General News

നാലു ആൺമക്കൾ ഉള്ള അമ്മ എഴുതിയ കത്ത് വൈറൽ -മാറിടം കാണുന്ന പോലെ ഇറക്കം കുറഞ്ഞ ടോപ്പും ആകാര വടിവ് വ്യക്തമാകുന്ന ലെഗ്ഗിൻസും ഇടുന്ന കുട്ടികളോട് ഈ അമ്മയ്ക്ക് പറയാൻ ഉള്ളത്

പാശ്ചാത്യ സംസ്കാരം അനുകരിച്ച് സ്ത്രീകളുടെ വസ്ത്രധാരണം മാറുന്നതും സ്ത്രീകൾ രാത്രികാലത്ത്

എന്തിന് പുറത്തു ഇറങ്ങി നടക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നവരും മനഃപൂർവം കണ്ടില്ലെന്ന് വെക്കുന്നതാണ് ഒന്നും രണ്ടും വയസുമുള്ള, പ്രായപൂർത്തിയോ ശരീര വളർച്ചയോ ഒന്നും ആകാത്ത പിഞ്ചുകുഞ്ഞുങ്ങൾ പീ ഡി പ്പി ക്ക പ്പെ ടു. ന്നത് . മാറേണ്ടത് ഇപ്പോഴും സ്ത്രീകൾ മാത്രമാണ് എന്ന് ഇപ്പോഴും സമൂഹം വാശി പിടിക്കുന്നു. ലൈം ഗി ക. പീ ഡ നത്തി ന് ഇരയായ പെൺകുട്ടികളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നു.

ഇപ്പോഴിതാ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി ഒരു അമ്മ പങ്കുവെച്ച കത്താണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ഇറങ്ങിയ ലെഗ്ഗിങ്‌സുകളും ലോ നെക്ക് ടോപ്പുകളും ധരിച്ച് കോളേജിൽ പോകുന്ന പെൺകുട്ടികൾ ആൺകുട്ടികളുടെ ഉറക്കം കെടുത്തുന്നു എന്നാണ് അമ്മ പറയുന്നത്. ഈ കത്ത് വൈറൽ ആയതോടെ വ്യാപകമായ വിമർശനങ്ങളാണ് അമ്മയ്ക്കെതിരെ ഉയരുന്നത്.

നോർത്തംപ്റ്റൻ സർവകലാശാലയിലാണ് സംഭവം നടക്കുന്നത്. മരിയൻ വെസ്റ്റിന്റെ അമ്മ എഴുതിയ കത്ത് ആണ് ഇപ്പോൾ വിമർശനത്തിന് വിഷയം ആയത്. ഈ അമ്മയ്ക്ക് നാല് ആൺമക്കളാണുള്ളത്. അവരും ഇതേ സർവകലാശാലയിൽ ആണ് പഠിക്കുന്നത്. സർവകലാശാല പ്രസിദ്ധീകരിച്ച വിദ്യാർത്ഥി വാർത്തയിൽ ആണ് അമ്മയുടെ കത്ത് വന്നത്. മക്കളുടെ പ്രശ്നങ്ങൾ ആണ് അമ്മ കത്തിലൂടെ സൂചിപ്പിക്കുന്നത്. നാല് ആൺ മക്കളുടെ അമ്മയായ താനൊരു വിശ്വാസിയായ സ്ത്രീയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമ്മ കത്ത് ആരംഭിച്ചത്.

അടുത്തിടെ മക്കളുമായി കോളേജിൽ പോയപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന ചില കാഴ്ചകൾ കണ്ടത്. ലെഗ്ഗിങ്ങ്സും ടോപ്പും ധരിച്ച സ്ത്രീ ശരീരങ്ങളെ അവഗണിക്കാൻ ശ്രമിക്കുന്ന ആൺകുട്ടികൾ പരാജയപ്പെടുന്ന കാഴ്ചകളാണ് കണ്ടത്. ഇത്തരം വസ്ത്രധാരണം കണ്ട പെൺ കുട്ടികളിലേക്ക് ആയിരുന്നു ആൺകുട്ടികളുടെ കണ്ണുകൾ. ഈ പെൺകുട്ടികൾക്ക് തന്റെ കത്തിലൂടെ ചില നിർദേശങ്ങളും ‘അമ്മ നൽകുന്നുണ്ട്. പെൺകുട്ടികൾ ദയവായി ആൺകുട്ടികളുള്ള അമ്മമാരുടെയും ആൺകുട്ടികളുടെയും അവസ്ഥ പരിഗണിക്കണം.

ഇത്തരം വസ്ത്രങ്ങൾ കാണുമ്പോൾ അമ്മമാരുടെ ഉള്ളിൽ ഉണ്ടാവുന്ന വേദനയും വിഷമവും കാണണം. എന്നാൽ സർവകലാശാലയിലെ പെൺകുട്ടികളെല്ലാം ഈ അമ്മയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്ത് ധരിക്കണമെന്ന സ്വാതന്ത്ര്യവും അവകാശവും തങ്ങൾക്കുണ്ടെന്നും പെൺകുട്ടികൾ ചൂണ്ടി കാണിച്ചു. ലെഗ്ഗിങ്‌സ് പ്രൈഡ് ഡേ എന്ന പേരിൽ ഒരു ദിനം ആചരിച്ചുകൊണ്ട് അവരുടെ പ്രതിഷേധമറിയിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും ലെഗ്ഗിങ്‌സ് ധരിക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ ദിനം ആഘോഷിച്ചത്.

ലെഗ്ഗിങ്‌സ് ധരിച്ച വിവിധ ചിത്രങ്ങളായിരുന്നു വിദ്യാർഥികൾ സമൂഹമാധ്യമങ്ങൾ പങ്കുവച്ചത്. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ലെഗ്ഗിങ്‌സ് ധരിച്ചു കൊണ്ട് പ്രതിഷേധത്തിൽ പങ്കുചേർന്നു എന്നതാണ് ശ്രദ്ധേയം. ലെഗിങ്സിനെക്കുറിച്ച് ഇതിന് മുമ്പും വ്യാപകമായി ചർച്ചകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ലെഗ്ഗിങ്‌സ് ജിമ്മിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും കോളേജ് പോലുള്ള പൊതുസ്ഥലങ്ങളിൽ ഇത്തരം വേഷങ്ങൾ പാടില്ലെന്ന് തന്നെയാണ് പൊതുവായുള്ള അഭിപ്രായം.

The Latest

To Top