പ്രിയപ്പെട്ടവരെ കൊന്നവർക്ക് ഉള്ള ശിക്ഷ സ്വയം നടപ്പിലാക്കുന്ന പ്രതികാരത്തിന്റെ കഥകളെല്ലാം നമ്മൾ സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ട്.
പലപ്പോഴും നീതി തേടുന്നവർക്ക് മുന്നിൽ നീതി ദേവത കണ്ണടയ്ക്കുമ്പോൾ അത്തരം പ്രതികാരത്തിലൂടെ മാത്രമേ നീതി ലഭിക്കുകയുള്ളൂ എന്ന് ആളുകൾ കരുതുന്നു. ഇത്തരത്തിലുള്ള ഇരട്ടച്ചങ്കുള്ള സഹോദരിമാരുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അച്ഛനെ കൊലപ്പെടുത്തിയ പ്രതികളെ നിയമത്തിന്റെ വെറുതെ വിടാൻ മക്കളായ രണ്ടു പെൺപുലികൾക്ക് സാധിക്കുമായിരുന്നില്ല.
സ്വന്തം അച്ഛനെ നിഷ്ക്കരുണം കൊലപ്പെടുത്തിയ പ്രതികളെ വർഷങ്ങൾക്കു ശേഷം വേട്ടയാടി പകരം വീട്ടിയിരിക്കുകയാണ് സഹോദരിമാരായ കിഞ്ചൽ സിങ്ങും പ്രാഞ്ചാലും. പ്രാഞ്ചാലിന് വെറും ആറു മാസം പ്രായമുള്ളപ്പോൾ ആയിരുന്നു പോലീസ് സൂപ്രണ്ടായിരുന്ന സൂപ്പറായി അച്ഛൻ കെപി സിങ് മരണപ്പെടുന്നത്. എന്നാൽ അത് സ്വാഭാവിക മരണം അല്ല കൊലപാതകമാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ കുറ്റകൃത്യങ്ങളും അഴിമതികളും സത്യസന്ധനായ കെപി സിങ് പുറത്ത് കൊണ്ടു വന്നതോടെ അദ്ദേഹത്തിനെ വകവരുത്താൻ ഒരു വ്യാജ ഏറ്റുമുട്ടൽ ഏർപ്പെടുത്തുകയായിരുന്നു.
ആ ഏറ്റുമുട്ടലിൽ ആയിരുന്നു പ്രതികൾ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. കെപി സിംഗിനെ കൊലപ്പെടുത്താൻ മേൽ ഉദ്യോഗസ്ഥനായ സരോജ് തീരുമാനിക്കുകയായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം വ്യാജമായ ഏറ്റുമുട്ടലിലൂടെ കെപി സിംഗിനെ അതിക്രൂരമായി കൊലപ്പെടുത്തി. അന്ന് കെ പി സിങിനോടൊപ്പം പന്ത്രണ്ടോളം ഗ്രാമവാസികളും ആ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
35 വർഷങ്ങൾക്ക് മുമ്പ് ഉത്തർ പ്രദേശിൽ നടന്ന ഒരു സംഭവമാണിത്. അച്ഛൻ മരിക്കുമ്പോൾ ചിഞ്ചലിന് രണ്ടു വയസ്സും അനിയത്തിക്ക് ആറു മാസമാണ് പ്രായം. ഭർത്താവിനെ നഷ്ടമായ ചിഞ്ചലിന്റെ അമ്മ ജീവിതം കരഞ്ഞു തീർക്കാതെ ഭർത്താവിനെ കൊന്നവർക്കെതിരെ പോരാടാൻ തീരുമാനിച്ചു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഡൽഹിയിലെ സുപ്രീംകോടതിയിൽ വിഭ നിരവധി തവണ നീതിക്കുവേണ്ടി കയറിയിറങ്ങി. പ്രതികൾക്ക് ശിക്ഷ നൽകാതെ ഇതിൽ നിന്നും പിന്മാറില്ല എന്ന് വാശിയിലായിരുന്നു വിഭ.
