സ്വന്തം സുഖം തേടി പോകുവാൻ നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊ ല്ലു ക യും , വീട്ടിൽ ഉപേക്ഷിച്ച് പോകുന്ന ഒരുപാട് അമ്മമാരുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.
ചിലർ വളർത്താൻ ഉള്ള സാമ്പത്തികസ്ഥി ഇല്ലാത്തതു കൊണ്ട് മക്കളെ ഉപേക്ഷിച്ചു പോകുന്നു. എന്നാൽ വർഷങ്ങളോളം നേർച്ചയും കാഴ്ചയുമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന അനേകം ദമ്പതിമാർ നമുക്ക് ചുറ്റിലുമുണ്ട് എന്ന് ഇത്തരക്കാർ ഓർക്കുന്നില്ല.
ഒരു കുഞ്ഞിനെ കിട്ടുവാൻ ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി നൽകി പരാജയപ്പെടുകയും അതിൽ മനംനൊന്ത് കഴിയുന്ന ഒരുപാട് ദമ്പതിമാർ നമുക്കിടയിലുണ്ട്. അങ്ങനെ നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാല് കണ്മണികൾ സ്വന്തമാക്കിയ ഒരു അമ്മയുടെ ദയനീയ അവസ്ഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആവുന്നത്. ഒരു കുഞ്ഞ് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ആയി പതിനഞ്ചു വർഷങ്ങൾ ആയിരുന്നു ഈ ദമ്പതികൾക്ക് കാത്തിരിക്കേണ്ടി വന്നത്.
വൈകിവന്ന വസന്തം പോലെ 4 മാലാഖ കുഞ്ഞുങ്ങളായിരുന്നു ഇവർക്ക് പിറന്നത്. ഒരു പെൺകുഞ്ഞും മൂന്ന് ആൺകുട്ടികളും ആയിരുന്നു സുരേഷ്-പ്രസന്ന ദമ്പതികൾക്ക് ഒരുമിച്ചു പിറന്നത്. മക്കളെ ലഭിച്ചതിന്റെ സന്തോഷം ആവോളം അനുഭവിച്ചപ്പോഴേക്കും ജീവിതം അവരെ പ്രതിസന്ധിയിലാഴ്ത്തി. സാമ്പത്തിക പ്രതിസന്ധികൾ കാരണം കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒന്നുമറിയാതെ മാതാപിതാക്കളെയും നോക്കിയുള്ള അവരുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ സന്തോഷം ഉണ്ടെങ്കിലും കടബാധ്യത കാരണം ഉള്ള ആശങ്കകൾ ആണ് ഇവരെ അലട്ടുന്ന പ്രശ്നം.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സുരേഷിന് വിധി കാത്തുവെച്ചിരുന്നത് വലിയ അ പ ക ട മാ. ണ്. അ പ ക ട ത്തി ന്റെ അനന്തരഫലം ഗുരുതരമായിരുന്നു. തുടർന്ന് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായി സുരേഷ്. തെള്ളകം കാരിത്താസ് ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു പ്രസന്ന. എന്നാൽ വർഷങ്ങൾക്ക് ശേഷം ഗ ർ ഭി ണി യായ തോ ടെ ജോ ലി ക്ക് പോകാൻ പ്രസന്നയ്ക്കും കഴിഞ്ഞില്ല. നാലു കുഞ്ഞുങ്ങളുടെ പരിചരണം ഒറ്റയ്ക്ക് നോക്കാൻ ആവാത്തത് കൊണ്ട് അവരുടെ പരിചരണത്തിനായി എപ്പോഴും ഒരാൾ കൂടി വേണം.
ഇതെല്ലാം ഈ കുടുംബത്തെ ആശങ്കപ്പെടുത്തുകയാണ്. സുരേഷിന്റെ ചികിത്സയ്ക്കായി തന്നെ വലിയ തുക കണ്ടെത്തണം. ഇതിനെല്ലാം ആയി പലയിടത്തുനിന്നും കടം വാങ്ങിക്കുകയാണ് ഇവർ. സ്വകാര്യ ആശുപത്രിയിൽ ഉള്ള ചികിത്സ ആയതിനാൽ ചികിത്സയ്ക്കുള്ള പണത്തിനായി വീട് വരെ പണയപ്പെടുത്തി. ഇതോടെ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഈ കുടുംബം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്.
വർഷങ്ങളായി കാത്തിരുന്നു കിട്ടിയ മക്കൾക്ക് സാധനങ്ങൾ വാങ്ങിക്കാൻ പോലും ഈ ദമ്പതികൾ കഷ്ടപ്പെടുകയാണ്. സ്ഥിര വരുമാനം ഇല്ലാത്തതും കടബാധ്യതയും കുഞ്ഞുങ്ങളെ പോറ്റാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും, എല്ലാത്തിനും മുൻപിൽ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ ഈ ദമ്പതികൾക്ക് കഴിയുന്നുള്ളൂ.
നീണ്ട പതിനഞ്ചു വർഷങ്ങൾ കാത്തിരുന്നു കിട്ടിയ പൊന്നോമനകൾക്കൊപ്പം ബാധ്യതയില്ലാത്ത ഒരു ഭാവി ആണ് ഇവർ സ്വപ്നം കാണുന്നത്. തൊഴുകൈകളോടെ സഹായം അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ഈ ‘അമ്മ. സുമനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.
