേക്ക് താരത്തിന്റെ അമ്മയും കൂടെ വരാറുണ്ടായിരുന്നു. അങ്ങനെ വരാൻ കഴിയാത്ത സാഹചര്യങ്ങളിൽ മുളകുപൊടി പൊതിഞ്ഞ് നൽകുമായിരുന്നു. പ്രശ്നമുണ്ടായാൽ ഉപയോഗിക്കണമെന്ന് ഉപദേശിക്കുമായിരുന്നു എന്ന് താരം വെളിപ്പെടുത്തി.