കോടതി ചിലവുകൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയ വിഭ പിന്നീട് ട്രഷറിയിൽ ജോലിക്ക് കയറി. അങ്ങനെ മക്കളെ പഠിപ്പിക്കുകയും ഒപ്പം കേസ് നടത്തിക്കൊണ്ടു പോവുകയും ചെയ്തു. മക്കളെ ഐഎഎസ് ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അത് ഇടയ്ക്കൊക്കെ മക്കളെ ഓർമ്മപ്പെടുത്തിക്കൊണ്ട് അച്ഛന്റെ ആഗ്രഹത്തിലൂടെ അച്ഛനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് അമ്മ എപ്പോഴും മക്കളോട് പറയുമായിരുന്നു. എന്തു വിലകൊടുത്തും അച്ഛന്റെകൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ വേണ്ടി വാശിയോടെ ആ സഹോദരിമാർ പഠിച്ചു.
ഒടുവിൽ മൂത്ത മകൾ കിഞ്ചൽ സിങ്ങിന് ഡൽഹിയിലെ ലേഡീ ശ്രീരാം കോളേജിൽ അഡ്മിഷൻ ലഭിച്ചു. എന്നാൽ വിധി വീണ്ടും അതിന്റെ ക്രൂര ഭാവം ഇവർക്കു മേൽ ചൊരിയുകയായിരുന്നു. ചിഞ്ചലിന് അഡ്മിഷൻ ലഭിച്ച സമയത്താണ് അമ്മ വിഭയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. എന്നാൽ മക്കളെ തനിച്ചാക്കി പോകുവാൻ അമ്മ തയ്യാറായിരുന്നില്ല. കീമോതെറാപ്പിക്ക് വിധേയ ആയി എങ്കിലും ക്യാൻസറിന് മുന്നിൽ പിടിച്ചു നിൽക്കാൻ വിഭയ്ക്ക് കഴിഞ്ഞില്ല. ഈ ലോകത്തോട് വിട പറയുന്നതിന് മുമ്പ് ഐഎഎസ് ഓഫീസർമാർ ആകുമെന്നും അച്ഛന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും അവർക്ക് ശിക്ഷ വാങ്ങി നൽകുമെന്നും അമ്മയുടെ മരണക്കിടക്കയിൽ വച്ച് മൂത്തമകൾ വാക്ക് നൽകി.
അങ്ങനെ അമ്മയുടെ മരണ ശേഷവും പഠനം തുടർന്ന ചിഞ്ചൽ സ്വർണമെഡലോടെയാണ് പാസായത്. ഗ്രാജുവേഷൻ കഴിഞ്ഞ് സഹോദരിയോടൊപ്പം ഡൽഹിയിൽ ഒരു അപ്പാർട്ട്മെന്റ് വാടകക്ക് എടുത്ത് ഐഎഎസ് പഠനം ആരംഭിച്ചു. അവരോടൊപ്പം അവരുടെ അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു. അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കുവാൻ വാശിയോടെ പഠിച്ചു സഹോദരിമാർ. 2007ൽ ഐഎഎസ് ഫലം വന്നപ്പോൾ ചിഞ്ചലിന് 25 ആം റാങ്കും സഹോദരിക്ക് 252 ആം റാങ്കും ആയിരുന്നു.
അങ്ങനെ ഐഎഎസ് സഹോദരിമാർ ചേർന്ന് അച്ഛന്റെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരികയും ചെയ്തു. അവർക്ക് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. സഹോദരിമാരുടെ ദൃഢനിശ്ചയം കണ്ട് കോടതി പോലും അത്ഭുതപ്പെട്ടു. കൊലപാതകികൾ ആയ പ്രതികളിൽ മൂന്ന് പേർക്കും വധശിക്ഷ ആണ് കോടതി വിധിച്ചത്. കേസിന് പിന്നിലെ ഗൂഢാലോചനയ്ക്ക് 18 പേർക്ക് ശിക്ഷ വിധിക്കുകയായിരുന്നു. അങ്ങനെ 31 വർഷങ്ങൾക്ക് മുമ്പ് അമ്മ തുടങ്ങി വച്ച കേസ്, ഐഎഎസ് സഹോദരിമാർ അവസാനിപ്പിക്കുകയായിരുന്നു. അച്ഛന്റെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനും അവർക്ക് സാധിച്ചു.
