Film News

ദേവാസുരത്തിലെ സീതയെ ഓർമ്മയില്ലേ ? വിവാഹത്തോടെ മതം മാറിയ താരത്തിന്റെ ഇപ്പോഴത്തെ കഥ ഇങ്ങനെ –

1993ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ മലയാളികൾക്ക് സമ്മാനിച്ച ചിത്രമായിരുന്നു ഐ വി ശശിയുടെ “ദേവാസുരം”.

ഇന്ന് കാണുമ്പോഴും മലയാളികളെ കോരിത്തരിപ്പിക്കുന്ന ഈ ചിത്രത്തിൽ രേവതി ആയിരുന്നു നായിക. നെടുമുടി വേണു, ഇന്നസെന്റ്, നെപ്പോളിയൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഹൃദയത്തിൽ ഇന്നും തങ്ങി നിൽക്കുന്നു.

രേവതി അവതരിപ്പിച്ച ഭാനുമതി എന്ന നായികയുടെ അനിയത്തി ശാരദയായി എത്തിയത് നടി സീത ആയിരുന്നു. വളരെ പക്വതയാർന്ന ഒരു കഥാപാത്രമായിരുന്നു ശാരദ എന്ന വേഷം. സീത ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കഥാപാത്രം ചെയ്യുന്നത്. വളരെ കുറച്ചു രംഗങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ശാരദ എന്ന കഥാപാത്രം ഓരോ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ട്. ഗംഭീര പ്രകടനമായിരുന്നു ഭാനുമതിയുടെ അനിയത്തിയായി സീത കാഴ്ചവച്ചത്.

എന്നാൽ അതിനു ശേഷം ആ താരത്തിനെ മലയാളികൾ പിന്നീട് കണ്ടിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ബാലതാരമായി ശ്രദ്ധേയം ആയിരുന്ന താരം, കുട്ടിക്കാലത്തെ തന്റെ സുഹൃത്തായ അബ്ദുൽ ഖാദറിനെ വിവാഹം കഴിച്ച് ചെന്നൈയിൽ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ. വിവാഹത്തിനു ശേഷം മതം മാറിയ സീത ഇപ്പോൾ യാസ്മിൻ എന്നാണ് അറിയപ്പെടുന്നത്.

ചെന്നൈയിലെ തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ ഒരേ സ്കൂളിൽ ഒരേ വർഷം പഠിച്ചവരാണ് അബ്ദുൽഖാദറും സീതയും. പഠനശേഷം പരസ്പരം കണ്ടില്ല. പിന്നീട് വിവാഹത്തിനു നാലു വർഷങ്ങൾക്കു മുമ്പായിരുന്നു ഇവർ കണ്ടുമുട്ടുന്നത്. ഇരുവരുടെ ഉള്ളിലും ഒരു ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ അത് പ്രണയം ഒന്നുമായിരുന്നില്ല. വീട്ടുകാരുടെ എതിർപ്പുകൾ മാറിയതോടെ മൂന്നു വർഷം മുമ്പ് അവർ വിവാഹം കഴിച്ചു. ഭർത്താവിന്റെ മതത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹം വിവാഹത്തിനു മുമ്പു തന്നെ സീതയ്ക്ക് ഉണ്ടായിരുന്നു.

അങ്ങനെയായിരുന്നു ഇസ്ലാം മതം സ്വീകരിക്കുന്നത്. വിജയ് ടിവിയിലെ “സുന്ദരൻ ഞാനും സുന്ദരി നീയും” എന്ന സീരിയലിൽ ആണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. “സത്യ” എന്ന തമിഴ് സീരിയലിലും സീത അഭിനയിച്ചിരുന്നു. മതവും പേരും മാറിയെങ്കിലും അഭിനയരംഗത്ത് ഇന്നും സീത എന്ന അറിയപ്പെടാനാണ് ആഗ്രഹം എന്നും താരം പറയുന്നു. സിനിമകളിൽ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോൾ മിനി സ്ക്രീൻ രംഗത്ത് സജീവമാണ്. തമിഴ് സീരിയലുകളിലൂടെയാണ് താരം വീണ്ടും ആരാധകർക്ക് മുന്നിലെത്തുന്നത്.

സിനിമയിലെ തിരക്കുകൾ കാരണം ഒമ്പതാം ക്ലാസിൽ വച്ച് താരം പഠനം നിർത്തുകയായിരുന്നു. ബാലതാരമായി “കൃഷ്ണ ഗുരുവായൂരപ്പ” എന്ന ചിത്രത്തിലൂടെയായിരുന്നു സീത അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. അന്ന് ബേബി ശാലിനിയോടൊപ്പം ആയിരുന്നു അഭിനയിച്ചത്. “ഓണത്തുമ്പിക്ക് ഒരു ഊഞ്ഞാലിൽ” എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായും അഭിനയിച്ചു. ലാലേട്ടന്റെ ഒരു ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുള്ള സീത വലുതായതിനു ശേഷം അഭിനയിച്ച സിനിമയായിരുന്നു “ദേവാസുരം”.

The Latest

To Top